
പഞ്ചാബ് കിങ്‌സുമായുള്ള കളിയില്‍ റുതുരാജ് ഫോം വീണ്ടെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. നാലു ബോളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത് സിഎസ്‌കെ ഓപ്പണര്‍ പുറത്താവുകയായിരുന്നു. കാഗിസോ റബാഡയുടെ ബൗളിങില്‍ ശിഖര്‍ ധവാനു സിംപിള്‍ ക്യാച്ച് സമ്മാനിച്ചാണ് റുതുരാജ് ക്രീസ് വിട്ടത്.

പക്ഷെ റുതുരാജ് ഗെയ്ക്വാദിന്റെ ഈ മോശം പ്രകടനത്തെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികം തലപുകയ്‌ക്കേണ്ടതില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം എല്ലാ സീസണുകളിലും അദ്ദേഹം ഇങ്ങനെ തന്നെ വളരെ സ്ലോയായിട്ടാണ് തുടങ്ങാറുള്ളത്. ടൂര്‍ണമെന്റ് പുരോഗമിക്കവെ റുതുരാജ് ഫോമിലക്കു കത്തിക്കയറുന്നതാണ് ഇതുവരെ കണ്ടത്. അതുകൊണ്ടു തന്നെ ഈ സീസണിലും അതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2020ല്‍ യുഎഇ വേദിയായ ഐപിഎല്ലിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ റുതുരാജ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. പക്ഷെ താരത്തിന്റെ തുടക്കം അതിദയനീയമായിരുന്നു. ആദ്യത്തെ മൂന്ന് ഇന്നിങ്‌സുകളിലും റുതുരാജ് ഡെക്കായി മാറി. അരങ്ങേറ്റ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് താരം ക്രീസ് വിട്ടത്. രണ്ടാമത്തെ കളിയില്‍ 10 ബോളില്‍ നേടാനായത് അഞ്ചു റണ്‍സ് മാത്രം. മൂന്നാമത്തെ മല്‍സരത്തില്‍ അഞ്ചു ബോളുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി.

പക്ഷെ പിന്നീട് കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും ഫിഫ്റ്റിയുമായി റുതുരാജ് കസറി. ആറ് ഇന്നിങ്‌സുകളിലാണ് താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 51 ശരാശരിയില്‍ ഹാട്രിക്ക് ഫിഫ്റ്റികളക്കം 204 റണ്‍സ് റുതുരാജ് നേടുകയും ചെയ്തു. 72 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യയിലും യുഇയിലുമായി നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും റുതുരാജ് ഗെയ്ക്വാദിന്റെ തുടക്കം നിരാശാജനകമായിരുന്നു. ആദ്യ മല്‍സരത്തില്‍ എട്ടു ബോളുകള്‍ നേരിട്ട അദ്ദേഹം നേടിയത് അഞ്ചു റണ്‍സായിരുന്നു. രണ്ടാമത്തെ മല്‍സരത്തിലും റുതുരാജ് റണ്ണെടുക്കാന്‍ പാടുപെട്ടു. 16 ബോളുകളില്‍ നിന്നും വീണ്ടുമൊരു അഞ്ചു റണ്‍സിന് താരം വിക്കറ്റ് നഷ്ടപ്പെടുത്തി. മൂന്നാമത്തെ കളിയില്‍ 13 ബോളില്‍ 10 റണ്‍സും നേടി റുതുരാജ് ക്രീസ് വിടുകയായിരുന്നു.

പക്ഷെ സീസണ്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ടൂര്‍ണമെന്റിലെ റണ്‍രാജായി മാറി. 15 മല്‍സരങ്ങളില്‍ നിന്നും 45.35 ശരാശരിയില്‍ 136.26 സ്‌ട്രൈക്ക് റേറ്റില്‍ 635 റണ്‍സാണ് റുതുരാജ് വാരിക്കൂട്ടിയത്. കരിയറിലെ ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറി കുറിച്ച അദ്ദേഹം നാലു ഫിഫ്റ്റികളം നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു റുതുരാജിന്റെ കന്നി സെഞ്ച്വറി. പുറത്താവാതെ 101 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

അതേസമയം, റുതുരാജ് ഗെയ്ക്വാദിന്റെ മോശം പ്രകടനം ഈ സീസണില്‍ സിഎസ്‌കെയുടെ തുടക്കത്തെയും ബാധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും സിഎസ്‌കെ പരാജയമോറ്റുവാങ്ങി. മൂന്നാം റൗണ്ടില്‍ പഞ്ചാബ് കിങ്‌സിനോട് 54 റണ്‍സിനാണ് സിഎസ്‌കെ തോല്‍വി സമ്മതിച്ചത്. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കലും സിഎസ്‌കെ തുടരെ മൂന്നു കളികള്‍ തോറ്റിട്ടില്ല. 181 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സിഎസ്‌കെയ്ക്കു പഞ്ചാബ് നല്‍കിയത്. പക്ഷെ രണ്ടോവര്‍ ബാക്കിനില്‍ക്കെ 126 റണ്‍സിന് സിഎസ്‌കെ ഓള്‍ഔട്ടായി. ശിവം ദുബെ (57) മാത്രമേ പൊരുതി നോക്കിയുള്ളൂ.


Click it and Unblock the Notifications