
മത്സരം നടക്കാനിരിക്കെ സിഎസ്‌കെയ്ക്കും കെകെആറിനും പരിക്ക് ഒരുപോലെ വില്ലനായിരിക്കുകയാണ്. രണ്ട് ടീമിലെയും പല സൂപ്പര്‍ താരങ്ങള്‍ക്കും ഉദ്ഘാടന മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സിഎസ്‌കെയ്‌ക്കൊപ്പം ദീപക് ചഹാറുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. 14 കോടിക്ക് ഇത്തവണ സിഎസ്‌കെ ടീമിലേക്ക് തിരിച്ചെത്തിച്ച ദീപക്കിന്റെ പരിക്ക് ഭേദമാവാന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ട് തന്നെ സീസണിലെ ഭൂരിഭാഗം മത്സരങ്ങളോ സീസണ്‍ തന്നെയോ സിദീപക്കിന് നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്.
മോയിന്‍ അലിയുടെ കാര്യത്തിലും ആശങ്കകളേറെ. വിസാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മോയിന്‍ അലി ഇതുവരെ ഇന്ത്യയിലേക്കെത്തിയിട്ടില്ല. ഇനി എത്തിയാലും ക്വാറന്റെയും പരിശീലനവും കഴിഞ്ഞ് ആദ്യ മത്സരം കളിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെ നിരയില്‍ മോയിന്‍ അലി ആദ്യ മത്സരത്തിലുണ്ടായേക്കില്ല. മോയിന്റെ അഭാവം സിഎസ്‌കെയെ കാര്യമായി ബാധിക്കും. കാരണം പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നര്‍ താരമാണ് മോയിന്‍.

ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ന്‍ പ്രിട്ടോറിയസും സിഎസ്‌കെ നിരയിലുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നിലവില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് അദ്ദേഹമുള്ളത്. അതുകൊണ്ട് തന്നെ സിഎസ്‌കെ ടീമിലേക്കെത്താന്‍ വൈകുമെന്നാണ് വിവരം. കെകെആറിനെതിരായ ഉദ്ഘാടന മത്സരത്തില്‍ പ്രിട്ടോറിയസ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ രണ്ടാം മത്സരത്തിന് മുമ്പ് അദ്ദേഹം സെലക്ഷന് ലഭ്യമാകും.

കൊല്‍ക്കത്തയ്ക്കും ചില താരങ്ങളുടെ അഭാവം തിരിച്ചടി നല്‍കുന്നു. ആരോണ്‍ ഫിഞ്ച് സിഎസ്‌കെയ്‌ക്കെതിരായ ആദ്യ മത്സരത്തിന് ഉണ്ടാവില്ല. പാകിസ്താന്‍-ഓസ്‌ട്രേലിയ പരമ്പരയിലാണ് ഫിഞ്ചുള്ളത്. അതുകൊണ്ട് ഐപിഎല്ലിലെ ആദ്യ കുറച്ച് മത്സരങ്ങള്‍ ഫിഞ്ചിന് നഷ്ടമാവും. ഓസ്‌ട്രേലിയയുടെ പരിമിത ഓവര്‍ ക്യാപ്റ്റനാണ് ആരോണ്‍ ഫിഞ്ച്. മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായ ഫിഞ്ചിനെ പകരക്കാരന്റെ റോളിലാണ് കെകെആര്‍ ടീമിലേക്കെത്തിച്ചത്.

ഓസീസ് സ്റ്റാര്‍ പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സും ആദ്യ മത്സരത്തിനുണ്ടാവില്ല. പാകിസ്താന്‍ പരമ്പര തന്നെയാണ് കമ്മിന്‍സിന്റെയും പ്രശ്‌നം. കമ്മിന്‍സിനും ഒന്നിലധികം മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് വിവരം. പരമ്പര അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയിലേക്ക് പോകാനുള്ള അപേക്ഷ ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളിയിരുന്നു.
ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയും ആദ്യ മത്സരത്തില്‍ കെകെആര്‍ നിരയിലുണ്ടാവില്ല. അദ്ദേഹത്തിന്റെ വിവാഹം മാര്‍ച്ച് 19നായിരുന്നു. അതിന് ശേഷം അദ്ദേഹം കുടുംബത്തോടൊപ്പമാണുള്ളത്. ഇന്ത്യയിലേക്കെത്താന്‍ അല്‍പ്പം വൈകുമെന്നാണ് വിവരം. എന്തായാലും ഉദ്ഘാടന മത്സരത്തില്‍ സൗത്തി കളിച്ചേക്കില്ല. കെകെആറിനെ സംബന്ധിച്ച് പേസ് നിരയിലെ സൗത്തിയുടെ അഭാവം വലിയ തിരിച്ചടി തന്നെയാണ്.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീം: നിലനിര്‍ത്തിയവര്‍- ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി. ലേലത്തില്‍ വാങ്ങിയവര്‍-പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡണ്‍ ജാക്‌സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്‌നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ്മ, സാം ബില്ലിംഗ്‌സ്, അലെക്സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍.

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം: നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.


Click it and Unblock the Notifications
