Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയ്ക്കു അടുത്ത ഷോക്ക്, ജഡേജയെ ഈ സീസണില്‍ ഇനി കണ്ടേക്കില്ല!

ഐപിഎല്ലിന്റെ 15ാം സീസണില്‍ നേരിയ പ്ലേഓഫ് പ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ ജീവന്‍മരണ പോരാട്ടത്തിനു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടി. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയേക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു മല്‍സരങ്ങളാണ് ചെന്നൈയ്ക്കു ഇനി ബാക്കിയുള്ളത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ചെന്നൈയുടെ അവസാനത്തെ മല്‍സരത്തില്‍ ജഡേജ കളിച്ചിരുന്നില്ല. പരിക്കു കാരണമാണ് അദ്ദേഹത്തിനു മല്‍സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നതെന്നായിരുന്നു ക്യാപ്റ്റന്‍ എംഎസ് ധോണി അറിയിച്ചത്.

1

റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മല്‍സരത്തിനിടെയാണ് രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റത്. ഫീല്‍ഡിങിനിടെയായിരുന്നു ഇത്. ഈ കാരണത്താലായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ജഡ്ഡുവിനു പുറത്തിരിക്കേണ്ടി വന്നത്.
ഈ പരിക്ക് അത്ര നിസാരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പൂര്‍ണണമായി ഭേദമാവാന്‍ സമയമെടുത്തേക്കുമെന്നും ഈ കാരണത്താലാണ് ജഡേജ സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ആലോചിക്കുന്നതെന്നുമാണ് വിവരം.

2

വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ സിഎസ്‌കെയ്ക്കു വിജയം അനിവാര്യമാണ്. പരിക്കില്‍ മുക്തനായിട്ടില്ലാത്ത രവീന്ദ്ര ജഡേജയെ ധൃതി പിടിച്ച് ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെ മാനേജ്‌മെന്റ് ആലോചിക്കുന്നില്ല. അതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന ആശങ്ക അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ജഡേജയ്ക്കു വിശ്രമം നല്‍കാനാണ് ചെന്നൈ ആലോചിക്കുന്നത്.

3

രവീന്ദ്ര ജഡേജയെ സംബന്ധിച്ച് എല്ലാം കൊണ്ടും മറക്കാനാഗ്രഹിക്കുന്ന ഒരു ഐപിഎല്‍ സീസണാണ് ഇത്തവണത്തേത്. സീസണിനു തൊട്ടുമുമ്പ് എംഎസ് ധോണിയില്‍ നിന്നും അദ്ദേഹം ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തിരുന്നു. പക്ഷെ ഈ നീക്കം ദുരന്തമായി മാറി. സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിക്കാനാവാതെ ചെന്നൈ നാണക്കേടിലേക്കു വീണു. ഒടുവില്‍ സീസണിന്റെ പകുതിയില്‍ വച്ച് ജഡേജ നായകസ്ഥാനം ഉപേക്ഷിക്കുകയും പകരം ധോണിയോടു ചുമതല ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു.

4

ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത് രവീന്ദ്ര ജഡേജയുടെ വ്യക്തിഗത പ്രകടനത്തെയും സാരമായി ബാധിച്ചിരുന്നു. ക്യാപ്റ്റന്‍സിയുടെ അമിത സമ്മര്‍ദ്ദം കാരണം ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം അദ്ദേഹം നിറംമങ്ങി. സിംപിള്‍ ക്യാച്ചുകള്‍ പോലും ജഡേജ നഷ്ടമാക്കുന്നതും കണ്ടു.
10 മല്‍സരങ്ങള്‍ കളിച്ച ജഡ്ഡുവിനു നേടാനായത് വേറും 116 റണ്‍സാണ്. ബൗളിങില്‍ ലഭിച്ചതാവട്ടെ അഞ്ചു വിക്കറ്റുകളുമായിരുന്നു. ഇപ്പോഴത്തെ പരിക്കില്‍ നിന്നും മോചിതനാവാന്‍ സമയമെടുത്താല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ജൂണില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും ജഡേജ കളിച്ചേക്കില്ല. ഒരുപക്ഷെ ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും അദ്ദേഹം ഇനി കളിച്ചേക്കുക.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരിനിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ഡന്‍, കെ ഭഗത് വര്‍മ

Story first published: Wednesday, May 11, 2022, 15:43 [IST]
Other articles published on May 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+