
ഈ സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫിലെത്താതെ പോയതോടെ ടീമിന്റെ ഭാഗ്യനക്ഷത്രം മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണെന്നു ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. കാരണം ഇതു രണ്ടാം തവണയാണ് റെയ്‌നയില്ലാത്ത സിഎസ്‌കെ ടീം പ്ലേഓഫിലെത്താതെ പുറത്തായത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ രണ്ടു തവണ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫിലെത്താന്‍ കഴിയാതിരുന്നിട്ടുള്ളൂ. രണ്ടു തവണയും റെയ്‌ന സംഘത്തില്‍ ഇല്ലെന്നതു ശ്രദ്ധേയമാണ്.

ഐപിഎല്ലില്‍ 2019 വരെ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ടായിന്നു. പങ്കെടുത്ത എല്ലാ സീസണിലും പ്ലേഓഫ് കളിച്ചിട്ടുള്ള ഏക ടീമെന്ന റെക്കോര്‍ഡാണിത്. പക്ഷെ 2020ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ സിഎസ്‌കെയ്ക്കു ഈ റെക്കോര്‍ഡ് കൈവിടേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമായി അന്നു അവര്‍ പ്ലേഓഫ് കാണാതെ മടങ്ങി. ആ സീസണില്‍ സുരേഷ് റെയ്‌ന ചെന്നൈ സംഘത്തില്‍ ഇല്ലായിരുന്നു.

ടൂര്‍ണമെന്റിനായി സിഎസ്‌കെ സംഘത്തോടൊപ്പം റെയ്‌ന യുഎഇയിലെത്തിയിരുന്നു. പക്ഷെ സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം ടീം വിടുകയായിരുന്നു. തുടര്‍ന്ന് സീസണ്‍ കളിച്ചതുമില്ല. കഴിഞ്ഞ സീസണില്‍ റെയ്‌നയുമായി കളിച്ച സിഎസ്‌കെ നാലാം കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു. കിരീടവിജയത്തില്‍ അദ്ദേഹത്തിനു കാര്യമായ റോളൊന്നുമില്ലായിരുന്നു. മോശം ഫോം കാരണം അവസാന ലീഗ് മല്‍സരങ്ങളില്‍ റെയ്‌നയെ സിഎസ്‌കെ പുറത്തിരുത്തുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സാന്നിധ്യം സിഎസ്‌കെ വീണ്ടുമൊരു കിരീടം കൂടി സ്വന്തമാക്കാന്‍ സഹായിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിനു ശേഷം സുരേഷ് റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിടുകയായിരുന്നു. എങ്കിലും അദ്ദേഹത്തെ മെഗാ ലേലത്തില്‍ ചെന്നൈ തീര്‍ച്ചയായും തിരികെ വാങ്ങുമെന്നായിരുന്നു എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നത്. പക്ഷെ രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റെയ്‌നയെ വാങ്ങാന്‍ സിഎസ്‌കെ മുന്നോട്ടു വന്നില്ല.

ചെന്നൈ മാത്രമല്ല മറ്റൊരു ഫ്രാഞ്ചൈസിയും ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു.
ഇപ്പോഴിതാ അതിന്റെ ഫലവും സിഎസ്‌കെയ്ക്കു ലഭിച്ചിരിക്കുകയാണ്. റെയ്‌നയില്ലാത്ത ചെന്നൈ ഒരിക്കല്‍ക്കൂടി ദുരന്തമായി മാറി. ഭാഗ്യതാരത്തെ കൈവിട്ടതോടെ സിഎസ്‌കെയുടെ പ്ലേഓഫ് ടിക്കറ്റും ഇത്തവണ നഷ്ടമായിരിക്കുകയാണ്. അടുത്ത സീസണില്‍ ഇനി റെയ്‌നയെ സിഎസ്‌കെ തിരികെ കൊണ്ടുവരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications











