Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തിരിച്ചുവരവ് ആരും സിഎസ്‌കെയെ പഠിപ്പിക്കേണ്ട, അവര്‍ക്കറിയാം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ തുലാസില്‍ നില്‍ക്കെ അവര്‍ക്കു തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തെക്കുറിച്ച് ക്രിക്കറ്റ് ലൈവെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

സീസണിലെ ആദ്യത്തെ നാലു കളികളിലും പരാജയപ്പെട്ടതാണ് സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു തിരിച്ചടിയായത്. നിലവില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച അവര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങളിലും ജയിക്കാനായാല്‍ സിഎസ്‌കെയ്ക്കു പ്ലേഓഫിലേക്കു യോഗ്യത നേടാം.

2

ചെന്നൈ സൂപ്പര്‍ കിങ്‌സിനു സീസണില്‍ ഇനി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എങ്ങനെ തിരിച്ചുവരണമെന്ന് നന്നായി അറിയുന്ന ടീമാണ് സിഎസ്‌കെ. പക്ഷെ വളരെ വേഗത്തില്‍ തന്നെ അവര്‍ക്കു കാര്യങ്ങളെല്ലാം മാറ്റിമറിക്കേണ്ടതുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

3

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു എന്താണ് സംഭിച്ചതെന്നു നമ്മള്‍ കണ്ടതാണ്. ടൂര്‍ണമെന്റിന്റെ ആദ്യപാദ മല്‍സരം ഇന്ത്യയില്‍ നടന്നപ്പോള്‍ കൊല്‍ക്കത്ത ചിത്രത്തില്‍ പോലുമില്ലായിരുന്നു. പക്ഷെ യുഎഇയിലെ രണ്ടാം പാദത്തില്‍ അവര്‍ എല്ലം ജയിച്ച് ഒടുവില്‍ ഫൈനല്‍ വരെയെത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റില്‍ കാര്യങ്ങള്‍ വളരെ പെട്ടെന്നു മാറുമെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

4

ഐപിഎല്ലിന്റെ ഈയാഴ്ച വളരെയധികം ആവേശകരമായിരിക്കുമെന്നു ഷോയില്‍ സംബന്ധിച്ച ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. ഒരു ടീമിനും എതിരാളിയെ നിസാരമായി എടുക്കാന്‍ കഴിയില്ല. ഏതു ടീമിനും ആരെയും പരാജയപ്പെടുത്താം. ഓരോ ടീമും വിജയത്തോടെ നിര്‍ണായകമായ രണ്ടു പോയിന്റ് നേടിയെടുക്കാന്‍ ശ്രമിക്കും. വലിയ താരങ്ങള്‍ തങ്ങളുടെ യഥാര്‍ഥ മികവ് പുറത്തെടുത്ത് സ്വന്തം ടീമിനെ മുന്നോട്ടു നയിക്കാനുള്ള സമയം കൂടിയാണിതെന്നും കൈഫ് പറഞ്ഞു.

5

ചെന്നൈ- ബാംഗ്ലൂര്‍ സതേണ്‍ ഡെര്‍ബിയിലേക്കു വന്നാല്‍ നേരത്തേ നടന്ന ആദ്യപാദത്തില്‍ വിജയം സിഎസ്‌കെയോടൊപ്പമായിരുന്നു. കഴിഞ്ഞ മാസം 12നു നടന്ന മല്‍സരത്തില്‍ 23 റണ്‍സിനായിരുന്നു സിഎസ്‌കെ വിജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാലു വിക്കറ്റിനു 216 റണ്‍സെന്ന വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തി. ശിവം ദുബെ (95*), റോബിന്‍ ഉത്തപ്പ (88) എന്നിവരാണ് ബാറ്റിങില്‍ കസറിയത്. റണ്‍ചേസില്‍ ബാംഗ്ലൂര്‍ ഒമ്പതു വിക്കറ്റിനു 193 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. 41 റണ്‍സെടുത്ത ഷഹബാസ് അഹമ്മദായിരുന്നു ടോപ്‌സ്‌കോറര്‍. സുയാഷ് പ്രഭുദേശായിയും ദിനേശ് കാര്‍ത്തിക്കും 34 റണ്‍സ് വീതവുമെടുത്തിരുന്നു.

Story first published: Wednesday, May 4, 2022, 16:20 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+