Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വീണ്ടും തോറ്റ് സിഎസ്‌കെ, ലഖ്‌നൗവിനോട് എവിടെ പിഴച്ചു ? മൂന്ന് കാരണങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ ചാമ്പ്യന്മാരെന്ന തലക്കനത്തോടെയെത്തിയ സിഎസ്‌കെയ്ക്ക് 15ാം സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീം തോറ്റിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടാണ് തലകുനിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും സിഎസ്‌കെയക്ക് ജയിക്കാനായില്ല. മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ലഖ്‌നൗ വിജയം നേടിയെടുത്തത്.

1

ബാറ്റിങ് നിര മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ബൗളര്‍മാരുടെ പ്രകടനമാണ് സിഎസ്‌കെയെ നാണം കെടുത്തിയത്. ഇത്തവണ മെഗാ ലേലത്തില്‍ മികച്ച പേസര്‍മാരെ ടീമിലെത്തിക്കുന്നതില്‍ സിഎസ്‌കെയ്ക്ക് പിഴച്ചു. ദീപക് ചഹാറിന്റെ പരിക്കും ശര്‍ദുല്‍ ഠാക്കൂര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ അഭാവവും ഇത്തവണ സിഎസ്‌കെയെ വേട്ടയാടുന്നുണ്ട്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ സിഎസ്‌കെയ്ക്ക് പിഴച്ചതെവിടെ ? തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ഫീല്‍ഡിങ്ങിലെ പിഴവുകള്‍

ഫീല്‍ഡിങ്ങിലെ പിഴവുകള്‍

പിച്ചില്‍ മഞ്ഞുവീഴ്ച നന്നായി ഉള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ ഫീല്‍ഡിങ്ങിന് വലിയ പ്രാധാന്യമുണ്ട്. പിഴവുകള്‍ വരുത്താതെ ഓരോ ക്യാച്ചുകളും കൈപ്പിടിയിലൊതുക്കേണ്ടതായുണ്ട്. എന്നാല്‍ ലഖ്‌നൗവിനെതിരേ സിഎസ്‌കെ നിരവധി ഫീല്‍ഡിങ് പിഴവുകള്‍ വരുത്തി. തുടക്കത്തിലേത്തന്നെ മോയിന്‍ അലി ക്വിന്റന്‍ ഡീകോക്കിനെ വിട്ടുകളഞ്ഞു. തുഷാര്‍ ദെശപാണ്ഡെയും ക്യാച്ച് നഷ്ടപ്പെടുത്തി. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് മത്സരത്തെ മാറ്റിമറിച്ചു. തുടക്കത്തിലേ ഡീകോക്കിന്റെ ക്യാച്ചെടുത്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകാനാണ് സാധ്യത. ഒന്നാം വിക്കറ്റില്‍ 99 റണ്‍സാണ് ഡീകോക്കും കെ എല്‍ രാഹുലും ചേര്‍ന്ന് സൃഷ്ടിച്ചത്. തുടക്കത്തിലേ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ലഭിച്ച അവസരം സിഎസ്‌കെ പാഴാക്കി.

ശിവം ദുബെയുടെ 19ാം ഓവര്‍

ശിവം ദുബെയുടെ 19ാം ഓവര്‍

ശിവം ദുബെയെ 19ാം ഓവര്‍ എറിയിച്ചത് മണ്ടത്തരമെന്ന് മാത്രം വിശേഷിപ്പിക്കാവുന്ന തീരുമാനമാണ്. എന്നാല്‍ സിഎസ്‌കെയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നുവെന്ന് തന്നെ പറയാം. രവീന്ദ്ര ജഡേജ, മോയിന്‍ അലി എന്നിവരുടെയെല്ലാം ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ജഡേജ രണ്ടോവറില്‍ 21 റണ്‍സും മോയിന്‍ അലി ഒരോവറില്‍ 14 റണ്‍സും വിട്ടുകൊടുത്ത സാഹചര്യത്തിലാണ് ശിവം ദുബെയിലേക്ക് സിഎസ്‌കെയ്ക്ക് എത്തേണ്ടി വന്നത്.

ദുബെയെ മധ്യ ഓവറിലേക്ക് പരീക്ഷിക്കുകയും മോയിന്‍ അലിയെ ഒന്നിലധികം ഓവറിലേക്ക് പരിഗണിക്കുകയും ചെയ്ത് ഡെത്ത് ഓവറിലെ അവസാന രണ്ട് ഓവറിലേക്ക് പേസര്‍മാരെ മാറ്റിവെക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല. മോയിന്‍ അലിയുടെ ആദ്യ ഓവറില്‍ ഒരു ക്യാച്ച് അവസരം ലഭിച്ചതുമാണ്. എന്നാല്‍ രണ്ടാമതൊരു ഓവര്‍ കൂടി നല്‍കാന്‍ സിഎസ്‌കെ തയ്യാറായില്ല. ദുബെയുടെ മുന്‍ ബൗളിങ് കണക്കുകള്‍ നോക്കിയാല്‍ത്തന്നെ അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തവനാണെന്ന് വ്യക്തം. എന്നിട്ടും 19ാം ഓവര്‍ ദുബെക്ക് നല്‍കി. 25 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഇത് മത്സരഫലത്തെ മാറ്റിമറിച്ചു.

ജഡേജയുടെ ക്യാപ്റ്റന്‍സി പ്രശ്‌നം

ജഡേജയുടെ ക്യാപ്റ്റന്‍സി പ്രശ്‌നം

രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ പുതിയ നായകനാണെന്ന് പറയുമ്പോഴും ഇപ്പോഴും ധോണി മത്സരം നിയന്ത്രിക്കേണ്ട സാഹചര്യമാണുള്ളത്. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ ജഡേജക്ക് സാധിക്കുന്നില്ല. സമ്മര്‍ദ്ദത്തിന് അദ്ദേഹം അടിമപ്പെടുന്നു. ബാറ്റിങ്ങിനിറങ്ങി 9 പന്തില്‍ 17 റണ്‍സാണ് ജഡേജ നേടിയത്. മൂന്ന് ഫോറും നേടി. ബൗളിങ്ങില്‍ രണ്ട് ഓവറില്‍ 21 റണ്‍സും വിട്ടുകൊടുത്തു. ഫീല്‍ഡിങ് വിന്യസിക്കുന്നതിലും ബൗളിങ് ചെയ്ഞ്ച് വരുത്തിലും ജഡേജക്ക് മിടുക്കുകാട്ടാനാവുന്നില്ല. ജഡേജയുടെ നായകനായുള്ള സമ്മര്‍ദ്ദം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Story first published: Friday, April 1, 2022, 8:32 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+