Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ x മുംബൈ, അഭിമാന പോരാട്ടത്തില്‍ ആര് നേടും ? ടീമുകളില്‍ മാറ്റം ഉറപ്പ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (21-4-2022) നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയും ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളാണെങ്കിലും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മുംബൈ ഇന്ത്യന്‍സ് കളിച്ച ആറ് മത്സരവും തോറ്റപ്പോള്‍ സിഎസ്‌കെ ആറ് മത്സരത്തില്‍ ഒരു ജയവും അഞ്ച് തോല്‍വിയും ഏറ്റുവാങ്ങി. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഹോട്ട് സ്റ്റാറിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും മത്സരം തത്സമയം കാണാം.

സമ്മര്‍ദ്ദത്തിന്റെ ഉന്നതിയില്‍ മുംബൈ

സമ്മര്‍ദ്ദത്തിന്റെ ഉന്നതിയില്‍ മുംബൈ

ഐപിഎല്ലില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. മെഗാ ലേലത്തില്‍ അനുഭവസമ്പന്നരായ ബൗളര്‍മാരെ പരിഗണിക്കാത്തതിന്റെ തിരിച്ചടിയാണ് മുംബൈ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പറയാം. തുടര്‍ച്ചയായി ആറ് മത്സരവും തോല്‍ക്കുകയെന്ന വലിയ നാണക്കേടിലാണ് മുംബൈയുള്ളത്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ആരും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് നനഞ്ഞ പടക്കമാവുമ്പോള്‍ സൂര്യകുമാര്‍ യാദവിനെ സമ്മര്‍ദ്ദം ബാധിക്കുന്നു. ഡെവാള്‍ഡ് ബ്രെവിസ് ആഞ്ഞടിക്കുമ്പോഴും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. മികച്ച ഫിനിഷറും ടീമിലില്ല. ഹര്‍ദിക് പാണ്ഡ്യ പോയതോടെ കറെന്‍ പൊള്ളാര്‍ഡ് ഉപയോഗ ശൂന്യമായ വസ്തുവായിരിക്കുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ട് ടീമിനായി യാതൊന്നും ചെയ്യാന്‍ പൊള്ളാര്‍ഡിന് സാധിക്കുന്നില്ല.

2

ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയെന്ന വന്മരം ഒപ്പം ഉണ്ടെങ്കിലും മറ്റ് ബൗളര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനം ബുംറയേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ബേസില്‍ തമ്പി, ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം മോശം പ്രകടനമാണ് നടത്തിയത്. ഡാനിയല്‍ സാംസിന്റെ അവസ്ഥയും അത് തന്നെ. നിലവിലെ സാഹചര്യത്തില്‍ മികച്ച ബൗളര്‍മാരുടെ അഭാവം മുംബൈയെ വേട്ടയാടുന്നു.

സിഎസ്‌കെയ്ക്കും ദൗര്‍ബല്യങ്ങളേറെ

സിഎസ്‌കെയ്ക്കും ദൗര്‍ബല്യങ്ങളേറെ

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാനാവുന്നില്ല. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദ്-റോബിന്‍ ഉത്തപ്പ കൂട്ടുകെട്ടിന് സ്ഥിരതയില്ല. അവസാന സീസണില്‍ സിഎസ്‌കെയെ കപ്പിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മോയിന്‍ അലി ഇത്തവണ ദുര്‍ബല പ്രകടനമാണ് കാഴ്ചവെക്കുന്നത്. അമ്പാട്ടി റായിഡുവും മധ്യനിരയില്‍ നിരാശപ്പെടുത്തുമ്പോള്‍ ശിവം ദുബെയുടെ കാര്യം ലോട്ടറി പോലെയാണ്. നായകന്‍ രവീന്ദ്ര ജഡേജയേയും സമ്മര്‍ദ്ദം കീഴ്പ്പെടുത്തുന്നു.

ബൗളിങ് നിരയിലും പ്രശ്നങ്ങളേറെ. ക്രിസ് ജോര്‍ദാന്‍ വാരിക്കോരി റണ്‍സ് വിട്ടുകൊടുക്കുമ്പോള്‍ ഡ്വെയ്ന്‍ ബ്രാവോക്ക് സ്വാതന്ത്രത്തോടെ പന്തെറിയാന്‍ സാധിക്കുന്നില്ല. അനുഭവസമ്പന്നരായ പേസര്‍മാരുടെ അഭാവം സിഎസ്‌കെയേയും വേട്ടയാടുന്നു. ടീമിനുള്ളില്‍ത്തന്നെ ഒത്തൊരുമയില്ലെന്ന് പറയാം. സിഎസ്‌കെയ്ക്കും മുംബൈക്കും എന്ത് വിലകൊടുത്തും ജയിക്കേണ്ട മത്സരമായതിനാല്‍ തീപാറും പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റെക്കോഡുകളും കാത്തിരിക്കുന്ന നാഴികക്കല്ലുകളും

റെക്കോഡുകളും കാത്തിരിക്കുന്ന നാഴികക്കല്ലുകളും

ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് മുംബൈയും സിഎസ്‌കെയും. ഇരു ടീമും 32 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 19 തവണയും ജയം മുംബൈക്കൊപ്പം നിന്നപ്പോള്‍ 13 തവണയാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായത്. എന്നാല്‍ ഇത്തവണ ഇരു കൂട്ടരും മോശം ഫോമില്‍ തുടരുന്നതിനാല്‍ ജയം ആര്‍ക്കൊപ്പമാവുമെന്നത് കണ്ടറിയണം.

മുംബൈയുടെ ഇഷാന്‍ കിഷന്‍ ഏഴ് ബൗണ്ടറി നേടിയാല്‍ 150 ബൗണ്ടറികള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കാനാവും. സിഎസ്‌കെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ പേരില്‍ നിലവില്‍ 4919 റണ്‍സാണുള്ളത്. 81 റണ്‍സ് നേടിയാല്‍ 5000 റണ്‍സ് ക്ലബ്ബിലേക്കെത്താന്‍ ഉത്തപ്പക്കാവും. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരമെന്ന റെക്കോഡാണ് ഉത്തപ്പയെ കാത്തിരിക്കുന്നത്.

5

രവീന്ദ്ര ജഡേജ നാല് റണ്‍സ് കൂടി നേടിയാല്‍ 2477 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷിന്റെ റെക്കോഡിനെ മറികടക്കാനാവും. സിഎസ്‌കെയുടെ മോയിന്‍ അലി നാല് സിക്സുകള്‍ കൂടി നേടിയാല്‍ 50 സിക്സുകള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കും. രവീന്ദ്ര ജഡേജക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 134 വിക്കറ്റുകളുള്ള ജസ്പ്രീത് ബുംറയെ വിക്കറ്റ് വേട്ടക്കാരില്‍ മറികടക്കാനാവും.

Story first published: Wednesday, April 20, 2022, 18:33 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+