Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റോയല്‍സ് കടന്നാല്‍ ലഖ്‌നൗ പ്ലേഓഫില്‍, സഞ്ജുവിനു ജയിക്കണം!- പ്രിവ്യു, സാധ്യതാ ടീം

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം കൂടുതല്‍ മുറുകയാണ്. ഈ സീസണില്‍ പ്ലേഓഫിലെത്തുന്ന രണ്ടാമത്തെ ടീമാവുകയെന്ന ലക്ഷ്യത്തോടെ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഞായറാഴ്ച അങ്കത്തട്ടിലിറങ്ങും. രാത്രി 7.30നു ബ്രാബണ്‍ സ്റ്റേഡിയത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ലഖ്‌നൗവിന്റെ എതിരാളികള്‍. വൈീകീട്ട് 3.30നു നടക്കുന്ന ആദ്യ കളിയില്‍ ഇതിനകം പ്ലേഓഫിലെത്തിക്കഴിഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നേരിടും.

10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ സീസണില്‍ പ്ലേഓഫിലെത്തിയ ഏക ടീം ടൈറ്റന്‍സാണ്. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കൊയാണ് ജിടി പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത്. ഇനി ബാക്കിയുള്ള കളികള്‍ കൂടി ജയിച്ച് ലീഗ് ഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരാവുകയാണ് ടൈറ്റന്‍സിന്റെ ലക്ഷ്യം.

1

12 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും മൂന്നു തോല്‍വിയുമടക്കം 18 പോയിന്റോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സാവട്ടെ ഇത്രയും മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റ് മാത്രം നേടി ഒമ്പതാംസ്ഥാനത്താണ്. 12 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് ചെന്നൈ ജയിച്ചത്. എട്ടു കളികളില്‍ അവര്‍ തോല്‍വിയും വഴങ്ങി.

2

ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ തന്നെ ബാക്കിയുള്ള മല്‍സരങ്ങളില്‍ ജയിച്ച് അഭിമാനത്തോടെ പടിയിറങ്ങുകയായിരിക്കും നിലവിലെ ചാംപ്യന്‍മാര്‍ ലക്ഷ്യമിടുന്നത്. മല്‍സരഫലം അപ്രസക്തമായതിനാല്‍ തന്നെ സീസണില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ചില താരങ്ങള്‍ക്കു ഗുജറാത്തും ചെന്നൈയും ഞായറാഴ്ചത്തെ കളിയില്‍ അവസരം നല്‍കിയേക്കും.

3

ഈ സീസണില്‍ ജിടിയും സിഎസ്‌കെയും തമ്മിലുള്ള രണ്ടാംപാദ പോരാട്ടം കൂടിയാണ് ഞായറാഴ്ചത്തേത്. കഴിഞ്ഞ മാസം പൂനെയില്‍ വച്ച് ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ ജിടി മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു ടൈറ്റന്‍സ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി പൊരുതി ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 170 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ജിടിക്കു നല്‍കിയത്. റുതുരാജ് ഗെയ്ക്വാദിന്റെ (73) പ്രകടനമാണ് ചെന്നൈ ഇന്നിങ്‌സിനു അടിത്തറയിട്ടത്. അമ്പാട്ടി റായുഡു 46 റണ്‍സും നേടി.

4

മറുപടി ബാറ്റിങില്‍ ജിടി അഞ്ചിനു 87 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ ഡേവിഡ് മില്ലറുടയും (94*) റാഷിദ് ഖാന്റെയും (40) പ്രകടനം ജിടിക്കു അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. മില്ലര്‍ 51 ബോളില്‍ എട്ടു ബൗണ്ടറികളും ആറു സിക്‌സറുമടിച്ചപ്പോള്‍ റാഷിദ് 21 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം 40 റണ്‍സുമെടുത്തു.

5

അതേസമയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ളത് ശരിക്കും തീപ്പൊരി പോരാട്ടം തന്നെയായിരിക്കും. 12 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും നാലു തോല്‍വിയുമടക്കം 16 പോയിന്റോടെ ലീഗില്‍ രണ്ടാംസ്ഥാനത്താണ് ലഖ്‌നൗ. ഞായറാഴ്ച റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ 18 പോയിന്റോടെ ലഖ്‌നൗ പ്ലേഓഫില്‍ കടക്കും.

6

മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സ് 14 പോയിന്റുമായി ലീഗില്‍ മൂന്നാംസ്ഥാനത്താണ്. ലഖ്‌നൗവിനോടു തോല്‍ക്കുകയാണെങ്കില്‍ അതു റോയല്‍സിന്റെ പ്ലേഓഫ് സാധ്യതകളെ ബാധിച്ചേക്കും. അതിനാല്‍ തന്നെ ജയത്തിനായി സഞ്ജു സാംസണും സംഘവും കൈയ്‌മെയ് മറന്ന് പോരാടുമെന്നുറപ്പാണ്. വിജയിക്കാനായാല്‍ പ്ലേഓഫിന് ഒരുപടി കൂടി അടുക്കാന്‍ റോയല്‍സിനാവും. മറിച്ച് തോറ്റാല്‍ അവസാന മല്‍സരം കൂടുതല്‍ നിര്‍ണായകമാവുകയും ചെയ്യും.

7

ഈ സീസണിലെ ആദ്യപാദത്തില്‍ ലഖ്‌നൗവിനെ തോല്‍പ്പിക്കാനായത് റോയല്‍സിനു തീര്‍ച്ചയായും ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ മൂന്നു റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് ശേഷിക്കെ 15 റണ്‍സായിരുന്നു ലഖ്‌നൗവിനു വേണ്ടിയിരുന്നത്.

8

പക്ഷെ കുല്‍ദീപ് സെന്‍ എറിഞ്ഞ ഓവറില്‍ 11 റണ്‍സ് മാത്രമേ ലഖ്‌നൗവിനു നേടാനായുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറു വിക്കറ്റിനു 165 റണ്‍സാണ് നേടിയത്. പുറത്താവാതെ 59 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് റോയല്‍സിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സും ആര്‍ അശ്വിന്‍ 28 റണ്‍സും നേടി. റണ്‍ചേസില്‍ ക്വിന്റണ്‍ ഡികോക്കും (39) മാര്‍ക്കസ് സ്‌റ്റോയ്‌നിസും (38*) ലഖ്‌നൗവിനായി കസറിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി/ കരണ്‍ ശര്‍മ, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍.

10

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍, മാത്യു വേഡ്/ റഹ്മാനുള്ള ഗുര്‍ബാസ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍ സായ്കിഷോര്‍, മുഹമ്മദ് ഷമി, അല്‍സാറി ജോസഫ്/ ലോക്കി ഫെര്‍ഗൂസന്‍, യഷ് ദയാല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ശിവം ദൂബെ, മോയിന്‍ അലി, എംഎസ് ധോണി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ പ്രിട്ടോറിയസ്, സിമര്‍ജീത് സിങ്, മഹീഷ് തീക്ഷണ.

Story first published: Saturday, May 14, 2022, 10:19 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+