Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത! ഓരോ ടീമിന്റെയും സാധ്യതയറിയാം

ഐപിഎല്ലിന്റെ 15ാം സീസണിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ പ്ലേഓഫിനായുള്ള പിടിവലി മുറുകുന്നു. നിലവില്‍ ലീഗിലെ 10 ടീമുകളില്‍ ആരും തന്നെ ഔദ്യോഗികമായി പ്ലേഓഫിലെത്തിയിട്ടില്ല. എങ്കിലും പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ പ്ലേഓഫിനു ഒരു വിജയം മാത്രം അരികിലാണ്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫിന് അടുത്തെത്തിയിരിക്കുന്ന മറ്റു ടീമുകള്‍.

1

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഔദ്യോഗികമായി പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീം. ശേഷിച്ച എല്ലാ മല്‍സരങ്ങളും ജയിച്ചാലും പ്ലേഓഫിലെത്തില്ലെന്നു 100 ശതമാനം ഉറപ്പുള്ള ഏക ടീമും അവരാണ്. ലീഗ് ഘട്ടത്തില്‍ ഇനി ബാക്കിയുള്ളത് 15 മല്‍സരങ്ങള്‍ മാത്രമാണ്. ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകള്‍ പരിശോധിക്കാം.

2

രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ ഈ സീസണില്‍ ഇനി പ്ലേഓഫില്‍ കാണില്ല. 10 മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും എട്ടു തോല്‍വിയുമടക്കം നാലു പോയിന്റ് മാത്രമുള്ള അവര്‍ ലീഗില്‍ അവസാന സ്ഥാനത്താണ്. ബാക്കിയുള്ള 10 മല്‍സരങ്ങളിലും ജയിച്ചാലും മുംബൈയ്ക്കു ലഭിക്കുക 12 പോയിന്റാണ്. അവര്‍ക്കു പരമാവധി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന പൊസിഷന്‍ അഞ്ചാംസ്ഥാനമാണ്.

3

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഞായറാഴ്ച നേടിയ 91 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് എട്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. സിഎസ്‌കെ ഔദ്യോഗികമായി പ്ലേഓഫ് കാണാതെ പുറത്തായെന്നു ഇനിയും പറയാറായിട്ടില്ല. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തോ, നാലാംസ്ഥാനത്തോ അവര്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യത ഇപ്പോഴും 3.4 ശതമാനമുണ്ട്. ഇതിനായി ബാക്കിയുള്ള മൂന്നു കളികളിലും മികച്ച മാര്‍ജിനില്‍ സിഎസ്‌കെ ജയിക്കണം.

4

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ഞായറാഴ്ചത്തെ കളിയില്‍ 75 റണ്‍സിനു തോറ്റതോടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലേഓഫ് സാധ്യത കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. നിലവില്‍ കെകെആര്‍ പ്ലേഓഫ് കാണാനുള്ള സാധ്യത വെറും 2.9 ശതമാനം മാത്രമാണ്. 11 മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റ് മാത്രമ കെകെആറിനുള്ളൂ. ഇനി മൂന്നു മല്‍സരങ്ങളാണ് അവര്‍ക്കു ലീഗില്‍ അവശേഷിക്കുന്നത്.

5

പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തോ, നാലാം സ്ഥാനത്തോ, ചിലപ്പോള്‍ രണ്ടാംസ്ഥാനം വരെയെത്താനുള്ള സാധ്യത 25 ശതമാനമാണ്. നിലവില്‍ പഞ്ചാബ് 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ്. സീസണില്‍ മൂന്നു കളികളിലാണ് പഞ്ചാബിനു ബാക്കിയുള്ളത്.

6

ഞായറാഴ്ചത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു തോറ്റതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു കൂടുതല്‍ മങ്ങലേറ്റിരിക്കുകയാണ്. ലീഗില്‍ ആദ്യ നാലില്‍ എസ്ആര്‍എച്ച് ഫിനിഷ് ചെയ്യാനുള്ള സാധ്യത 42.5 ശതമാനത്തില്‍ നിന്നും 21.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സിഎസ്‌കെയോടേറ്റ വന്‍ പരാജയം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നേരത്തേ ഡിസി പ്ലേഓഫിലെത്താന്‍ 41.4 ശതമാനം സാധ്യതയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉതു 23 ശതമാനം മാത്രമാണ്.

7

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെുത്തിയിരിക്കുകയാണ്. നേരത്തേ ആര്‍സിബിയുടെ സാധ്യത 63 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതു 89.6 ശതമാനമാണ്. ഞായറാഴ്ചത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിനു തകര്‍ത്തുവിട്ടതോടെയാണ് ആര്‍സിബി പ്ലേഓഫിനു ഒരുപടി കൂടി അടുത്തത്.

8

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും പ്ലേഓഫിനു അടുത്തെത്തിയിരിക്കുകയാണ്. ശനിയാഴ്ചത്തെ മല്‍സരത്തില്‍ റോയല്‍സ് ആറു വിക്കറ്റിനു പഞ്ചാബിനെ കെട്ടുകെട്ടിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടു തോല്‍വികള്‍ക്കു ശേഷം റോയല്‍സിന്റെ ആദ്യ വിജയം കൂടിയാണിത്. റോയല്‍സ് പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യത 93.8 ശതമാനം മുതല്‍ 95.9 ശതമാനമാണ്.

9

ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ കന്നി ഐപിഎല്‍ സീസണില്‍ തന്നെ പ്ലേഓഫിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ തോറ്റാലു ഈ ടീമുകള്‍ നാലാം സ്ഥാനം പങ്കിടും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും സ്ഥാനം നിശ്ചയിക്കുക.

Story first published: Monday, May 9, 2022, 10:39 [IST]
Other articles published on May 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+