Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ജഡേജക്ക് കീഴില്‍ സിഎസ്‌കെ അല്‍പ്പം ഭയപ്പെട്ടു', തുറന്ന് സമ്മതിച്ച് കോച്ച് ഫ്‌ളമിങ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിനാണ് സിഎസ്‌കെയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തപ്പോള്‍ ഒമ്പത് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ വിജയം നേടുകയായിരുന്നു.

സിഎസ്‌കെയുടെ നായകനായി രവീന്ദ്ര ജഡേജയെ നിയമിച്ച ശേഷമുള്ള ആദ്യ മത്സരത്തില്‍ത്തന്നെ ടീം തോറ്റുവെന്നതാണ് എടുത്തുപറയേണ്ടത്. മത്സരത്തില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയ ജഡേജ അമ്പാട്ടി റായിഡുവിനെ റണ്ണൗട്ടാക്കുകയും ചെയ്തു. കൂടാതെ ഫീല്‍ഡിങ് വിന്യാസത്തിലും ബൗളിങ് ചെയ്ഞ്ചിലും മിടുക്കുകാട്ടാനായില്ല. ഇത് സിഎസ്‌കെയെ പ്രതികൂലമായിത്തന്നെ ബാധിച്ചു.

1

ഇപ്പോഴിതാ ടീമിന്റെ തോല്‍വിയെക്കുറിച്ച് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. രവീന്ദ്ര ജഡേജക്ക് കീഴില്‍ സിഎസ്‌കെ അല്‍പ്പം ഭയപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഇത്തവണ ടീമിന്റെ തുടക്കം അല്‍പ്പം ഭയത്തോടെയായിരുന്നു. സാഹചര്യത്തെ കൃത്യമായി മുതലാക്കാനായില്ല. കേള്‍ക്കാത്ത ഭംഗിയില്ലാത്ത കാര്യമാണ്. എന്നാല്‍ അവസാന സീസണിലും ഇത് സംഭവിച്ചിരുന്നു.

എന്നാല്‍ ഞങ്ങള്‍ മുന്നോട്ട് പോവുകയാണ് ചെയ്തത്. ജഡേജയെ നായകനെന്ന നിലയിലേക്ക് സഹതാരങ്ങള്‍ക്ക് കാണാന്‍ അല്‍പ്പം കൂടി സമയം ആവിശ്യമാണ്. എംഎസ് ധോണി ക്യാപ്റ്റനല്ലാതെ ടീമിനൊപ്പമുണ്ട്. ഇത്തവണ പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. മികച്ച ഫലത്തിന് അല്‍പ്പം കൂടി സമയം ആവിശ്യമാണ്. ആ താളത്തിലേക്ക് ടീം എത്തേണ്ടതായുണ്ട്'- ഫ്‌ളമിങ് പറഞ്ഞു.

2

രവീന്ദ്ര ജഡേജ അനുഭവസമ്പന്നനായ താരമാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ല. എംഎസ് ധോണിയുടെ സാന്നിധ്യത്തില്‍ മറ്റൊരു നായകനെ വളര്‍ത്തിക്കൊണ്ടുവരാനാണ് സിഎസ്‌കെ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തവണ ധോണി നായകസ്ഥാനം ജഡേജക്ക് വിട്ടുകൊടുത്തതും. എന്നാല്‍ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ ജഡേജ അല്‍പ്പം ഭയപ്പെട്ടെന്ന് പറയാം. റണ്ണൊഴുക്ക് തടയാനോ മത്സരഗതിക്കനുസരിച്ച് ബൗളിങ് ചെയ്ഞ്ച് വരുത്താനോ അദ്ദേഹത്തിനായില്ല.

3

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ വിക്കറ്റ് വീണപ്പോള്‍ മികച്ചൊരു ബൗളറെ ഉപയോഗിച്ച് മത്സരം കൂടുതല്‍ കടുപ്പിക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ നിധീഷ് റാണ ക്രീസിലെത്തിയപ്പോള്‍ ശിവം ദുബെയെയാണ് ജഡേജ പന്തേല്‍പ്പിച്ചത്. രണ്ട് ബൗണ്ടറിയാണ് ഈ ഓവറില്‍ പിറന്നത്. കെകെആര്‍ താരങ്ങള്‍ക്ക് ഒരു ഘട്ടത്തിലും സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ജഡേജയെന്ന നായകനായില്ല. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ട നായകനെപ്പോലെയായിരുന്നു മത്സരത്തിലെ അദ്ദേഹത്തിന്റെ ശരീര ഭാഷ.

4

മത്സരത്തിനിടെ സ്റ്റീഫന്‍ ഫ്‌ളമിങ്ങുമായുള്ള ചര്‍ച്ചക്ക് ശേഷം എംഎസ് ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ജഡേജക്ക് മത്സരം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന ഘട്ടത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സിഎസ്‌കെയെത്തിയത്. ജഡേജയെ സംബന്ധിച്ച് വരുന്ന മത്സരങ്ങള്‍ കൂടുതല്‍ വെല്ലുവിളിയാവും. നായകനെന്ന നിലയിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുകയാണ് പ്രധാന പ്രശ്‌നം. കൂടാതെ ടീമിനെ വിജയത്തിലേക്കും എത്തിക്കേണ്ടതായുണ്ട്. നായകനായെങ്കിലും ജഡേജയുടെ ഓള്‍റൗണ്ട് മികവ് ടീമിന്റെ കുതിപ്പില്‍ വളരെ നിര്‍ണ്ണായകമാണ്. വരുന്ന മത്സരങ്ങളില്‍ പഴയ വെടിക്കെട്ട് പ്രകടനത്തിലേക്ക് ജഡേജ തിരിച്ചുവരേണ്ടതായുണ്ട്.

5

സിഎസ്‌കെയെപ്പോലെ നാല് കിരീടം നേടിയ ധോണിയെപ്പോലെ ഇതിഹാസ നായകന്‍ നയിച്ച ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയെന്നത് എളുപ്പമാവില്ല. ആദ്യ മത്സരത്തിലെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നില്ലെങ്കിലും വരുന്ന മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. തോല്‍വിക്കിടയിലും എംഎസ് ധോണിയുടെ (50*) ബാറ്റിങ് പ്രകടനം സിഎസ്‌കെയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. 38 പന്തുകള്‍ നേരിട്ട് 7 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു ധോണിയുടെ അര്‍ധ സെഞ്ച്വറി പ്രകടനം.

Story first published: Sunday, March 27, 2022, 11:31 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+