Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധവാനെ സിഎസ്‌കെ വാങ്ങും! ഡുപ്ലെസി ഉറപ്പായുമെത്തും- വേറെയാരൊക്കെ? തിരഞ്ഞെടുത്ത് ചോപ്ര

1

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മെഗാ ലേലത്തില്‍ വാങ്ങാന്‍ സാധ്യതയുള്ള കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈയാഴ്ചയാണ് ബെംഗളൂരുവില്‍ വച്ച് രണ്ടു ദിവസങ്ങളിലായി താരലേലം നടക്കുന്നത്.

ലേലത്തിനു മുമ്പ് നാലു കളിക്കാരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ഇന്ത്യന്‍ യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയിട്ടുള്ളത്.

1

ഇന്ത്യയുടെ വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തില്‍ തീര്‍ച്ചയായും ലക്ഷ്യമിടുമെന്നു ആകാശ് ചോപ്ര പറയുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു ധവാന്‍. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തെ ഡിസി കൈവിടുകയായിരുന്നു. 587 റണ്‍സാണ് ധവാന്‍ കഴിഞ്ഞ സീസണില്‍ അടിച്ചെടുത്തത്.
സിഎസ്‌കെയ്ക്കു ഇടംകൈയന്‍ ബാറ്റര്‍മാരെ വലിയ ഇഷ്ടമാണ്.

2

ഫഫ് ഡുപ്ലെസിയെ തിരിച്ചുകൊണ്ടു വരാനായില്ലെങ്കില്‍ ശിഖര്‍ ധവാനോ രണ്ടോ, മൂന്നോ കോടിക്കു സിഎസ്‌കെ വാങ്ങും. ധവാനെ ടീമിലെത്തിക്കാന്‍ 100 ശതമാനവും അവര്‍ ആഗ്രഹിക്കുന്നുണ്ടാവും. ധവാന്‍- റുതുരാജ്, ഇടംകൈ- വലംകൈ ഓപ്പണിങ് കോമ്പിനേഷന്‍ ഗംഭീരമായിരിക്കും. എന്തു വില കൊടുത്തു ഡുപ്ലെസിയെ തിരികെ വാങ്ങാന്‍ സിഎസ്‌കെ ശ്രമിക്കുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

3

ചില ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെയും സിഎസ്‌കെ ലേലത്തില്‍ വാങ്ങിക്കാന്‍ ശ്രമിക്കുമെന്ന് ആകാശ് ചോപ്ര പറയുന്നു. ഇടംകൈയന്‍മാരില്‍ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹമാന്‍, ഇന്ത്യയുടെ ടി നടരാജന്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ഒബെഡ് മക്കോയ് എന്നിവരായിരിക്കും ചെന്നൈയുടെ സാധ്യതാ ലിസ്റ്റിലുണ്ടാവുക. ഒരുപാട് ഇടംകൈയന്മാരില്ല. അതുകൊണ്ടു തന്നെ ലഭ്യമായവര്‍ക്കു പിറകെ സിഎസ്‌കെയുണ്ടാവും. ചിലപ്പോള്‍ ഇംഗ്ലണ്ടിന്റെ ടൈമല്‍ മില്‍സിനെയും സിഎസ്‌കെ നോട്ടമിട്ടേക്കുമെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.

4

ഇംഗ്ലണ്ടിന്റെ യുവ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്നു. ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ വരാനിരിക്കുന്ന സീസണില്‍ നിന്നും പരിക്ക് കാരണം കറെന്‍ പിന്‍മാറിയിരിക്കുകയാണ്. കറെനു പകരം ഇന്ത്യയുടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായിട്ടുള്ള ടി നടരാജനെ സിഎസ്‌കെ പരിഗണിച്ചേക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള താരമാണെന്നതും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.

5

സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍ എന്നിവരിലൊരാള്‍ തീര്‍ച്ചയായും ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്താനിയുണ്ടെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഒരുപാട് ലെഗ് സ്പിന്നര്‍മാരുണ്ട്. രാഹുല്‍ ചാഹറുണ്ട്, യുസ്വേന്ദ്ര ചാഹലുണ്ട്. ബംഗ്ലാദേശിന്റെ മുജീബുര്‍ റഹ്മാന്‍, സൗത്താഫ്രിക്കയുടെ വെറ്ററന്‍ ഇമ്രാന്‍ താഹിര്‍ എന്നിവരുമുണ്ട്.

6

ഇവരില്‍ ചാഹല്‍, ചാഹര്‍ എന്നിവരിലൊരാളെ ടീമിലേക്കു കൊണ്ടു വരാന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നുണ്ടാവുമെന്നുറപ്പാണ്. കാരണം ഇന്ത്യന്‍ സ്പിന്നര്‍മാരായ ഇവരിലൊരാളെ ലഭിച്ചാല്‍ അതു സിഎസ്‌കെയെ സംബന്ധിച്ച് നല്ല കാര്യമായിരിക്കുമെന്നും ചോപ്ര പറഞ്ഞു.

7

വിദേശ സ്പിന്നറായി ഓസ്‌ട്രേലിയന്‍ യുവതാരം ആദം സാംപയെയും മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പരിഗണിക്കാവുന്നതാണെന്നും ആകാശ് ചോപ്ര നിര്‍ദേശിച്ചു. ആദാം സാംപയെയും സിഎസ്‌കെയേക്കു നോട്ടമിടാവുന്നതാണ്. ഒരു വിദേശ സ്പിന്നറെ ടീമിലെത്തിക്കാനായാല്‍ അതില്‍ കുഴപ്പമുണ്ടാവുമെന്നു അവര്‍ കരുതുന്നുണ്ടാവില്ല. ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ശക്തമാക്കി നിലനിര്‍ത്തുന്നിടത്തോളം കാലം സാംപയെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

8

കഴിഞ്ഞ സീസണില്‍ രണ്ടു ലെഗ് സ്പിന്നര്‍മാരായിരുന്നു സിഎസ്‌കെയിലുണ്ടായിരുന്നത്. കാണ്‍ ശര്‍മയും ഇമ്രാന്‍ താഹിറുമായിരുന്നു ഇത്. പക്ഷെ താഹിറിനെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സിഎസ്‌കെ കളിപ്പിച്ചുള്ളൂ. ശര്‍മയ്ക്കു ഒരവസരം പോലും ലഭിച്ചതുമില്ല.

Story first published: Tuesday, February 8, 2022, 14:01 [IST]
Other articles published on Feb 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+