IPL 2022: ആദ്യ ദിനം ആറ് താരങ്ങളെ വാങ്ങി, അഞ്ച് പേരും മുന്‍ താരങ്ങള്‍, ഇത് സിഎസ്‌കെ 'സ്റ്റൈല്‍'

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്ന ടീമാണ് സിഎസ്‌കെ. എംഎസ് ധോണിയും സംഘവും ഇതിനോടകം നാല് കിരീടങ്ങള്‍ അലമാരയിലെത്തിച്ചിട്ടുണ്ട്. വയസന്‍ പടയെന്ന് എതിരാളികള്‍ വിളിക്കുമ്പോഴും ഇതേ ടീമിനെവെച്ച് കപ്പടിച്ച് വിമര്‍ശകരുടെ വായടപ്പിക്കാന്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. മെഗാ താരലേലത്തിന്റെ ആദ്യ ദിനത്തിലെ സിഎസ്‌കെയുടെ നീക്കങ്ങളും കൗതുകകരമായിരുന്നു.
ഒട്ടുമിക്ക ടീമുകളും ഒഴിവാക്കിയ താരങ്ങള്‍ക്കായി വലിയ താല്‍പര്യം കാട്ടാതിരുന്നപ്പോള്‍ തങ്ങളുടെ മുന്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഏതറ്റംവരെയും പോകുന്ന സിഎസ്‌കെയെയാണ് ലേലത്തില്‍ കണ്ടത്. ആദ്യ ദിനം ആറ് താരങ്ങളെയാണ് ടീം സ്വന്തമാക്കിയത്. ഇതില്‍ അഞ്ച് പേരും മുന്‍ താരങ്ങളാണെന്നതാണ് കൗതുകകരം. എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. പഴയ അഞ്ച് താരങ്ങളെയും ടീമിലെത്തിച്ചതോടെ അവസാന സീസണിലേതിന് സമാനമായ പ്ലേയിങ് 11 ഇറക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്നതാണ് രസകരമായ കാര്യം.

ദീപക് ചഹാറിനായാണ് സിഎസ്‌കെ കൂടുതല്‍ പണം മുടക്കിയത്. മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ഒഴിവാക്കിയ ദീപക്കിനെ 14 കോടിക്കാണ് ടീം തിരിച്ചെടുത്തത്. സ്വിങ് പേസറും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരവുമായ ദീപക്കിനായി വാശിയേറിയ പോരാട്ടം നടന്നെങ്കിലും വമ്പന്‍ പ്രതിഫലത്തില്‍ സിഎസ്‌കെ താരത്തെ സ്വന്തമാക്കുകയായിരുന്നു. ന്യൂബോളില്‍ സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള താരം അവസാന സീസണില്‍ അല്‍പ്പം മോശമായിരുന്നെങ്കിലും സിഎസ്‌കെ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.

അമ്പാട്ടി റായിഡു ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നെങ്കിലും സിഎസ്‌കെ കൈവിട്ടില്ല. മുന്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ സിഎസ്‌കെ ടീമിലെത്തിക്കുകയും വലിയ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കപ്പെട്ടെങ്കിലും 6.75 കോടിക്ക് അദ്ദേഹത്തെ തിരിച്ചെത്തിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏറെ നാളുകളായ റായിഡു നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം.

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ മെഗാ ലേലത്തില്‍ ഒഴിവാക്കിയെങ്കിലും ടീമില്‍ സിഎസ്‌കെ തിരികെ എത്തിക്കുമെന്നുറപ്പായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രാവോയ്ക്കായി ആവിശ്യക്കാരുണ്ടായതോടെ 4.40 കോടി രൂപയ്ക്കാണ് സിഎസ്‌കെയ്ക്ക് അദ്ദേഹത്തെ തിരിച്ചെത്തിക്കാനായത്. ബ്രാവോയുടെ ഓള്‍റൗണ്ട് മികവ് സിഎസ്‌കെയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ളതാണ്. ധോണിയുമായി അടുത്ത സൗഹൃദമാണ് ബ്രാവോക്കുള്ളത്.

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സിഎസ്‌കെ വാങ്ങിയ റോബിന്‍ ഉത്തപ്പയെ ഇത്തവണ മെഗാ ലേലത്തില്‍ തിരികെ എത്തിച്ചു. രണ്ട് കോടിക്കാണ് ഉത്തപ്പയെ സിഎസ്‌കെ തിരികെ എത്തിച്ചത്. ഫഫ് ഡുപ്ലെസിസിന്റെ അഭാവത്തില്‍ റോബിന്‍ ഉത്തപ്പ റുതുരാജ് ഗെയ്ക് വാദിനൊപ്പം ഓപ്പണറായി എത്താനാണ് സാധ്യത കൂടുതല്‍. സിഎസ്‌കെ അധികം അവസരം നല്‍കിയിട്ടില്ലെങ്കിലും ടീമിന്റെ ഭാഗമായിരുന്ന പേസറാണ് കെ എം ആസിഫ്. 20 ലക്ഷം അടിസ്ഥാന വിലയ്ക്ക് തന്നെ സിഎസ്‌കെ ആസിഫിനെ സ്വന്തമാക്കിയത്.

ജഡേജ, മോയിന്‍ അലി എന്നീ രണ്ട് സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ സിഎസ്‌കെ നിലനിര്‍ത്തിയതിനാല്‍ ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ആശങ്കയില്ല. മികച്ച പേസ് ബൗളര്‍മാരെയാണ് ടീമിന് ആവിശ്യം. ബാറ്റിങ് നിരയില്‍ പഴയ വില്ലന്മാരെല്ലാം തിരിച്ചെത്തിയതിനാല്‍ മികച്ച പേസര്‍മാരെ ടീം കണ്ടെത്തേണ്ടതായുണ്ട്. ദീപക്കിനെ തിരികെ എത്തിച്ചെങ്കിലും ജോഷ് ഹെയ്‌സല്‍വുഡിനെ ടീം കൈവിട്ടു. ഈ സാഹചര്യത്തില്‍ രണ്ടാം ദിനത്തില്‍ ടീം കൂടുതല്‍ താല്‍പര്യം കാട്ടുക പേസര്‍മാരിലാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications