IPL 2022: സിഎസ്‌കെ x കെകെആര്‍, ഈ അഞ്ച് പേരെ കരുതിക്കോളൂ, അരങ്ങേറിയാല്‍ മിന്നിക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രണ്ട് കൂട്ടരും ചാമ്പ്യന്‍ നിരയായതിനാല്‍ വമ്പന്‍ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ടീമിനെയും പരിക്ക് കാര്യമായി ബാധിക്കുന്നുണ്ട്. സിഎസ്‌കെ നിരയില്‍ ദീപക് ചഹാര്‍, മോയിന്‍ അലി എന്നിവര്‍ ആദ്യ മത്സരത്തിനുണ്ടാവില്ലെന്നുറപ്പാണ്. കെകെആറില്‍ പാറ്റ് കമ്മിന്‍സിനും ആരോണ്‍ ഫിഞ്ചിനും ഒന്നിലധികം മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്യും.
ഇത്തവണ ഉദ്ഘാടന മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ചില പ്രമുഖ താരങ്ങളുണ്ട്. എംഎസ് ധോണി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, ആന്‍ഡ്രേ റസല്‍ എന്നിവരെയെല്ലാം ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ ഉദ്ഘാടന മത്സരത്തിലൂടെ അരങ്ങേറുകയും മാച്ച് വിന്നര്‍മാരാവുകയും ചെയ്യാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

അനുകുല്‍ റോയ്
ഇതിനോടകം ആരാധകര്‍ക്ക് സുപരിചിതമായ പേരാണ് അനുകുല്‍ റോയ്. മുംബൈ ഇന്ത്യന്‍സിനൊപ്പം 2018മുതലുള്ള താരമാണെങ്കിലും ഇതുവരെ അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടില്ല. പലപ്പോഴും പകരക്കാരനായി ഫീല്‍ഡിങ്ങിന് മുംബൈ അവസരം നല്‍കിയെങ്കിലും പ്ലേയിങ് 11ല്‍ ഒരിക്കല്‍ പോലും അവസരം നല്‍കിയില്ല. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള സ്പിന്നര്‍ക്ക് ഇത്തവണ കെകെആര്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. മോശമില്ലാതെ ബാറ്റ് ചെയ്യാനും കെല്‍പ്പുള്ള അനുകുല്‍ റോയ് അവസരം ലഭിച്ചാല്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍
ഇക്കഴിഞ്ഞ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. അതിവേഗ പന്തുകളോടൊപ്പം വെടിക്കെട്ട് ബാറ്റിങ് നടത്താനും ഹംഗര്‍ഗേക്കര്‍ക്ക് മികവുണ്ട്. സൂറത്തില്‍ സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ യുവതാരം വലിയ കൈയടികള്‍ നേടുന്ന പ്രകടനം കാഴ്ചവെച്ചെന്നാണ് വിവരം. മോയിന്‍ അലി ആദ്യ മത്സരം കളിക്കാത്ത സാഹചര്യത്തില്‍ ഹംഗര്‍ഗേക്കര്‍ക്ക് അവസരം ലഭിച്ചേക്കും. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഹരി നിശാന്ത്
2021ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററായ താരമാണ് ഹരി നിശാന്ത്. ഒമ്പത് മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് ഹരി നിശാന്ത് നേടിയത്. 20 ലക്ഷം രൂപക്ക് സിഎസ്‌കെ സ്വന്തമാക്കിയ ഹരിക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പര്‍ കൂടിയാണ് താരം. 2020ലും സിഎസ്‌കെയുടെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

അഭിജിത് ടോമര്‍
രാജസ്ഥാന്‍കാരനായ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് അഭിജിത് ടോമര്‍. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയേക്കും. 40 ലക്ഷം രൂപക്കാണ് കെകെആര്‍ താരത്തെ സ്വന്തമാക്കിയത്. ബാക് ഫൂട്ടില്‍ നന്നായി കളിക്കാന്‍ കെല്‍പ്പുള്ള താരത്തെ ഫിനിഷര്‍ റോളിലേക്ക് കെകെആറിന് വളര്‍ത്തിക്കൊണ്ടു വരാവുന്നതാണ്.

അശോക് ശര്‍മ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബൗളിങ് നിരയിലേക്ക് പരിഗണിക്കാവുന്ന താരമാണ് അശോക് ശര്‍മ. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള യുവ പേസറാണ് താരം. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും മികവുള്ള അശോക് ശര്‍മയെ 55 ലക്ഷത്തിനാണ് കെകെആര്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് ഉണ്ടാകില്ലെന്നുറപ്പായ സാഹചര്യത്തില്‍ അശോക് ശര്‍മയെ കെകെആര്‍ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications