
സമ്മര്‍ദ്ദത്തെ അതിജീവിക്കുമോ ജഡേജ
സിഎസ്‌കെയുടെ ഏറ്റവും വലിയ പ്രശ്‌നം പുതിയ നായകന് കീഴില്‍ ഇറങ്ങുന്നുവെന്നതാണ്. സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് എംഎസ് ധോണി സിഎസ്‌കെയ്ക്ക് നായകസ്ഥാനം കൈമാറിയത്. ഇത് ടീമിനെയാകെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ടീമെന്ന നിലയില്‍ ജഡേജക്ക് കീഴില്‍ ഒത്തിണക്കത്തിലേക്കെത്തേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ ജഡേജയുടെ ഫീല്‍ഡിങ് വിന്യാസവും ബൗളിങ് ചേയ്ഞ്ചുമെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു.
ഇതിന് മാറ്റം കൊണ്ടുവരാന്‍ ജഡേജക്ക് സാധിക്കേണ്ടത് ടീമിന്റെ തിരിച്ചുവരവില്‍ നിര്‍ണ്ണായകമാവും. മോയിന്‍ അലി സിഎസ്‌കെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. ഇത് ടീമിന് വലിയ കരുത്ത് പകരും. അവസാന സീസണില്‍ ഓറഞ്ച് ക്യാപ് നേടിയ റുതുരാജ് ഗെയ്ക് വാദിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. റുതുരാജ്- ഡെവോന്‍ കോണ്‍വെ കൂട്ടുകെട്ട് ഫോമിലേക്കെത്തേണ്ടതായുണ്ട്. ശിവം ദുബെക്ക് പകരം അണ്ടര്‍ 19 ലോകകപ്പ് താരം രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറെ സിഎസ്‌കെ പരിഗണിച്ചേക്കും.

ലഖ്‌നൗവിന് കാര്യങ്ങള്‍ എളുപ്പമല്ല
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍ ഗുജറാത്തിനെതിരേ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ക്വിന്റന്‍ ഡീകോക്ക് - കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവേണ്ടതായുണ്ട്. മധ്യനിരയില്‍ ദീപക് ഹൂഡയും ആയുഷ് ബധോനിയും വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മധ്യനിരയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തേണ്ട ഉത്തരവാദിത്തം ക്രുണാല്‍ പാണ്ഡ്യക്കാണ്. ക്രുണാലിന്റെ പ്രകടനം ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട് നിന്നെങ്കിലും രണ്ടാം മത്സരത്തില്‍ എങ്ങനെ തിളങ്ങുമെന്നത് കണ്ടറിയണം. ആവേഷ് ഖാന്‍, ദുഷ്മന്ത ചമീര, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെല്ലാം പേസ് നിരയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്.

സാധ്യതാ പ്ലേയിങ് 11
സിഎസ്‌കെ-റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, മോയിന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ആദം മില്‍നെ, തുഷാര്‍ ദെശപാണ്ഡെ
ലഖ്‌നൗ- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, എവിന്‍ ലെവിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബധോനി, ക്രുണാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍

കാത്തിരിക്കുന്ന റെക്കോഡുകള്‍
എംഎസ് ധോണിക്ക് 5000 റണ്‍സ് ക്ലബ്ബിലേക്കടുക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. 204 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ ധോണിക്ക് വേണ്ടത്. നിലവില്‍ 221 മത്സരത്തില്‍ നിന്ന് 4796 റണ്‍സാണ് ധോണി നേടിയത്. കെകെആറിനെതിരായ ആദ്യ മത്സരത്തില്‍ ധോണി അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു.
സിഎസ്‌കെയുടെ അമ്പാട്ടി റായിഡുവിന് 69 റണ്‍സ് കൂടി നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബിലെത്താന്‍ സാധിക്കും. നിലവില്‍ 176 മത്സരത്തില്‍ നിന്ന് 3931 റണ്‍സാണ് റായിഡുവിന്റെ പേരിലുള്ളത്.

സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോ നിലവില്‍ 152 മത്സരത്തില്‍ നിന്ന് 170 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ലസിത് മലിംഗയെ (170) മറികടന്ന് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായി മാറാന്‍ ബ്രാവോക്ക് സാധിക്കും.
കെകെആറിന്റെ സുനില്‍ നരെയ്ന്‍ ഏഴ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 150 വിക്കറ്റുകള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കും. മലിംഗ, ബ്രാവോ, അമിത് മിശ്ര, പീയൂഷ് ചൗള, ഹര്‍ഭജന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.
ലഖ്‌നൗവിന്റെ ദീപക് ഹൂഡ 160 റണ്‍സ് നേടിയാല്‍ 1000 റണ്‍സ് ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കും. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ഹൂഡ തിളങ്ങിയിരുന്നു.


Click it and Unblock the Notifications
