For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റുതുരാജിന് ഓപ്പണിങ് പങ്കാളി വേണം, സിഎസ്‌കെ ആരെ എത്തിക്കും? ഈ മൂന്ന് പേരിലൊരാള്‍

പുതിയതായി രണ്ട് ടീമുകള്‍ക്കൂടി എത്തിയതോടെ ആകെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക

1
IPL 2022 Auction: 8 opening choices for Chennai Super Kings and Ruturaj Gaikwad

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. 1200ലധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 590 താരങ്ങള്‍ ഉള്‍പ്പെടുന്ന അന്തിമ പട്ടിക ബിസിസിസി ഐ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ആരൊക്കെ, എങ്ങോട്ടൊക്കെയാണെന്നാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ മെഗാ താരലേലത്തെ കൂടുതല്‍ ആവേശകരമാക്കുന്നത് സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി വലിയ താരനിര തന്നെ ഇത്തവണ മെഗാ താരലേലത്തിലുണ്ടാവും.

ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് മെഗാലേലത്തിലേക്കെത്തുന്നത്. ടീമുകളുടെ ശേഷിക്കുന്ന തുകയും ബിസിസി ഐ പുറത്തുവിട്ടതിനാല്‍ ഇനി കണക്കുകൂട്ടലുകളുമായി ലേലത്തില്‍ പങ്കെടുക്കുകയാണ് വേണ്ടത്. പുതിയതായി രണ്ട് ടീമുകള്‍ക്കൂടി എത്തിയതോടെ ആകെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇത് ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിയാക്കുമെന്നുറപ്പ്.

കോവിഡ് സാഹചര്യത്തിലും ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ ആഗ്രഹിക്കുന്നത്. എന്തായാലും ഇത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാവാന്‍ അല്‍പ്പം കൂടി സമയമെടുക്കാനാണ് സാധ്യത. അവസാന സീസണിലെ ടീമുകളില്‍ നിന്ന് എല്ലാ ടീമുകളിലും വലിയ മാറ്റം ഉണ്ടാകുമെന്നതിനാല്‍ ആരാധകര്‍ വളരെ ആവേശത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയിലും വലിയ മാറ്റം ഉണ്ടായേക്കും. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദിന് മികച്ചൊരു പങ്കാളിയെ വേണം. ആരെയാവും സിഎസ്‌കെ പരിഗണിക്കുക? മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സീനിയര്‍ താരങ്ങളെ ടീമിലേക്കെത്തിക്കുന്നതാണ് സിഎസ്‌കെയുടെ പതിവ്. അങ്ങനെ നോക്കുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെ സിഎസ്‌കെ നോട്ടമിട്ടേക്കും. സിഎസ്‌കെയ്ക്ക് ധോണിക്ക് ശേഷം പുതിയൊരു നായകനെ ആവിശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ വാര്‍ണര്‍ പരിഗണിക്കാവുന്ന താരമാണ്. ഓപ്പണറെന്ന നിലയിലെ വാര്‍ണറുടെ മികവില്‍ ആര്‍ക്കും സംശയം കാണില്ല. റുതുരാജ് വലം കൈയനാണ്. വാര്‍ണര്‍ ഇടം കൈയനും. അതുകൊണ്ട് തന്നെ പെര്‍ഫക്ട് ഓപ്പണിങ് കൂട്ടുകെട്ടായി ഇത് മാറാനും സാധ്യതയുണ്ട്. അവസാന സീസണില്‍ മോശം ഫോമിലായിരുന്നെങ്കിലും ടി20 ലോകകപ്പില്‍ മിന്നും പ്രകടനത്തോടെ തിളങ്ങാന്‍ വാര്‍ണര്‍ക്കായി. വലിയ തുക മുടക്കേണ്ടി വന്നാല്‍ സിഎസ്‌കെ പിന്മാറും. അല്ലാത്ത പക്ഷം വാര്‍ണര്‍ക്കായി സിഎസ്‌കെ സജീവമായി രംഗത്തെത്തിയേക്കും.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ശിഖര്‍ ധവാനെ ഓപ്പണറായി സിഎസ്‌കെ പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. സീനിയര്‍ താരമായ ധവാന്റെ അവസാന സീസണുകളിലെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. എന്നാല്‍ പ്രായം 36 ആയതിനാല്‍ പല പ്രമുഖരും ധവാനെ തഴയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ധവാനെ സിഎസ്‌കെ പരിഗണിച്ചേക്കും. സമീപകാലത്തെ ഫോം വളരെ മികച്ചതാണ്. ഇടം കൈയനായ ധവാന്‍ വലിയ അനുഭവസമ്പത്തുമുള്ള താരമാണ്. ഇന്ത്യക്കായി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ധവാന്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ധവാനെ സിഎസ്‌കെ പരിഗണിച്ചേക്കും. ധോണിയുമായി അടുത്ത സൗഹൃദമുള്ള താരങ്ങളിലൊരാളാണ് ധവാന്‍.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ക്രിസ് ലിന്നിനെയും സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. വലം കൈയന്‍ ഓപ്പണറായ താരം ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്. അടിച്ചുതകര്‍ത്തു കളിക്കാന്‍ കെല്‍പ്പുള്ള താരത്തിന് കഴിഞ്ഞ രണ്ട് സീസണുകളിലായി അധികം അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവസരം ലഭിച്ചാല്‍ തിളങ്ങാന്‍ ലിന്നിന് മികവുണ്ട്. സിഎസ്‌കെ അവസരം നല്‍കിയാല്‍ ലിന്നിനും തന്റെ പഴയ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനുമാവും. സിഎസ്‌കെയുടെ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് ലിന്‍.

Story first published: Tuesday, February 1, 2022, 17:48 [IST]
Other articles published on Feb 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+