
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ശനിയാഴ്ചയാണ് സിഎസ്‌കെയുടെ നാലാം റൗണ്ട് മല്‍സരം. ഇതു ജഡ്ഡുവിനും സംഘത്തിനും ജീവന്‍മരണ പോരാട്ടമാണ്. ഇതിലും തോല്‍ക്കുകയാണെങ്കില്‍ അതു സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകളെ വരെ ബാധിച്ചേക്കും. ബാറ്റിങിലും ബൗളിങിലുമെല്ലാം സിഎസ്‌കെയ്ക്കു പല പ്രശ്‌നങ്ങളുമുണ്ട്. ഇവ പരിഹരിച്ചെങ്കില്‍ മാത്രമേ ടീമിനു തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ഹൈദരാബാദുമായുള്ള അടുത്ത കളിയില്‍ സിഎസ്‌കെ ടീമില്‍ ചില മാറ്റങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം.

ചൗധരിക്കു പകരം സോളങ്കി
ബൗളിങാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ വീക്ക്‌നെസായി ഇത്തവണ മാറിയിരിക്കുന്നത്. മികച്ചൊരു ഒരു ഇന്ത്യന്‍ ബൗളര്‍ പോലും സിഎസ്‌കെ നിരയില്‍ ഇല്ല. നിര്‍ണായക താരമായിരുന്ന ദീപക് ചാഹറാവട്ടെ പരിക്കേറ്റ് വിശ്രമത്തിലുമാണ്. പേസര്‍ മുകേഷ് ചൗധരിക്കു പകരം ലെഗ് സ്പിന്നര്‍ പ്രശാന്ത് സോളങ്കിയെ സിഎസ്‌കെ അടുത്ത മല്‍സരത്തില്‍ പരീക്ഷിച്ചേക്കും.
നിലവില്‍ ടീമിലുള്ള സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും മോയിന്‍ അലിക്കും പ്രതീക്ഷിച്ചതു പോലെ വിക്കറ്റെുക്കാന്‍ സാധിക്കുന്നില്ല. ഈ കാരണത്താലാണ് സോളങ്കിയെ സിഎസ്‌കെ ഇറക്കാന്‍ സാധ്യത വര്‍ധച്ചിരിക്കുന്നത്. ആഭ്യന്തര സമീപകാലത്തു മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ സോളങ്കിക്കു സാധിച്ചിരുന്നു.

ചൗധരിയുടെ കാര്യമെടുത്താല്‍ പഞ്ചാബ് കിങ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തിരുന്നു. സിഎസ്‌കെ ബൗളിങ് നിരയില്‍ ഏറ്റവും ദയനീയ പ്രകടനവും അദ്ദേഹത്തിന്റേതായിരുന്നു. പേസ് ബൗളിങില്‍ സിഎസ്‌കെയ്ക്കു മറ്റു ചില ഓപ്ഷനുകളുണ്ടെങ്കിലും വിദേശ ബൗളര്‍മാര്‍ നന്നായി പന്തെറിയുന്നതിനാല്‍ സ്പിന്നറെയാണ് അവര്‍ ടീമിലേക്കു കൊണ്ടു വന്നേക്കുക. അതുകൊണ്ടു തന്നെ സോളങ്കിക്കു പരിഗണന ലഭിക്കാനാണ് സാധ്യത.

റായുഡുവിന് പകരം ജഗദീശന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാാളാണ് പരിചയസമ്പന്നനായ അമ്പാട്ടി റായുഡു. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും റായുഡുവിന് ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും 55 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഹൈദരാബാദുമായുള്ള കളിയില്‍ അദ്ദേഹത്തെ സിഎസ്‌കെ പുറത്തിരുത്തിയേക്കും. പകരം തമിഴ്‌നാട് ബാറ്ററായ എന്‍ ജഗദീശനു ടീമിലേക്കു വരുമെന്നാണ് സൂചനകള്‍.

മുന്‍ സീസണുകളിലും സിഎസ്‌കെ ടീമിനൊപ്പമുള്ള താരമാണ് അദ്ദേഹം. പക്ഷെ വളരെ അപൂര്‍വ്വമായി മാത്രമേ ജഗദീശനു കളിക്കാന്‍ അവസരം ലഭിക്കാറുള്ളൂ. ടീമിലെത്തിയപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അതുകൊണ്ടു തന്നെ ജഗദീശനു ഇത്തവണ സിഎസ്‌കെ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ ബാക്കപ്പായി സിഎസ്‌കെയ്ക്കു വളര്‍ത്തിക്കൊണ്ടു വരാവുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ജഗദീശന്‍. ഈ സീസണിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പകരക്കാരനായി വിക്കറ്റ് കീപ്പിങ് റോള്‍ ഏറ്റെടുക്കാന്‍ ജഗദീശനു കഴിയും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്
രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.


Click it and Unblock the Notifications











