IPL 2022: തോറ്റ് തോറ്റ് സിഎസ്‌കെ, ഈ അഞ്ച് പേരെ ടീം മിസ് ചെയ്യുന്നു, ആരൊക്കെയാണെന്നറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ തുടര്‍ച്ചയായ നാല് മത്സരങ്ങളും തോറ്റിരിക്കുകയാണ്. എംഎസ് ധോണി നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറി ഇറങ്ങിയ സീസണില്‍ ടീമിന് തൊട്ടതെല്ലാം പിഴച്ചു. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ദൗര്‍ബല്യങ്ങളേറെ.
മെഗാ ലേലത്തിന് മുമ്പ് ചില സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെ അമിതമായി വിശ്വസിച്ചതുമെല്ലാം സിഎസ്‌കെയ്ക്ക് തിരിച്ചടിയായി മാറി. ബൗളിങ് നിരയില്‍ വലിയ പിഴവാണ് സിഎസ്‌കെയ്ക്കുള്ളത്. പേസ് നിരയില്‍ അനുഭവസമ്പന്നരുടെ കുറവും 14കോടിക്ക് തിരിച്ചെത്തിച്ച ദീപക് ചഹാറിന്റെ പരിക്കും ടീമിന്റെ കുതിപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇത്തവണ ടീം നിരാശപ്പെടുത്തുമ്പോള്‍ അവസാന സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന ചില താരങ്ങളെ സിഎസ്‌കെ മിസ് ചെയ്യുന്നു. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഫഫ് ഡുപ്ലെസിസ്
ഇത്തവണ സിഎസ്‌കെ ഏറ്റവും മിസ് ചെയ്യുന്നത് ഫഫ് ഡുപ്ലെസിസിനെയാണ്. മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ഒഴിവാക്കിയ താരത്തെ ലേലത്തില്‍ തിരിച്ചെത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചെങ്കിലും ആര്‍സിബി ശക്തമായി അദ്ദേഹത്തിനായി രംഗത്തെത്തിയതോടെ സിഎസ്‌കെയ്ക്ക് ഡുപ്ലെസിസിനെ നഷ്ടമായി. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ഡുപ്ലെസിസ് അനുഭവസമ്പന്നനായ താരമായിരുന്നു. ഇത്തവണ സിഎസ്‌കെയുടെ ഓപ്പണര്‍മാര്‍ ക്ലിക്കാവാതെ പ്രയാസപ്പെടുമ്പോള്‍ അവര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ഡുപ്ലെസിസിനെയാണ്. അദ്ദേഹത്തെ എന്ത് വിലകൊടുത്തും നിലനിര്‍ത്തേണ്ടിയിരുന്നെന്ന് ഇപ്പോള്‍ സിഎസ്‌കെയ്ക്ക് തോന്നുന്നുണ്ടാവുമെന്നുറപ്പ്.

ശര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെ കൈവിട്ടുകളഞ്ഞതും സിഎസ്‌കെയെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന കാര്യമാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ശര്‍ദുല്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം നടത്താനും കരുത്തുള്ളവനാണ്. ശര്‍ദുലിനായി മെഗാ ലേലത്തില്‍ സിഎസ്‌കെ കാര്യമായി രംഗത്തെത്തിയിരുന്നില്ല. ഇതില്‍ ഇപ്പോള്‍ ടീം സങ്കടപ്പെടുന്നുണ്ടാവുമെന്നുറപ്പ്. ഡല്‍ഹി ക്യാപിറ്റല്‍സാണ് മെഗാ ലേലത്തില്‍ ശര്‍ദുലിനെ സ്വന്തമാക്കിയത്. ന്യൂബോളിലും ഡെത്ത് ഓവറിലും തിളങ്ങുന്ന താരം ബാറ്റുകൊണ്ടും മോശമല്ലാത്ത പ്രകടനം ഡല്‍ഹിക്കായി കാഴ്ചവെക്കുന്നുണ്ട്. ശര്‍ദുലിന്റെ അഭാവം നികത്താന്‍ ഉത്തമ പകരക്കാരനെ കണ്ടെത്തുന്നതിലും സിഎസ്‌കെ പരാജയപ്പെട്ടു.

സാം കറെന്‍
ഇംഗ്ലണ്ടിന്റെ യുവ പേസ് ഓള്‍റൗണ്ടറാണ് സാം കറെന്‍. ഇടം കൈയന്‍ പേസര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടാത്ത താരമാണെങ്കിലും ബാറ്റുകൊണ്ട് ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണെന്നതാണ് എടുത്തുപറയേണ്ടത്. നിലവില്‍ സിഎസ്‌കെയ്ക്ക് ഇത്തരമൊരു വെടിക്കെട്ട് താരത്തിന്റെ അഭാവം ബൗളിങ് നിരയിലുണ്ട്. ബൗളിങ് നിരയില്‍ മികച്ച ബാറ്റിങ് കരുത്തുള്ള ആരും തന്നെയില്ലാത്ത സാഹചര്യത്തില്‍ കറെനെ വിട്ടുകളയേണ്ടിയിരുന്നില്ലെന്ന് സിഎസ്‌കെയ്ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാവും.

ജോഷ് ഹെയ്‌സല്‍വുഡ്
സിഎസ്‌കെ 2021ല്‍ കിരീടം നേടിയപ്പോള്‍ പേസ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാള്‍ ഹെയ്‌സല്‍വുഡാണ്. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് താരത്തെ സിഎസ്‌കെ കൈവിട്ടു. തിരിച്ചെത്തിക്കാന്‍ മെഗാ ലേലത്തില്‍ കാര്യമായി ശ്രമിച്ചുമില്ല. മെഗാ ലേലത്തില്‍ ആര്‍സിബി ഹെയ്‌സല്‍വുഡിനെ സ്വന്തമാക്കുകയും ചെയ്തു. ന്യൂബോളില്‍ മാത്രമല്ല ഡെത്ത് ഓവറിലും നിയന്ത്രണത്തോടെ പന്തെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. നിലവിലെ സിഎസ്‌കെ ബൗളിങ് നിരയില്‍ ഇത്തരമൊരു സൂപ്പര്‍ പേസറുടെ അഭാവമുണ്ട്. ഈ സാഹചര്യത്തില്‍ ഹെയ്‌സല്‍വുഡിനെ സിഎസ്‌കെ മിസ് ചെയ്യുന്നുണ്ടാവുമെന്നുറപ്പ്.

ലൂങ്കി എന്‍ഗിഡി
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗിഡിയെ കൈവിട്ട് കളഞ്ഞതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി മാറി. മികച്ച പേസറായ അദ്ദേഹം ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. എക്‌സ്ട്രാ പേസ് ഉള്ള ബൗളറായ എന്‍ഗിഡിയെ സിഎസ്‌കെ കൈവിട്ടത് ഇത്തവണ വലിയ തിരിച്ചടിയാണ്. ഇത്തവണ മികച്ച പേസര്‍മാരുടെ അഭാവം സിഎസ്‌കെയെ വേട്ടയാടുമ്പോള്‍ എന്‍ഗിഡിയുടെ അഭാവം നിഴലിച്ചുനില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications