Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സൂപ്പര്‍ സണ്‍ഡേ- ഡിസി x ലഖ്‌നൗ, സിഎസ്‌കെ x എസ്ആര്‍എച്ച്- പ്രിവ്യു, സാധ്യതാ ടീം

മുംബൈ/ പൂനെ: ഐപിഎല്ലില്‍ സൂപ്പര്‍ സണ്‍ഡേയില്‍ നടക്കുന്ന ഡബിള്‍ ഹെഡ്ഡറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും ഏറ്റുമുട്ടും. വൈകീട്ട് 3.30ന് മുംബൈയിലെ വാംഖഡെയിലാണ് ഡിസി- ലഖ്‌നൗ മല്‍സരം. രാത്രി 7.3ന് പൂനെയില്‍ സിഎസ്‌കെ ഹൈദരാബാദുമായും കൊമ്പുകോര്‍ക്കും.

1

നാലു ടീമുകളില്‍ സിഎസ്‌കെയ്ക്കാണ് മല്‍സരം ഏറെ നിര്‍ണായകം. കാരണം തോല്‍ക്കുകയാണെങ്കില്‍ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിക്കും. ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ ജയത്തടെ പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും കളിക്കുക. അതേസമയം, ലഖ്‌നൗ ടീം പ്ലേഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഡിസിയെ തോല്‍പ്പിച്ചാല്‍ എല്‍എസ്ജി പ്ലേഓഫിനു ഒരുപടി കൂടി അടുക്കും.

2

ഹാട്രിക് വിജയം തേടിയാണ് കെഎല്‍ രാഹുലിന്റെ ലഖ്‌നൗ റിഷഭ് പന്തിന്റെ ഡിസിയുമായി ഏറ്റുമുട്ടുക. നിലവില്‍ 12 പോയിന്റുമായി ലഖ്‌നൗ മൂന്നാംസ്ഥാനത്തുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ആറു ജയവും മൂന്നു തോല്‍വിയുമാണ് അവരുടെ പേരിലുള്ളത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായത് ലഖ്‌നൗവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിനും പഞ്ചാബ് കിങ്‌സിനെ 20 റണ്‍സിനുമാണ് ലഖ്‌നൗ തകര്‍ത്തുവിട്ടത്.
ഡിസിയാവട്ടെ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ്. ഇനിയുള്ള മല്‍സരങ്ങളെല്ലാം ഡിസിക്കു വളരെ നിര്‍ണായകമാണ്. അവസാന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഡിസി നാലു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു.

3

ലഖ്‌നൗവും ഡല്‍ഹിയും തമ്മിലുള്ള ഈ സീസണിലെ രണ്ടാംപാദ മല്‍സരം കൂടിയാണിത്. നേരത്തേ നടന്ന ആദ്യപാദത്തില്‍ ഡിസിയെ ലഖ്‌നൗ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഡിസിക്കു മൂന്നു വിക്കറ്റിനു 149 റണ്‍സായിരുന്നു നേടാനായത്. 61 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. റിഷഭ് (39*), സര്‍ഫറാസ് ഖാന്‍ (36*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
റണ്‍ചേസില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലഖ്‌നൗ ലക്ഷ്യം കാണുകയായിരുന്നു. 80 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് ലഖ്‌നൗവിന്റെ വിജയത്തിനു അടിത്തറയിട്ടത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

4

ചെന്നൈ- ഹൈദരാബാദ് പോരാട്ടത്തിലേക്കു വന്നാല്‍ വിജയിക്കുകയല്ലാതെ രവീന്ദ്ര ജഡേജയ്ക്കും സംഘത്തിനും മുന്നില്‍ മറ്റു വഴികളില്ല. നിലവില്‍ എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ ചെന്നൈയ്ക്കു രണ്ടെണ്ണത്തില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. നാലു പോയിന്റ് മാത്രമുള്ള അവര്‍ ലീഗില്‍ ഒമ്പതാംസ്ഥാനത്തുമാണ്. പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമങ്കില്‍ ഇനിയുള്ള ആറു മല്‍സരങ്ങളിലും സിഎസ്‌കെയ്ക്കു ജയിക്കണം. ഒന്നില്‍ തോറ്റാല്‍പ്പോലും അതു അവരുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കും. അവസാന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു 11 റണ്‍സിനു സിഎസ്‌കെ തോല്‍വി സമ്മതിച്ചിരുന്നു.

5

മറുഭാഗത്ത് തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം അവസാന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റതിന്റെ ക്ഷീണത്തിലാണ് ഹൈദരാബാദ്. വീണ്ടും വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കെയ്ന്‍ വില്ല്യംസണും സംഘവും. നേരത്തേ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം ഓറഞ്ച് ആര്‍മി സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഏഴു വിക്കറ്റിനു 154 റണ്‍സാണ് സിഎസ്‌കെയ്ക്കു നേടാനായത്. ഈ സ്‌കോര്‍ എസ്ആര്‍എച്ചിനു വെല്ലുവിളിയായില്ല. 17.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യം കാണുകയായിരുന്നു. ഈ ജയത്തിനു ശേഷമാണ് ഹൈദരാബാദ് തുടരെ അഞ്ചു കളികള്‍ വിജയിച്ചത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്ിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബദോണി, ക്രുനാല്‍ പാണ്ഡ്യ, മൊഹ്സിന്‍ ഖാന്‍, ദുഷ്മന്ത് ചമീര, രവി ബിഷ്നോയ്, ആവേശ് ഖാന്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റോമന്‍ പവെല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ആന്റിച്ച് നോര്‍ക്കിയ.

7

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സാന്റ്‌നര്‍/ മോയിന്‍ അലി, ഡ്വയ്ന്‍ ബ്രാവോ, മുകേഷ് ചൗധരി, മഹീഷ് തീക്ഷണ, ഡ്വയ്ന്‍ പ്രെട്ടോറിയസ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ജെ സുജിത്ത്, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ യാന്‍സണ്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്.

Story first published: Saturday, April 30, 2022, 13:54 [IST]
Other articles published on Apr 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+