Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഏതാണ് മരണ ഗ്രൂപ്പ് ?, ആര് പ്രയാസപ്പെടും ? വിലയിരുത്തി ആകാശ് ചോപ്ര

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ തീയ്യതി ബിസിസി ഐ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 29നാണ് അവസാനിക്കുന്നത്. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. 10 ടീമുകളാണ് ഈ സീസണില്‍ പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലും അഞ്ച് ടീമുകള്‍ വീതമാവും ഉണ്ടാവുക. 14 മത്സരമാവും ഓരോ ടീമും കളിക്കുക. ഗ്രൂപ്പില്‍ രണ്ട് മത്സരം വീതവും എതിര്‍ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും എതിര്‍ ഗ്രൂപ്പില്‍ ഒരേ റാങ്കിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കേണ്ടി വരും.

1

ആകെ ഗ്രൂപ്പുഘട്ടത്തില്‍ 70 മത്സരങ്ങളാവും ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നിശ്ചയിച്ചിരിക്കുന്നത്. എ ഗ്രൂപ്പില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം കെകെആര്‍, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയിലേക്ക് വരുമ്പോള്‍ നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്‌ക്കൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണുള്ളത്.

ഇപ്പോഴിതാ ഗ്രൂപ്പുകളെ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. എ ഗ്രൂപ്പിനെയാണ് ആകാശ് മരണ ഗ്രൂപ്പായി വിശേഷിപ്പിച്ചിരിക്കുന്നത്. 'ദൗര്‍ബല്യമുള്ള ടീമുകള്‍ക്കെതിരേ രണ്ട് മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നത് ശക്തമായ ടീമുകള്‍ക്ക് ഗുണകരമാണ്. ഈ രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് മരണ ഗ്രൂപ്പായി തോന്നുന്നത് ഗ്രൂപ്പ് എയാണ്. കടുത്ത പോരാട്ടം തന്നെ ഈ ഗ്രൂപ്പിലുണ്ടാവും. മുംബൈ, കെകെആര്‍, ലഖ്‌നൗ, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവരെക്കുറിച്ച് ഒന്നാലോചിച്ച് നോക്കുക. ഇവരെല്ലാം മികച്ച ടീമുകളാണ്. ഇവരെല്ലാം പരസ്പരം രണ്ട് മത്സരങ്ങള്‍ വീതം കളിക്കേണ്ടതായുണ്ട്'- ആകാശ് പറഞ്ഞു.

1

തട്ടകത്തിന്റെ ആധിപത്യം മുംബൈക്കുള്ളത് ഇത്തവണ ഗുണകരമായി മാറിയേക്കും. മുംബൈയിലെ മൂന്ന് മൈതാനങ്ങളിലും കളിച്ച് മുംബൈ ഇന്ത്യന്‍സ് പരിചയസമ്പത്തുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ള ടീമുകളെ പരിഗണിക്കുമ്പോള്‍ മുംബൈക്ക് ആശ്വാസമാണ്. മറ്റ് ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഗ്രൂപ്പ് ബിയെ അപേക്ഷിച്ച് എയില്‍ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

1

ഇപ്പോള്‍ ഏറ്റവും സന്തോഷം തോന്നുന്ന ടീം സിഎസ്‌കെയാണെന്നാണ് ആകാശ് പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'സിഎസ്‌കെ, ഹൈദരാബാദ്, പഞ്ചാബ്, ആര്‍സിബി, ഗുജറാത്ത് എന്നിവരാണ് ബിയില്‍. ഈ ഗ്രൂപ്പ് അല്‍പ്പം കൂടി എളുപ്പമായതായാണ് തോന്നുന്നത്. ഗുജറാത്തിനെതിരേയും ഹൈദരാബാദിനെതിരേയും രണ്ട് മത്സരങ്ങള്‍ വീതം ലഭിക്കുന്നതില്‍ സിഎസ്‌കെ സന്തോഷവാന്മാരായിരിക്കും. എന്നാല്‍ ഈ രണ്ട് ഗ്രൂപ്പിലും തലപ്പെത്തുന്നവര്‍ക്ക് പ്ലേ ഓഫിലേക്ക് നേരിട്ടെത്താനാവില്ല. കൂടുതല്‍ പോയിന്റ് ലഭിക്കുന്ന നാല് ടീമാവും പ്ലേ ഓഫിലേക്കെത്തുക. മത്സരം ക്രമീകരിക്കാനായാണ് ഗ്രൂപ്പുകള്‍'- ആകാശ് കൂട്ടിച്ചേര്‍ത്തു.

1

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്‌ക്കൊപ്പം ഇത്തവണ മികച്ച ടീം കരുത്തുമുണ്ട്. അവസാന സീസണിലെ സൂപ്പര്‍ താരങ്ങളെയെല്ലാം ഇത്തവണയും സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ടീമെന്ന നിലയില്‍ പൊരുത്തപ്പെടാന്‍ അവര്‍ക്കാവും. എന്തായാലും വാശിയേറിയ പോരാട്ടങ്ങള്‍ തന്നെ ഇത്തവണ പ്രതീക്ഷിക്കാം.

Story first published: Saturday, February 26, 2022, 18:34 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+