Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ദീപക് ചഹാറിന് സീസണ്‍ നഷ്ടമായാല്‍ പകരമാര്? ഈ നാല് താരങ്ങളെ പരിഗണിക്കാം

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വലിയ തലവേദനയായി ദീപക് ചഹാറിന്റെ പരിക്ക്. 14 കോടിക്ക് സിഎസ്‌കെ സ്വന്തമാക്കിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സീസണിന്റെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാവുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ചിലപ്പോള്‍ പൂര്‍ണ്ണമായും സീസണ്‍ നഷ്ടപ്പെടാനും സാധ്യതകളുണ്ട്. ധോണിക്കും സംഘത്തിനും വലിയ ആശങ്കയുണ്ടാക്കുന്നതാണ് ദീപക്കിന്റെ പരിക്ക്. ദീപക്കിന് സീസണ്‍ നഷ്ടമായാല്‍ പകരം ആരെ സിഎസ്‌കെ പരിഗണിക്കും? നാല് താരങ്ങളിതാ.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായ ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഇഷാന്ത് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാനാവില്ലെങ്കിലും അവസാന സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഇഷാന്തിന് സാധിച്ചിരുന്നു. സീനിയര്‍ താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സിഎസ്‌കെ മിടുക്കന്മാരായതിനാല്‍ ഇഷാന്തിനെ പരിഗണിക്കാവുന്നത്. എന്നാല്‍ ഇഷാന്ത് ഓള്‍റൗണ്ടറല്ല. എങ്കിലും അനുഭവസമ്പന്നനെന്ന നിലയില്‍ സിഎസ്‌കെയ്ക്ക് ഒപ്പം കൂട്ടാവുന്നതാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുടെയെല്ലാം ഭാഗമാവാന്‍ ഇഷാന്തിന് സാധിച്ചിട്ടുണ്ട്. 93 ഐപിഎല്ലില്‍ നിന്ന് 72 വിക്കറ്റാണ് ഇഷാന്തിന്റെ പേരിലുള്ളത്. 8.12 ആണ് ഇക്കോണമി. 12 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

മുംബൈക്കാരനായ ധവാല്‍ കുല്‍ക്കര്‍ണി രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുള്ള അനുഭവസമ്പന്നായ പേസറാണ്. ആഭ്യന്തര ക്രിക്കറ്റിലും സജീവ സാന്നിധ്യമായ താരത്തിനെ ഇത്തവണ മേടിക്കാന്‍ ആളില്ലായിരുന്നു. സ്വിങ്ങിങ് പേസറായ കുല്‍ക്കര്‍ണിക്ക് ന്യൂബോളില്‍ ദീപക്കിന്റെ പകരക്കാരനാവാന്‍ കെല്‍പ്പുണ്ട്. എന്നാല്‍ ബാറ്റിങ്ങില്‍ വലിയ മികവ് കാട്ടാന്‍ കെല്‍പ്പില്ലാത്ത താരമാണ് കുല്‍ക്കര്‍ണി.

92 ഐപിഎല്ലില്‍ നിന്ന് 86 വിക്കറ്റാണ് കുല്‍ക്കര്‍ണിയുടെ പേരിലുള്ളത്. 8.31 ആണ് ഇക്കോണമി. 14 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യക്കായി രണ്ട് ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

അര്‍സാന്‍ നാഗ്‌വാസ്‌വല്ല

അര്‍സാന്‍ നാഗ്‌വാസ്‌വല്ല

ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ അര്‍സാന്‍ നാഗ്‌വാസ്‌വല്ലയെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. 24കാരനായ താരം കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ നെറ്റ്‌സ് ബൗളറായി ഒപ്പമുണ്ടായിരുന്നു. ഇടം കൈയന്‍ പേസറായ താരം ടീമിന് കരുത്താവും. നിലവില്‍ ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം സിഎസ്‌കെയിലുണ്ട്. ഗുജറാത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റിലും സജീവമായിട്ടുള്ള താരമാണ് അദ്ദേഹം. എതിര്‍ താരങ്ങള്‍ക്ക് നേരിട്ട് അധികം അനുഭവസമ്പത്തില്ലാത്ത താരമെന്ന നിലയില്‍ നാഗ്‌വാസ്‌വല്ല ടീമിന് മുതല്‍ക്കൂട്ടാവും.

സന്ദീപ് വാര്യര്‍

സന്ദീപ് വാര്യര്‍

മുന്‍ കേരള താരവും നിലവിലെ തമിഴ്‌നാട് താരവുമായ സന്ദീപ് വാര്യര്‍ ഇത്തവണ അണ്‍സോള്‍ഡായിരുന്നു. അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്ന സന്ദീപ്. മികച്ച പരിശീലകരോടൊപ്പം പ്രവര്‍ത്തിച്ചാല്‍ മികവ് കാട്ടാന്‍ സാധിക്കുന്ന ബൗളറാണ് സന്ദീപ്. തമിഴ്‌നാട് കാരനായ താരമെന്ന നിലയില്‍ സന്ദീപിന് സിഎസ്‌കെ മുന്‍ഗുണന കൊടുക്കുമോയെന്നതും കണ്ടറിയണം. ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട റെക്കോഡ് സ്വന്തമായിട്ടുള്ള താരമാണ് സന്ദീപ്. അഞ്ച് ഐപിഎല്ലില്‍ നിന്ന് രണ്ട് വിക്കറ്റാണ് സന്ദീപ് വീഴ്ത്തിയത്. ഇക്കോണമി 7.88. ഇന്ത്യക്കായി ഒരു മത്സരവും സന്ദീപ് കളിച്ചിട്ടുണ്ട്. സിഎസ്‌കെ സന്ദീപിനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Wednesday, March 2, 2022, 20:20 [IST]
Other articles published on Mar 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+