Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹാര്‍ദിക്കിന്റെ നാണക്കേടിനൊപ്പം സാംസ്, പക്ഷെ മലിങ്കയെ തോല്‍പ്പിക്കാനാവില്ല മക്കളേ!

ഐപിഎല്ലില്‍ തോറ്റു കൊണ്ടു തുടങ്ങുകയെന്ന ശീലം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും തെറ്റിച്ചില്ല. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് ആവേശകരമായ മല്‍സരത്തില്‍ മുംബൈ നാലു വിക്കറ്റിനു തോറ്റത്. വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് മുംബൈ അവസാന ഓവറുകളില്‍ അവിശ്വസനീയമാം വിധം തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

ബൗളിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയുടെ തോല്‍വിക്കു വഴിയൊരുക്കിയത്. അഞ്ചു ബൗളര്‍മാരെയാണ് രോഹിത് കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ പിശുക്ക് കാണിച്ചത് സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍ മാത്രമായിരുന്നു. നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ പേസര്‍ ഡാനിയേല്‍ സാംസ് ഈ കളിയില്‍ തന്റെ പേരിലാക്കിയത്.

1

നാലോവറില്‍ 57 റണ്‍സാണ് ഡാനിയേല്‍ സാംസ് ദാനം ചെയ്തത്. രണ്ടു വൈഡുകളും താരമെറിഞ്ഞു. 14.20 എന്ന ദയനീയ ഇക്കോണമി റേറ്റിലാണ് അദ്ദേഹം ഇത്രയും റണ്‍സ് നല്‍കിയത്. ഇതോടെ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത രണ്ടാമത്തെ മുംബൈ ബൗളറെന്ന മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോടൊപ്പം സാംസുമെത്തിയിരിക്കുകയാണ്. നേരത്തേ ഹാര്‍ദിക്കും ഒരു കളിയില്‍ 57 റണ്‍സ് വിട്ടുകൊടുത്തിരുന്നു.
പക്ഷെ നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ കൂടിയായ ലസിത് മലിങ്കയുടെ പേരിലാണ്. 58 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. സാംസ്, ഹാര്‍ദിക് എന്നിവരുടെ പിറകിലുള്ളര്‍ അബു നെച്ചിം, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ്. രണ്ടു പേരും 56 റണ്‍സ് വീതമാണ് ഒരു കളിയില്‍ വഴങ്ങിയത്

2

ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത മൂന്നാമത്തെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായും ഡാനിയേല്‍ സാംസ് മാറിയിരിക്കുകയാണ്. രണ്ടു പേരാണ് ഓള്‍ടൈം റെക്കോര്‍ഡ് പങ്കിടുന്നത്. ന്യൂസിലാന്‍ഡിന്റെ കോറെ ആന്‍ഡേഴ്‌സനും ഇംഗ്ലണ്ടിന്റെ സാം കറെനുമാണ് തലപ്പത്ത്. ഇരുവരും 58 റണ്‍സ് വീതമാണ് വിക്കറ്റൊന്നുമില്ലാതെ വഴങ്ങിയത്.
2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെ ആന്‍ഡേഴ്‌സന്‍ ഇത്രയും റണ്‍സ് വിട്ടുകൊടുത്തത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കവെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് കറന്‍െ 58 റണ്‍സ് വിട്ടുകൊടുത്തത്.

3

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മൂന്നോവര്‍ ക്വാട്ട പൂര്‍ത്തിയായപ്പോള്‍ 33 റണ്‍സായിരുന്നു ഡാനിയേല്‍ സാംസ് വഴങ്ങിയത്. എന്നാല്‍ അവസാന ഓവറില്‍ ഡിസിയുടെ ലളിത് യാദവും അക്ഷര്‍ പട്ടേലും ചേര്‍ന്ന് താരത്തെ പഞ്ഞിക്കിട്ടു. 24 റണ്‍സാണ് സാംസെറിഞ്ഞ 18ാം ഓവറില്‍ ഡിസിക്കു ലഭിച്ചത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. മൂന്നു സിക്‌സറുകളില്‍ രണ്ടെണ്ണം അക്ഷറിന്റെ ബാറ്റില്‍ നിന്നായിരുന്നു.
ആദ്യ ഓവറില്‍ രണ്ടു വീതം ബൗണ്ടറികളും വൈഡുമടക്കം 12 റണ്‍സ് വഴങ്ങിയായിരുന്നു സാംസ് തുടങ്ങിയത്. ഏഴാം ഓവറിലാണ് തുടര്‍ന്ന് താരം ബൗള്‍ ചെയ്തത്. രണ്ടു ബൗണ്ടികളടക്കം വീണ്ടും 12 റണ്‍സ്. 13ാം ഓവറില്‍ സാംസ് മോശമല്ലാത്ത ബൗളിങ് കാഴ്ചവച്ചു വച്ചു ഒരു ബൗണ്ടറിയോടെ ഒമ്പതു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.

Story first published: Sunday, March 27, 2022, 20:41 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+