Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയ്ക്കു എങ്ങനെ തിരിച്ചുവരാം? മൂന്നു മാറ്റങ്ങള്‍ വരുത്തണം!

നിലവില ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ക്കൂടി പ്ലേഓഫ് കാണാതെ പുറത്താവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഒരിക്കല്‍ മാത്രമ ഇങ്ങനെയൊരു നാണക്കേട് സിഎസ്‌കെയ്ക്കു നേരിട്ടിട്ടുള്ളൂ. അതു 2020ലായിരുന്നു. ബാക്കിയുള്ള എല്ലാ സീസണുകളിലും പ്ലേഓഫിലെ സ്ഥിരം സാന്നിധ്യമായിരുന്നു അവര്‍. നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പുമായി ഇത്തവണയിറങ്ങിയ ചെന്നൈയ്ക്കു ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ഞെട്ടിക്കുന്ന തോല്‍വിയാണ് നേരിട്ടത്. മുമ്പൊരിക്കലും സിഎസ്‌കെ തുടരെ മൂന്നു മല്‍സരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല.

1

പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്കു കീഴില്‍ ചെന്നൈ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ വന്‍ പ്രതിസന്ധിയിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇനിയുമൊരു മല്‍സരം കൂടി തോല്‍ക്കുകയാണെങ്കില്‍ സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍ക്കും. അതുകൊണ്ടു തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുളള അടുത്ത മല്‍സരത്തില്‍ അവര്‍ക്കു ജയിച്ചേ തീരൂ. പക്ഷെ തന്ത്രപരമായി ചില മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ സിഎസ്‌കെയ്ക്കു തിരിച്ചടികളെ മറികടന്ന് ശക്തമായി തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെ മാറ്റങ്ങളാണ് സിഎസ്‌കെ വരുത്തേണ്ടതെന്നു പരിശോധിക്കാം.

ധോണി ഡെത്ത് ഓവറില്‍ മതി

ധോണി ഡെത്ത് ഓവറില്‍ മതി

ഈ സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്ന് ബാറ്റിങില്‍ എംഎസ് ധോണി ഫോം വീണ്ടെടുത്തതായിരുന്നു. ആദ്യ മല്‍സരത്തില്‍ അദ്ദേഹം ഫിഫ്റ്റിയടിക്കുകയും ചെയ്തിരുന്നു. 2019നു ശേഷം ധോണിയുടെ ആദ്യത്തെ ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്. രണ്ടാമത്തെ കളിയില്‍ പുറത്താവാതെ അതിവേഗം 16 റണ്‍സെടുക്കുകയും ചെയ്തു. രണ്ടു മല്‍സരങ്ങളിലും ധോണി നോട്ടൗട്ടുമായിരുന്നു.

3

പക്ഷെ പഞ്ചാബ് കിങ്‌സുമായുള്ള മൂന്നാമത്തെ മല്‍സരക്കില്‍ റണ്‍ചേസില്‍ ധോണിയുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചു. ഏഴാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പഞ്ചാബിന്റെ സ്‌കോറിനു അരികിലേക്കു സിഎസ്‌കെയെ എത്തിക്കാനുള്ള ശ്രമം പോലും നടത്തിയില്ല. തന്റെ ബാറ്റിങ് പങ്കാളികള്‍ ആക്രമിച്ചു കളിക്കുമ്പോള്‍ ഒരു കാഴ്ചക്കാരനായി നില്‍ക്കുക മാത്രമാണ് ധോണി ചെയ്തത്. ഇതിന്റെ ഫലമായി സിഎസ്‌കെ കളിയില്‍ ദയനീമായി തോല്‍ക്കുകയും ചെയ്തു. സ്പിന്നര്‍മാരായ ലിയാം ലിവിങ്സ്റ്റണ്‍, രാഹുല്‍ ചാഹര്‍ എന്നിവരുടെ നേരിടുന്നതിലുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മയും തുറന്നുകാണിക്കപ്പെട്ടു.

4

സ്പിന്നര്‍മാര്‍ക്കെതിരേയുള്ള ധോണിയുടെ ഈ വീക്ക്‌നെസ് പരിഗണിക്കുമ്പോള്‍ ഡെത്ത് ഓവറില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ മാത്രം കളിക്കാവുന്ന തരത്തില്‍ ബാറ്റിങ് പൊസിഷന്‍ ക്രമീകരിക്കുന്നതാവും ഉചിതം. അവസാനത്തെ നാലോ, അഞ്ചോ ഓവറുകളില്‍ മാത്രം ബാറ്റ് ചെയ്താല്‍ അതു ധോണിയെ കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ഓള്‍റൗണ്ടര്‍മാരെ പരമാവധി ഉപയോഗിക്കണം

