IPL 2022: സിഎസ്‌കെയുടെ ആറാം തോല്‍വി, പ്ലേ ഓഫില്‍ ആരൊക്കെ കടക്കും ? സാധ്യതകള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ സിഎസ്‌കെ ആറാം തോല്‍വി ഏറ്റുവാങ്ങിയത് ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെയാകെ തകര്‍ത്തിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്ന് രണ്ട് ജയവും ആറ് തോല്‍വിയുമാണ് സിഎസ്‌കെ ഏറ്റുവാങ്ങിയത്. തുടര്‍ച്ചയായി എട്ട് മത്സരം തോറ്റ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്താവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇപ്പോള്‍ സിഎസ്‌കെയുടെ സാധ്യതകളും പരുങ്ങലാലാണ്. നിലവിലെ ടീമുകളുടെ പ്രകടനം വിലയിരുത്തി പ്ലേ ഓഫില്‍ കടക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമുകളെ പരിശോധിക്കാം.

നിലവില്‍ കൂടുതല്‍ സാധ്യത ഗുജറാത്ത് ടൈറ്റന്‍സിന് നല്‍കാം. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ഏഴ് മത്സരത്തില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയും വഴങ്ങി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്ത് താരങ്ങള്‍ മികവ് കാട്ടുന്നത് തുടര്‍ന്നാല്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ ടീം കപ്പടിക്കാന്‍ സാധ്യതയുണ്ട്. രണ്ടാം സ്ഥാനം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നല്‍കാം. ബൗളിങ് നിരയുടെ കരുത്തില്‍ കുതിക്കുന്ന ഹൈദരാബാദ് ഏഴ് മത്സരത്തില്‍ അഞ്ച് ജയം നേടിക്കഴിഞ്ഞു. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ടീമിന്റെ അഞ്ച് തുടര്‍ ജയം.

രാജസ്ഥാന്‍ റോയല്‍സിനാണ് മൂന്നാമതായി കൂടുതല്‍ സാധ്യതയ. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമാണ് നേടിയത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് നാലാം സ്ഥാനം നല്‍കാം. കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് നാലാം സ്ഥാനത്ത്. അരങ്ങേറ്റക്കാരായ ലഖ്‌നൗ മോശമില്ലാത്ത പ്രകടനം ഇത്തവണ കാഴ്ചവെക്കുന്നുണ്ട്. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും മൂന്ന് തോല്‍വിയുമാണ് ലഖ്‌നൗ നേടിയത്. ബൗളിങ് നിര മികച്ച പ്രകടനമാണ് ലഖ്‌നൗവിനായി കാഴ്ചവെക്കുന്നത്. രാഹുലും മികച്ച ഫോമിലാണ്.

കന്നി കിരീടം മോഹിക്കുന്ന ആര്‍സിബിക്ക് അഞ്ചാം സ്ഥാനം നല്‍കാം. ബാറ്റിങ് നിരയുടെ മോശം ഫോമും സ്ഥിരതയില്ലായ്മയും ടീമിനെ വലക്കുന്നു. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബി നേടിയത്. പഞ്ചാബ് പോരാളികളുടെ നിരയാണ്. ഭാഗ്യം തുണക്കാത്ത ടീമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആറാം സ്ഥാനം പഞ്ചാബിന് നല്‍കാം. എട്ട് മത്സരത്തില്‍ നിന്ന് നാല് വീതം ജയവും തോല്‍വിയുമാണ് ടീം നേടിയത്.

കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴാം സ്ഥാനം നല്‍കാം. ഇത്തവണ പ്രതീക്ഷക്കൊത്ത് അവര്‍ക്ക് ഉയരാനായിട്ടില്ല. ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് ടീം വഴങ്ങിയത്. കെകെആറിനാണ് എട്ടാം സ്ഥാനം. ജയത്തോടെ തുടങ്ങിയ ശ്രേയസിനും സംഘത്തിനും സ്ഥിരതയില്ല. എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിയപ്പോള്‍ അഞ്ച് മത്സരവും തോറ്റു,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications