For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: നാളെ മുതല്‍ തീപാറും, സിഎസ്‌കെ x കെകെആര്‍, സമയം, വേദി, നേര്‍ക്കുനേര്‍, എല്ലാമറിയാം

ഇത്തവണ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സിഎസ്‌കെ ഇറങ്ങുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് കീഴിലാണ് കെകെആറിന്റെ പടപ്പുറപ്പാട്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് നാളെ (26-3-2022) ആവേശകരമായ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇത്തവണ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സിഎസ്‌കെ ഇറങ്ങുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് കീഴിലാണ് കെകെആറിന്റെ പടപ്പുറപ്പാട്. രണ്ട് ടീമും തലകളെ മാറ്റി പുതിയ സീസണിലേക്കെത്തുമ്പോള്‍ ആര്‍ക്ക് ജയത്തോടെ തുടങ്ങാനാവുമെന്നത് കാത്തിരുന്ന് കാണണം.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

രണ്ട് ടീമും ഐപിഎല്ലില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാവുന്ന നിരയാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ നാല് തവണ ടൂര്‍ണമെന്റില്‍ മുത്തമിട്ടവരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് തവണയും ഇതിനോടകം കിരീടം നേടിയിട്ടുണ്ട്. 26 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 17 തവണയും കെകെആറിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. എട്ട് തവണ മാത്രമാണ് കെകെആറിന് ജയിക്കാനായത്. ഒരു തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഫലം കാണാതെ മത്സരം അവസാനിച്ചു. ഇത്തവണയും രണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുള്ളതിനാലും നായകന്മാരില്‍ മാറ്റമുള്ളതിനാലും ജയം ആര്‍ക്കൊപ്പമാവുമെന്ന് കണ്ടറിയണം.

കൂടുതല്‍ റണ്‍സ്, വിക്കറ്റ്, സിക്‌സ്

കൂടുതല്‍ റണ്‍സ്, വിക്കറ്റ്, സിക്‌സ്

അവസാന സീസണില്‍ മൂന്ന് തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സിഎസ്‌കെയും ഏറ്റുമുട്ടിയത്. ലീഗ് ഘട്ടത്തില്‍ രണ്ട് തവണയും പിന്നീട് ഫൈനലിലും നേര്‍ക്കുനേര്‍ എത്തി. കെകെആറിനെ കീഴടക്കിയാണ് സിഎസ്‌കെ നാലാം കിരീടം നേടിയത്. ഇതിന് പകരം വീട്ടാനുറച്ചാവും കെകെആര്‍ ഇത്തവണ ഇറങ്ങുക. കെകെആറിനെതിരേ സിഎസ്‌കെയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 220 റണ്‍സും കെകെആറിന്റേത് 202 റണ്‍സുമാണ്. സിഎസ്‌കെയുടെ കുറഞ്ഞ ടീം ടോട്ടല്‍ 114ഉും കെകെആറിന്റേത് 108ഉുമാണ്.

നേര്‍ക്കുനേര്‍ കണക്കില്‍ കൂടുതല്‍ റണ്‍സ് മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌നയുടെ പേരിലാണ്. 610 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്ത് എംഎസ് ധോണിയാണ് (442). മൂന്നാം സ്ഥാനത്ത് ഫഫ് ഡുപ്ലെസിസും (423). ഏറ്റവും വിക്കറ്റ് കെകെആറിന്റെ സുനില്‍ നരെയ്‌ന്റെ പേരിലാണ് (20). ആര്‍ അശ്വിന്‍ (16), രവീന്ദ്ര ജഡേജ (16), ഡ്വെയ്ന്‍ ബ്രാവോ (12) എന്നിവരാണ് പിന്നാലെ.

കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍

കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍

ഇത്തവണ സിഎസ്‌കെ നായകസ്ഥാനമില്ലാതെയാണ് ധോണി ഇറങ്ങുന്നത്. 254 റണ്‍സ് ഈ സീസണില്‍ നേടിയാല്‍ 5000 റണ്‍സ് ക്ലബ്ബിലെത്താന്‍ ധോണിക്ക് സാധിക്കും. നിലവില്‍ 220 മത്സരത്തില്‍ നിന്ന് 4764 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. ഇത്തവണ ബാറ്റിങ് ഓഡറില്‍ ധോണി നേരത്തെ ഇറങ്ങുമോയെന്ന് കാത്തിരുന്ന് കാണാം.

സിഎസ്‌കെയുടെ അമ്പാട്ടി റായിഡുവിനെയും കാത്ത് ഒരു നേട്ടമുണ്ട്. 84 റണ്‍സുകൂടി നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബിലെത്താന്‍ റായിഡുവിന് സാധിക്കും. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ റായിഡുവിന്റെ പേരില്‍ 175 മത്സരത്തില്‍ നിന്ന് 3916 റണ്‍സാണുള്ളത്.

സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോയെ കാത്തും റെക്കോഡുണ്ട്. 151 മത്സരത്തില്‍ നിന്ന് 167 വിക്കറ്റാണ് ബ്രാവോയുടെ പേരിലുള്ളത്. നാല് വിക്കറ്റ് വീഴ്ത്തിയാല്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയുടെ 170 വിക്കറ്റ് നേട്ടത്തെ മറികടന്ന് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ ബ്രാവോക്ക് സാധിക്കും.

കെകെആറിന്റെ സുനില്‍ നരെയ്ന്‍ ഏഴ് വിക്കറ്റ് കൂടി നേടിയാല്‍ 150 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാനാവും. നിലവില്‍ 143 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ലസിത് മലിംഗ (170), ഡ്വെയ്ന്‍ ബ്രാവോ (167), അമിത് മിശ്ര (166), പീയൂഷ് ചൗള (157), ഹര്‍ഭജന്‍ സിങ് (150) എന്നിവരാണ് നിലവില്‍ ഈ പട്ടികയിലുള്ളത്.

സാധ്യതാ 11

സാധ്യതാ 11

സിഎസ്‌കെ: റുതുരാജ് ഗെയ്ക് വാദ്, ഡെവോന്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍ ), എംഎസ് ധോണി, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, കെ എം ആസിഫ് / രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

കെകെആര്‍: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, നിധീഷ് റാണ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രേ റസല്‍, സാം ബില്ലിങ്‌സ്, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Friday, March 25, 2022, 10:37 [IST]
Other articles published on Mar 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+