Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡുപ്ലെസി കനിയുമോ? സിഎസ്‌കെയ്ക്കു ജയിക്കണം- മാച്ച് പ്രിവ്യു, ടീം

നാവി മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ പ്ലേഓഫിലുണ്ടാവുമോയെന്ന കാര്യത്തില്‍ ചൊവ്വാഴ്ച ഉത്തരം ലഭിക്കും. നാലു തുടര്‍ തോല്‍വികളുമായി കടുത്ത സമ്മര്‍ദ്ദത്തിലുള്ള സിഎസ്‌കെയുടെ എതിരാളികള്‍ ഫഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. ഇനിയൊരു തോല്‍വി കൂടി നേരിട്ടാല്‍ അതോടെ സിഎസ്‌കെയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്മതിക്കും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും ആര്‍സിബിക്കെതിരേ വിജയിക്കുകയാവും രവീന്ദ്ര ജഡേജയുടെയും സംഘത്തിന്റെയും ലക്ഷ്യം.

രാത്രി 7.30ന് നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് സിഎസ്‌കെ ആര്‍സിബി പോരാട്ടം. സിഎസ്‌കെയുടെ മുന്‍ ഐക്കണ്‍ താരം കൂടിയായ ഡുപ്ലെസി ഇത്തവണ തന്റെ പഴയ ടീമിനു വേണ്ടി തോറ്റുതരുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

1

ആര്‍സിബിക്കെതിരായ ചൊവ്വാഴ്ചത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കും. സീസണില്‍ ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ഹീറോയും ഓള്‍റൗണ്ടറുമായ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറിന് സിഎസ്‌കെ അവസരം നല്‍കിയേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മല്‍സരത്തില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറിയിരുന്നെങ്കിലും ഒരു ഇംപാക്ടും സൃഷ്ടിച്ചില്ല. എങ്കിലും അദ്ദേഹത്തെ ആര്‍സിബിക്കെതിരേയും സിഎസ്‌കെ നിലനിര്‍ത്തിയേക്കും.

2

മറുഭാഗത്ത് പുതിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിക്കു കീഴില്‍ ആര്‍സിബി ശരിയായ ട്രാക്കില്‍ തന്നെയാണ് മുന്നേറുന്നത്. പഞ്ചാബ് കിങ്‌സുമായുള്ള ആദ്യ മല്‍സരത്തില്‍ തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും തുടര്‍ന്നുള്ള മൂന്നു മല്‍സരങ്ങളിലും ജയിച്ച് ആര്‍സിബി മുന്നേറുകയാണ്. നിലവില്‍ ആറു പോയിന്റുമായി ലീഗില്‍ നാലാംസ്ഥാനത്ത് അവരുണ്ട്.

3

ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപിടി മികച്ച താരങ്ങള്‍ ആര്‍സിബിക്കുണ്ട്. ദിനേശ് കാര്‍ത്തികിന്റ വരവോടെ മികച്ച ഫിനിഷറെയും അവര്‍ക്കു ലഭിച്ചിരിക്കുകയാണ്.
അതേസമയം, പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ സിഎസ്‌കെയ്‌ക്കെതിരായ മല്‍സരത്തില്‍ ആര്‍സിബി നിരയിലുണ്ടാവില്ല. സഹോദരിയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം താരം ടീം വിട്ടിരുന്നു. ഹര്‍ഷലിനു പകരം സിദ്ധാര്‍ഥ് കൗള്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കും.

4

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഉദ്ഘാടന മല്‍സരത്തില്‍ ആറു വിക്കറ്റിനു തോറ്റാണ് സിഎസ്‌കെ സീസണ്‍ തുടങ്ങിയത്. പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും ഇതേ മാര്‍ജിനില്‍ തോറ്റു. മൂന്നാമത്തെ കളിയില്‍ പഞ്ചാബ് കിങ്‌സിനോടാണ് സിഎസ്‌കെയ്ക്കു അടിതെറ്റിയത്. 54 റണ്‍സിനു ചാംപ്യന്‍മാര്‍ തോല്‍ക്കുകയായിരുന്നു. അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു വിക്കറ്റിനും സിഎസ്‌കെ തകര്‍ന്നടിഞ്ഞു.
അതേസമയം, പഞ്ചാബ് കിങ്‌സിനോടു ആര്‍സിബി ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിനു തോറ്റിരുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മൂന്നു വിക്കറ്റിനും രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനും മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനും ആര്‍സിബി കശക്കിയെറിഞ്ഞു.

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. 28 മല്‍സരങ്ങളിലാണ് ഇരുടീമകളും ഏറ്റുമുട്ടിയത്. ഇതില്‍ 18ലും വിജയം ചെന്നയ്ക്കായിരുന്നു. ഒമ്പതു മല്‍സരങ്ങളാണ് ആര്‍സിബിക്കു ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ഡന്‍, മഹേഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-
ഫഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വില്ലി/ ജോഷ് ഹേസല്‍വുഡ്, വനിന്ദു ഹസരംഗ, സിദ്ധാര്‍ഥ് കൗള്‍, ആകാഷ് ദീപ്, മുഹമ്മദ് സിറാജ്.

Story first published: Monday, April 11, 2022, 16:44 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+