Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്മാര്‍, എന്നാല്‍ ഇത്തവണ സിഎസ്‌കെ അവസാന സ്ഥാനക്കാരാവും, മൂന്ന് കാരണങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഏറ്റുമുട്ടുന്നതിനാല്‍ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതീക്ഷിച്ച പല ടീമുകള്‍ക്കും ഇത്തവണ മികവിനൊത്ത് ഉയരാന്‍ സാധിച്ചട്ടില്ല. അതില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഉള്‍പ്പെടും. ഇത്തവണ എംഎസ് ധോണി നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറി ഇറങ്ങിയപ്പോള്‍ വലിയ തിരിച്ചടിയാണ് ടീം നേരിട്ടത്.

കളിച്ച മൂന്ന് മത്സരവും സിഎസ്‌കെ തോറ്റു. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും വലിയ ദൗര്‍ബല്യമാണ് സിഎസ്‌കെയ്ക്കുള്ളത്. അവസാന സീസണിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും നിലനിര്‍ത്തിയാണ് സിഎസ്‌കെ ഇറങ്ങിയത്. മുംബൈയില്‍ മികച്ച ബാറ്റിങ് റെക്കോഡും ടീമിനുണ്ട്. എന്നിട്ടും പ്രതീക്ഷക്കൊത്ത പ്രകടനം ഇത്തവണ കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വലിയ സമ്മര്‍ദ്ദമാണ് ടീം നേരിടുന്നത്.

1

ബൗളിങ് നിരയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയതും ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദിനെ അമിതമായി ആശ്രയിച്ചതുമെല്ലാം ഇത്തവണ സിഎസ്‌കെയെ പ്രതികൂലമായി ബാധിച്ചു. ഇനിയൊരു തിരിച്ചുവരവ് സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രയാസം തന്നെയാണ്. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ഇത്തവണ സിഎസ്‌കെ അവസാന സ്ഥാനക്കാരാവാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ സാധ്യത ഉയര്‍ത്തുന്ന മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബൗളിങ് നിര ദുര്‍ബലം

ബൗളിങ് നിര ദുര്‍ബലം

അനുഭവസമ്പന്നരായ ബൗളിങ് നിരയെ പൂര്‍ണ്ണമായും ഒഴിവാക്കിയത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി. അവസാന സീസണില്‍ ലൂങ്കി എന്‍ഗിഡി, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം അടങ്ങുന്ന മികച്ച ബൗളിങ് നിര സിഎസ്‌കെയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സീനിയര്‍ ബൗളറെന്ന് പറയാന്‍ സാധിക്കുന്നത് ഡ്വെയ്ന്‍ ബ്രാവോയെ മാത്രമാണ്. തുഷാര്‍ ദെശപാണ്ഡെ, മുകേഷ് ചൗധരി എന്നീ യുവതാരങ്ങളെ വിശ്വസിച്ച മുംബൈക്ക് പിഴച്ചു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ് ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ഒറ്റയാള്‍ പ്രകടനംകൊണ്ട് മത്സരഫലത്തെ മാറ്റാനാവുന്നില്ല.

14 കോടിക്ക് ടീമിലെത്തിച്ച ദീപക് ചഹാറിന് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായി. ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ള ദീപക് ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറായിരുന്നു. ധോണിയുടെ വിശ്വസ്തനായിരുന്ന ദീപക്കില്‍ ടീം വലിയ പ്രതീക്ഷവെച്ചെങ്കിലും പരിക്കേറ്റത് സിഎസ്‌കെയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു.

നായകന്റെ അതി സമ്മര്‍ദ്ദം

നായകന്റെ അതി സമ്മര്‍ദ്ദം

എംഎസ് ധോണിയില്‍ നിന്ന് രവീന്ദ്ര ജഡേജയിലേക്ക് നായകസ്ഥാനം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ടീമിനുണ്ടായിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനമല്ല ജഡേജ കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദം ജഡേജയെ ബാധിച്ചു. അത് താരത്തിന്റെ പ്രകടനത്തെയും ബാധിച്ചു. മൂന്ന് മത്സരത്തിലും എംഎസ് ധോണിക്ക് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായി. ജഡേജക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാത്തത് സിഎസ്‌കെയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഈ സമ്മര്‍ദ്ദത്തെ എളുപ്പത്തില്‍ അതിജീവിക്കാന്‍ ജഡേജക്ക് സാധിക്കുകയുമില്ല. മധ്യനിരയില്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്തിരുന്ന ജഡേജക്ക് ഇപ്പോള്‍ രണ്ടക്കം കാണാനാവാത്ത അവസ്ഥയാണ്. ഈ സമ്മര്‍ദ്ദം സിഎസ്‌കെയെ അവസാന സ്ഥാനത്തേക്കെത്തിക്കാന്‍ സാധ്യത കൂടുതല്‍.

ഓപ്പണിങ് ക്ലിക്കാവുന്നില്ല

ഓപ്പണിങ് ക്ലിക്കാവുന്നില്ല

അവസാന സീസണില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചത് ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക് വാദിന്റെയും ഫഫ് ഡുപ്ലെസിസിന്റെയും പ്രകടനമായിരുന്നു. ഡുപ്ലെസിസിനെ മെഗാ ലേലത്തില്‍ സിഎസ്‌കെ കൈവിട്ടപ്പോള്‍ റുതുരാജിനെ നിലനിര്‍ത്തി. ഇത്തവണ റുതുരാജ് ആദ്യ മൂന്ന് മത്സരത്തിലും ഒറ്റ സംഖ്യയില്‍ പുറത്തായി, ആദ്യ മത്സരത്തിന് ശേഷം ഡെവോണ്‍ കോണ്‍വേയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി റോബിന്‍ ഉത്തപ്പയെ പരീക്ഷിച്ചു. എന്നാല്‍ ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഓപ്പണിങ് ക്ലിക്കാവാത്തത് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നു. ഓപ്പണിങ്ങിലെ ഈ ദൗര്‍ബല്യം ടീമിനെ അവസാന സ്ഥാനക്കാരാക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, April 7, 2022, 18:13 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+