ഓള്‍റൗണ്ടര്‍മാരെ പരമാവധി ഉപയോഗിക്കണം

ബാറ്റിങിലെ ആഴത്തിന്റെ പേരിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയപ്പെടാറുള്ളത്. പക്ഷെ ഈ സീസണില്‍ സിഎസ്‌കെ തങ്ങളുടെ ഓള്‍റൗണ്ടര്‍മാരെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നു കാണാം. ഡ്വയ്ന്‍ ബ്രാവോയ്ക്കു ബാറ്റിങില്‍ പഴയ മിടുക്കില്ലെങ്കിലും ചില മികച്ച ഇന്നിങ്‌സുകള്‍ താരത്തില്‍ നിന്നും പ്രതീക്ഷിക്കാം. സൗത്താഫ്രിക്കയുടെ ഡ്വയ്ന്‍ പ്രെട്ടോറിയസ് രണ്ടിന്നിങ്‌സുകളിലും കാര്യമായ സംഭാവന നല്‍കാതെയാണ് പുറത്തായത്. പക്ഷെ അതിവേഗം റണ്‍സ് നേടാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

6

മോയിന്‍ അലിയെക്കൊണ്ട് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഓരോ ഓവര്‍ വീതം മാത്രമേ സിഎസ്‌കെ ബൗള്‍ ചെയ്യിച്ചിട്ടുള്ളൂ. ശിവം ദുബെയെക്കൊണ്ടും രണ്ടോവറാണ് ബൗള്‍ ചെയ്യിച്ചത്. ഇവയില്‍ വളേെരയേറെ റണ്‍സ് വഴങ്ങുകയും ചെയ്തു. ഒരുപാട് ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടായിട്ടും ബാറ്റിങിലും ബൗളിങിലും സിഎസ്‌കെയ്ക്കു കുറവുകളാണ് കാണാന്‍ സാധിച്ചത്. ഓള്‍റൗണ്ടര്‍മാരെ വേണ്ട വിധത്തില്‍ സിഎസ്‌കെ ഇനിയും ഉപയോഗിച്ചിട്ടില്ലെന്നതാണ് ഇതിനു കാരണം. അലിയെക്കൊണ്ട് കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യിക്കണം. ബ്രാവോ, പ്രെട്ടോറിയസ് എന്നിവരെ ബാറ്റിങില്‍ മുന്നിലേക്കി ഇറക്കി പരീക്ഷിക്കണം.

പവര്‍പ്ലേ ബൗളിങ് കോമ്പിനേഷന്‍

പവര്‍പ്ലേ ബൗളിങ് കോമ്പിനേഷന്‍

പവര്‍പ്ലേയിലെ ബൗളിങ് കോമ്പിനേഷനെക്കുറിച്ച് സിഎസ്‌കെ ഒന്നു കൂടി ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ പവര്‍പ്ലേയില്‍ സിഎസ്‌കെയ്ക്കു വീഴ്ത്താനായത് മൂന്നു വിക്കറ്റുകള്‍ മാത്രമാണ്. രണ്ടു വിക്കറ്റുകളും പഞ്ചാബ് കിങ്‌സുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തിലായിരുന്നു. എന്നിട്ടും ആദ്യത്തെ ഏഴോവറില്‍ 72 റണ്‍സ് സിഎസ്‌കെ വിട്ടു നല്‍കിയിരുന്നു.

8

തുഷാര്‍ ദേശ്പാണ്ഡെയ്ക്കു പവര്‍പ്ലേയില്‍ ഒരു ചലനവുമുണ്ടാക്കാനായില്ല. മുകേഷ് ചൗധരി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ഡ്വയ്ന്‍ ബ്രാവോയെയും ക്രിസ് ജോര്‍ഡനെയും പവര്‍പ്ലേയില്‍ പരീക്ഷിക്കാന്‍ സിഎസ്‌കെ നിര്‍ബന്ധിതരായി.
ആദ്യ കളിയില്‍ ആദം മില്‍നെയ്ക്കു പരിക്കേറ്റത് സിഎസ്‌കെയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്.

9

തങ്ങളുടെ രണ്ടു ഫിംഗര്‍ സ്പിന്നര്‍മാരെയും പവര്‍പ്ലേയില്‍ പരീക്ഷിച്ചു നോക്കാനും സിഎസ്‌കെ ശ്രമിച്ചില്ല. ദീപക് ചാഹറിന്റെ അഭാവം സിഎസ്‌കെയ്ക്കു വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. ഈ സീസണില്‍ ഇനിയും കളിച്ചിട്ടില്ലാത്ത മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവരെ സിഎസ്‌കെയ്ക്കു പരീക്ഷിക്കാവുന്നതാണ്. മില്‍നെ, ചാഹര്‍ എന്നിവരുടെ അഭാവം നികത്താന്‍ ഏറ്റവും നല്ല വഴി തീക്ഷണ, ഹംഗര്‍ഗേക്കര്‍ എന്നിവരെ ഒരുമിച്ച് കളിപ്പിക്കുകയെന്നതാണ്.

Story first published: Monday, April 4, 2022, 23:06 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+