For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്‌കെ x ഹൈദരാബാദ്, മുംബൈ x ആര്‍സിബി, ശനിപ്പോര് കടുപ്പം, എല്ലാമറിയാം

ഹാട്രിക് തോല്‍വി വഴങ്ങിയ മുംബൈക്ക് ആര്‍സിബി കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്

1

മുംബൈ/പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്നത് സൂപ്പര്‍ പോരാട്ടങ്ങള്‍. മുംബൈയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് 3.30നാണ് മത്സരം. സിഎസ്‌കെയും ഹൈദരാബാദും ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. 7.30ന് നടക്കുന്ന മറ്റൊരു തകര്‍പ്പന്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ആര്‍സിബിയെ നേരിടും. ഹാട്രിക് തോല്‍വി വഴങ്ങിയ മുംബൈക്ക് ആര്‍സിബി കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. പൂനെയിലാണ് മത്സരം.

സിഎസ്‌കെയ്ക്ക് തിരിച്ചുവരണം

സിഎസ്‌കെയ്ക്ക് തിരിച്ചുവരണം

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് വലിയ നാണക്കേടുമായാണ് ഹൈദരാബാദിനെതിരേ ഇറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും പഞ്ചാബ് കിങ്‌സിനോടും തോറ്റ സിഎസ്‌കെയ്ക്ക് ഇനിയൊരു തോല്‍വിയുടെ നാണക്കേടുകൂടി പേറാനുള്ള കരുത്തില്ല. രവീന്ദ്ര ജഡേജക്ക് എംഎസ് ധോണി നായകസ്ഥാനം കൈമാറിയത് ടീമിനെ പ്രതികൂലമായി ബാധിച്ചു. ജഡേജ വലിയ സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുന്നത് ടീമിനെയാകെ തളര്‍ത്തുന്നു.

ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദും നിരാശപ്പെടുത്തുന്നു. റോബിന്‍ ഉത്തപ്പക്കും സ്ഥിരതയില്ല. ശിവം ദുബെ ബാറ്റുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ പന്തുകൊണ്ട് ചെണ്ടയാണ്. അനുഭവസമ്പന്നരായ പേസര്‍മാരുടെ അഭാവം സിഎസ്‌കെയെ തളര്‍ത്തുകയാണെന്ന് പറയാം. മോയിന്‍ അലിക്ക് അവസാന സീസണിലെ വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

ഹൈദരാബാദിനും ജയം അനിവാര്യം

ഹൈദരാബാദിനും ജയം അനിവാര്യം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ജയിക്കാന്‍ സാധിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് തുടങ്ങിയ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും തോറ്റു. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിര ശക്തം. എന്നാല്‍ സ്പിന്‍ നിരയില്‍ ദൗര്‍ബല്യമുണ്ട്. മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് പ്രധാന പ്രശ്‌നം. കെയ്ന്‍ വില്യംസണ് അമിത സമ്മര്‍ദ്ദം വരുന്നതിനാല്‍ തിളങ്ങാനാവുന്നില്ല.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇരു ടീമും 16 തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 12 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. നാല് തവണ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. അവസാന ആറ് പോരാട്ടത്തില്‍ 4-2ന് സിഎസ്‌കെ മുന്നിട്ട് നില്‍ക്കുന്നു. രണ്ട് ടീമിന്റെയും നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സിഎസ്‌കെയ്ക്ക് അല്‍പ്പം മുന്‍തൂക്കം പറയാം. എന്നാല്‍ ഏത് ടീമാണ് ഫോമിലേക്കെത്തുന്നതെന്ന് കാത്തിരുന്ന് തന്നെ കാണാം.

മുംബൈക്ക് അഭിമാന പോരാട്ടം

മുംബൈക്ക് അഭിമാന പോരാട്ടം

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ആദ്യ മൂന്ന് മത്സരത്തിലും തിളങ്ങാനായിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കെകെആര്‍ ടീമുകളോടാണ് മുംബൈ തോറ്റത്. ബാറ്റിങ് നിര തരക്കേടില്ലാതെ കളിക്കുമ്പോഴും ബൗളിങ് നിര തീര്‍ത്തും ദുര്‍ബലം. ജസ്പ്രീത് ബുംറക്ക് പിന്തുണ നല്‍കാന്‍ ബേസില്‍ തമ്പി, ഡാനിയല്‍ സാംസ് എന്നിവര്‍ക്കാകുന്നില്ല. സ്പിന്‍ നിരയില്‍ മുരുഗന്‍ അശ്വിന്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. നായകന്‍ രോഹിത് ശര്‍മക്ക് ബാറ്റിങ്ങില്‍ തിളങ്ങാനാവുന്നില്ല. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്തതും മുംബൈയെ പ്രതികൂലമായി ബാധിക്കുന്നു. മുംബൈ ബൗളിങ് നിരയിലേക്ക് ബേസില്‍ തമ്പിക്ക് പകരക്കാരനായി ജയദേവ് ഉനദ്ഘട്ട് എത്തിയേക്കും.

കരുത്തോടെ ആര്‍സിബി

കരുത്തോടെ ആര്‍സിബി

ഫഫ് ഡുപ്ലെസിസിന് കീഴിലിറങ്ങുന്ന ആര്‍സിബി ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റു. എന്നാല്‍ കെകെആറിനെയും രാജസ്ഥാന്‍ റോയല്‍സിനെയും തകര്‍ത്ത് ആര്‍സിബി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വിരാട് കോലി ഫോമിലേക്കെത്തേണ്ടതായുണ്ട്. ദിനേഷ് കാര്‍ത്തിക്കിന്റെ മിന്നും ഫോം ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ് എന്നിവര്‍ പേസ് നിരയില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ സ്പിന്നുകൊണ്ട് വനിന്‍ഡു ഹസരങ്കയും തിളങ്ങുന്നു. ഷഹബാസ് അഹമ്മദിന്റെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്ത് പകരുന്നു.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇതുവരെ 29 തവണയാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 17 തവണയും മുംബൈ ജയിച്ചപ്പോള്‍ 12 തവണ ആര്‍സിബിക്കും ജയിക്കാനായി. എന്നാല്‍ നിലവിലെ ഫോമില്‍ ആര്‍സിബിക്ക് മുന്‍തൂക്കമുണ്ട്. മുംബൈയുടെ പൂനെയിലെ ആദ്യ മത്സരമാണ് നടക്കാന്‍ പോകുന്നത്. ആദ്യ ജയം നേടാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Friday, April 8, 2022, 16:57 [IST]
Other articles published on Apr 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+