Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയുടെ കാര്യം പോക്കാണ്! രണ്ടു പ്രമുഖ താരങ്ങളെ കൂടി നഷ്ടം

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കൂനിന്‍മേല്‍ കുരുവായി മാറിയിരിക്കുകയാണ് പ്രമുഖ താരങ്ങളുടെ പരിക്ക്. സ്വിങ് ബൗളര്‍ ദീപക് ചാഹറിനെ സിഎസ്‌കെയ്ക്കു ഈ സീസണിനു മുമ്പ് തന്നെ നഷ്ടമായിരുന്നു. പരിക്കേറ്റു വിശ്രമിക്കുന്ന അദ്ദേഹം ഈ സീസണിന്റെ അവസാനത്തോടെ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാഹറിന്റെ അഭാവം സിഎസ്‌കെയുടെ ബൗളിങിനെ സാരമായി തന്നെ ബാധിച്ചുകഴിഞ്ഞു. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനാവാതെ സിഎസ്‌കെ വലയുന്നത് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കണ്ടത്. ഈ രണ്ടു കളികളിലും സിഎസ്‌കെ തോല്‍ക്കുകയും ചെയ്തു.

1

പഞ്ചാബ് കിങ്‌സിനെതിരേ ഞായറാഴ്ചയാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം. സീസണിലെ ആദ്യ ജയം തേടിയാണ് രവീന്ദ്ര ജഡേജയ്ക്കു കീഴില്‍ സിഎസ്‌കെയിറങ്ങുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരോട് സിഎസ്‌കെ പരാജയപ്പെട്ടിരുന്നു.

കൊല്‍ക്കത്തയോടു ഉദ്ഘാടന മല്‍സരത്തില്‍ ആറു വിക്കറ്റിനും ലീഗിലെ അരങ്ങേറ്റക്കാര്‍ കൂടിയായ ലഖ്‌നൗവിനോടു രണ്ടാമങ്കത്തില്‍ ഇതേ മാര്‍ജിനിലുമായിരുന്നു സിഎസ്‌കെ പരാജയപ്പെട്ടത്.

2

പഞ്ചാബ് കിങ്‌സുമായുള്ള അടുത്ത മല്‍സരത്തിനു മുമ്പ് രണ്ടു വിദേശ താരങ്ങള്‍ക്കു പരിക്കേറ്റത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു കൂടുതല്‍ ക്ഷീണമായിരിക്കുകയാണ്. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡന്‍, ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെ എന്നിവരാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. രണ്ടു പേരും പഞ്ചാബിനെതിരേ കളിക്കാന്‍ സാധ്യതയില്ല. ഇതോടെ സിഎസ്‌കെയുടെ ബൗളിങ് കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്തിരിക്കുകയാണ്.
തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് ജോര്‍ഡനെ മുംബൈയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 26നായിരുന്നു അദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. ആറു ദിവസമെങ്കിലും ജോര്‍ഡന് ഇവിടെ കഴിയേണ്ടിവരും.

3

ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ആദം മില്‍നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ കളിച്ചിരുന്നെങ്കിലും പിന്നീട് പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അടുത്ത മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വരികയും ചെയ്തു. പഞ്ചാബ് കിങ്‌സുമായുള്ള ഞായറാഴ്ചത്തെ മല്‍സരത്തിലും മില്‍നെ കളിക്കുന്ന കാര്യം സംശയമാണ്.
ഇതോടെ സിഎസ്‌കെയുടെ ബൗളിങ് ലൈനപ്പില്‍ അനുഭവസമ്പത്തുള്ള ഒരു ബൗളറുമില്ലെന്നു കാണാന്‍ സാധിക്കും.

4

ലഖ്‌നൗവുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ മല്‍സരപരിചയം കുറഞ്ഞ തുഷാര്‍ ദേശ്പാണ്ഡെയും മുകേഷ് ചൗധരിയുമായിരുന്നു പേസ ബൗളിങിനു നേതൃത്വ നല്‍കിയത്. ഇതിനു വലിയ പ്രഹരമേല്‍ക്കുകയും ചെയ്തു. 200ന് മുകളില്‍ റണ്‍സടിച്ചിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെ സിഎസ്‌കെ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

5

തുഷാര്‍ ദേശ്പാണ്ഡെയും മുകേഷ് ചൗധരിയും കൂടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ 7.3 ഓവറാണ് ബൗള്‍ ചെയ്തത്. വിക്കറ്റൊന്നുമില്ലാതെ 79 റണ്‍സ് രണ്ടു പേരും കൂടി വിട്ടുനല്‍കുകയും ചെയ്തു. പഞ്ചാബ് കിങ്‌സുമായുള്ള അടുത്ത മല്‍സരത്തിലും കഴിഞ്ഞ കളിയിലെ അതേ ഇലവനെ തന്നെ സിഎസ്‌കെ നിലനിര്‍്ത്താനാണ് സാധ്യത.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Saturday, April 2, 2022, 15:28 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+