IPL 2022: സിഎസ്കെയ്ക്ക് പിഴയ്ക്കുന്നതെവിടെ? സര്‍വത്ര കുഴപ്പം, തുറന്നുപറഞ്ഞ് ഫ്ളെമിങ്
ഐപിഎല്ലിലെ നിലവിലെ ചാംപ്യന്‍മാരും നാലു തവണ ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പതനം ആരാധകരെ തീര്‍ത്തും നിരാശരാക്കിയിരിക്കുകയാണ്. ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട സിഎസ്‌കെ വിജയത്തിനായി ഇനിയെന്തു ചെയ്യണമെന്നു പോലുമറിയാതെ പകച്ചുനില്‍ക്കുകയാണ്. ഈ സീസണില്‍ സിഎസ്‌കെ പ്ലേഓഫിലുണ്ടാവുമോയെന്ന കാര്യം ഇനി സംശയമാണ്.
ചെന്നൈ ടീം മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണങ്ങളും ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെപ്പോലെ തുടക്കത്തിലെ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ശേഷമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ റൗണ്ടില്‍ ഇറങ്ങിയത്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ ദയനീയമായി പരാജയപ്പെട്ട എസ്ആര്‍എച്ച് കാര്യമായി വിയര്‍ക്കാതെയാണ് സിഎസ്‌കെയെ തകര്‍ത്തുവിട്ടത്. രവീന്ദ്ര ജഡേജയ്ക്കു കീഴില്‍ സിഎസ്‌കെ എത്ര മാത്രം മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നും ഒരുപാട് പ്രശ്‌നങ്ങള്‍ ടീമിനെ അലട്ടുന്നുണ്ടെന്നും ഈ പരാജയം അടിവരയിടുന്നു.

എല്ലാ മേഖലയിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് മെച്ചപ്പെടേണ്ടതുണ്ടെന്ന് വ്യക്തമായിരിക്കുകയാണന്നു സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞു. ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ടീ മെച്ചപ്പെടേണ്ടതുണ്ട്. മുന്നോട്ടു പോകവെ ഇവയെല്ലാം ഞങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഞങ്ങള്‍ ഏകപക്ഷീയമായാണ് പരാജയപ്പെട്ടത്. ഞങ്ങള്‍ ഇവയില്‍ നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. കളിക്കാരുടെ ലഭ്യത സംബന്ധിച്ച് ഞങ്ങള്‍ക്കു ചില പ്രശ്‌നങ്ങളുണ്ട്. ചില ഏരിയകളില്‍ ശക്തി കുറവുമാണ്. കളിക്കാരെ ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ നോക്കുകയാണെന്നും ഫ്‌ളെമിങ് വിശദമാക്കി.

ഞങ്ങളുടെ വിശ്വാസത്തെ സഹായിക്കാന്‍ കഴിയുന്ന തെളിവുകളൊന്നും തെളിവുകളൊന്നുമില്ല. ഞങ്ങള്‍ക്കു ഒരു മല്‍സരവും വിജയിക്കാന്‍ സാധിക്കുന്നില്ല. ജയത്തിന് അരികില്‍പ്പോലും എത്താനും കഴിയുന്നില്ല. ഇതു ടീം സ്വയം സംശയിക്കാനും ഇടയാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഇവയെല്ലാം മറികടക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. താളം വീണ്ടെടുത്ത് ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്നും സ്റ്റീഫന്‍ ഫ്‌ളെമിങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇത്രയും മോശം തുടക്കം ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുമ്പൊരിക്കലുമുണ്ടായിട്ടില്ല. ഒരേയൊരു സീസണില്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫിലെത്താന്‍ സാധിക്കാതിരുന്നിട്ടുള്ളൂ. അത് 2020ലായിരുന്നു. യുഎഇയിലായിരുന്നു ടൂര്‍ണമെന്റ് നടന്നത്. പക്ഷെ അന്നു പോലും ഈ സീസണിലേക്കാള്‍ മികച്ച പ്രകടനമായിരുന്നു സിഎസ്‌കെ കാഴ്ചവച്ചത്.

പരിക്കേറ്റു വിശ്രമിക്കുന്ന ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും സ്വിങ് ബൗളറുമായ ദീപക് ചാഹറിന്റെ അഭവം ഈ സീസണില്‍ സിഎസ്‌കെയ്ക്കു വലിയ തിരിച്ചടിയായിട്ടുണ്ട്. ചാഹറിന്റെ അഭാവത്തില്‍ മികച്ചൊരു സ്‌ട്രൈക്ക് ബൗളറില്ലെന്നത് എതിര്‍ ടീമുകള്‍ നന്നായി മുതലെടുക്കുകയും ചെയ്യുന്നു. കുറച്ചു മല്‍സരങ്ങളില്‍ കൂടി ചാഹറുണ്ടാവില്ല. ഈ മാസമവസാനത്തോടെ താരം ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്
രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications