Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റെയ്‌നയെ സിഎസ്‌കെ കൈവിടും! നിലനിര്‍ത്താനിടയുള്ള നാലു പേര്‍ ഇവരെന്ന് സൂചന

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി ജനുവരിയില്‍ മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ലേലത്തിനു മുമ്പ് നാലു താരങ്ങളെയായിരിക്കും ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുക. ഇവര്‍ ആരൊക്കെയാണെന്ന് ഫ്രാഞ്ചൈസികള്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്. നിലനിര്‍ത്തുന്ന നാലു കളിക്കാരുടെ പേര് പുറത്തുവിടാന്‍ രണ്ടാഴ്ച കൂടിയാണ് ഇനി ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ ശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ ഫ്രാഞ്ചൈസിയും ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി തിരക്കിട്ട നീക്കത്തിലാണ്.

നിലനിര്‍ത്തുന്ന നാലു കളിക്കാരെ തിരഞ്ഞെടുക്കുന്നത് ചില ഫ്രാഞ്ചൈസികള്‍ക്കായിരിക്കും ഏറ്റവും ദുഷ്‌കരം. കാരണം സ്ഥിരത പുലര്‍ത്തുന്ന താരങ്ങള്‍ കൂടുതലുള്ളപ്പോള്‍ അവരില്‍ നിന്നും നാലു പേരെ കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. ഇത്തരമൊരു വെല്ലുവിളി നേരിടുന്ന ഫ്രാഞ്ചൈസിയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്്. ഈ സീസണിനു ശേഷം ധോണി വിരമിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അടുത്ത സീസണിലും താന്‍ കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ടീം മാനേജ്‌മെന്റിനു തലവേദന കൂടിയിരിക്കുകയാണ്. കാരണം നിലനിര്‍ത്തുന്ന നാലു പേരില്‍ ഒരാള്‍ ധോണിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. മററു മൂന്നു പേരെ കണ്ടെത്തുക കടുപ്പവുമായിരിക്കും. സിഎസ്‌കെ മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായ നാലു പേര്‍ ആരൊക്കെയാണെന്നറിയാം.

 എംഎസ് ധോണി (16 കോടി)

എംഎസ് ധോണി (16 കോടി)

ധോണിയില്ലാതെയൊരു സിഎസ്‌കെ ടീമിനെക്കുറിച്ച് ആരാധകര്‍ക്കോ ഫ്രാഞ്ചൈസി ഉടമകള്‍ക്കോ ചിന്തിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ തന്നെ ധോണി പുതിയ സീസണിലും ടീമിനെ മുന്നില്‍ നിന്നു നയിക്കുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്കില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാനാണ് ആഗ്രഹമെന്നു അദ്ദേഹം കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണ്‍ ധോണിയുടെ അവസാനത്തേത് ആയിരിക്കുമെന്ന് ഉറപ്പായിട്ടുമുണ്ട്.
നിലനിര്‍ത്തല്‍ നയമനുസരിച്ച് വ്യത്യസ്ത സ്ലാബുകളിലായിട്ടാണ് കളിക്കാരെ വേര്‍തിരിച്ചിരിക്കുന്നത്. ആദ്യ സ്ലാബില്‍ നിലനിര്‍ത്തുന്നയാള്‍ക്ക് 16 കോടിയും തുടര്‍ന്നുള്ള മൂന്നു സ്ലാബുകളില്‍ 12 കോടി, 8 കോടി, ആറു കോടി എന്നിങ്ങനെയുമായിരിക്കും പ്രതിവര്‍ഷ ശമ്പളം.
സിഎസ്‌കെയില്‍ സ്ലാബ് വണ്ണിലായിരിക്കും ധോണി ഉള്‍പ്പെടുക. ടീമിനെ നാലു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചിട്ടുള്ള താരമായ അദ്ദേഹം സിഎസ്‌കെയുടെ നട്ടെല്ല് കൂടിയാണ്.

 രവീന്ദ്ര ജഡേജ (12 കോടി)

രവീന്ദ്ര ജഡേജ (12 കോടി)

ക്യാപ്റ്റന്‍ എംഎസ് ധോണിയെ നിലനിര്‍ത്തിയാല്‍ സ്ലാബ് രണ്ടില്‍ സിഎസ്‌കെ രണ്ടാമതായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നയാള്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയായിരിക്കും. സിഎസ്‌കെ ടീമിന്റെ തുറുപ്പുചീട്ട് കൂടിയായ ജഡേജയെ കൈവിടാന്‍ ഫ്രാഞ്ചൈസി ഒരിക്കലും ആഗ്രഹിക്കില്ല. തനിച്ച് മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം.
പുതിയ സീസണില്‍ ടീമില്‍ നിലനിര്‍ത്തിയാല്‍ 12 കോടിയായിരിക്കും ജഡേജയുടെ ഒരു സീസണിലെ ശമ്പളം. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു ലഭിച്ചത് പ്രതിവര്‍ഷം ഏഴു കോടിയായിരുന്നു.

 ഫഫ് ഡുപ്ലെസി (എട്ടു കോടി)

ഫഫ് ഡുപ്ലെസി (എട്ടു കോടി)

മൂന്നാമത്തെ സ്ലാബില്‍ ഓപ്പണറും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസിക്കായിരിക്കും നറുക്കു വീണേക്കുക. അങ്ങനെ വന്നാല്‍ എട്ടു കോടിയായിരിക്കും അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം. മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യതയുള്ള ഏക വിദേശ താരവും ഡുപ്ലെസി തന്നെയായിരിക്കും. സിഎസ്‌കെയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു ഡുപ്ലെസി. 16 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 633 റണ്‍സായിരുന്നു.

 റുതുരാജ് ഗെയ്ക്വാദ് (ആറു കോടി)

റുതുരാജ് ഗെയ്ക്വാദ് (ആറു കോടി)

നാലാമതായി സിഎസ്‌കെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് പുതിയ ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായിട്ടുള്ള റുതുരാജ് ഗെയ്ക്വാദിനെയായിരിക്കും. ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ കരിയര്‍ ബാക്കിയുള്ളതിനാല്‍ തന്നെ റുതുരാജിനെ ടീമിന്റെ ഭാവി നായകസ്ഥാനത്തേക്കും വളര്‍ത്തിക്കൊണ്ടു വരാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും.
2020ലെ ഐപിഎല്ലിലൂടെയായിരുന്നു മഹാരാഷ്ട്രയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. എന്നാല്‍ അടുത്തിടെ കഴിഞ്ഞ സീസണിലെ റണ്‍മെഷീനായി റുതുരാജ് മാറി. 16 മല്‍സരങ്ങളില്‍ നിന്നും 635 റണ്‍സ് വാരിക്കൂട്ടിയ താരം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. സിഎസ്‌കെയെ നാലാം ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ റുതുരാജ് നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. മൂന്നാമായി സിഎസ്‌കെ നിലനിര്‍ത്താല്‍ റുതുരാജിന്റെ ശമ്പളം ആറു കോടിയായി ഉയരും.

Story first published: Thursday, November 18, 2021, 17:26 [IST]
Other articles published on Nov 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+