Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഈ മൂന്ന് പേരെ സിഎസ്‌കെ വിടില്ല', ലേലത്തില്‍ തിരിച്ചെത്തിക്കും, ആരൊക്കെയാണെന്നറിയാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകളുമായി ടൂര്‍ണമെന്റ് ഒരുങ്ങുമ്പോള്‍ മെഗാ ലേലത്തിലും തീ പാറുമെന്നുറപ്പ്. വാശിയേറിയ പോരാട്ടം തന്നെയാണ് മെഗാ ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 1200ലധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മെഗാ ലേലത്തില്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് 590 താരങ്ങള്‍ മാത്രമാണ്. ഇതില്‍ നിന്ന് 200ഓളം താരങ്ങളെ മാത്രമാണ് ടീമുകള്‍ക്ക്് ആവിശ്യമായിട്ടുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണി തന്നെയാവും ഇത്തവണയുമുണ്ടാവുക. ധോണിയുടെ അവസാന സീസണായി ഇത് മാറുമെന്നുറപ്പാണ്. താരമെന്ന നിലയില്‍ ധോണി ഇൗ സീസണിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അതുകൊണ്ട് തന്നെ മെഗാ ലേലത്തില്‍ കരുതലോടെ തന്നെയാവും സിഎസ്‌കെ കരുക്കള്‍ നീക്കുക. രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയിട്ടുള്ളത്.

1

ഇത്തവണ ലേലത്തില്‍ സിഎസ്‌കെ പല സൂപ്പര്‍ താരങ്ങളെയും നോട്ടമിടുന്നുണ്ട്. എന്നാല്‍ ടീം തീര്‍ച്ചയായും സ്വന്തമാക്കുമെന്ന് ഉറപ്പുള്ള മൂന്ന് താരങ്ങളുണ്ട്. സിഎസ്‌കെയുടെ ഭാഗമായിരുന്ന ഈ മൂന്ന് പേരെ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിരുന്നു. എന്നാല്‍ മെഗാ താരലേലത്തില്‍ ഇവരെ എന്ത് വിലകൊടുത്തും സിഎസ്‌കെ തിരിച്ചെത്തിക്കുമെന്നാണ് സിഎസ്‌കെയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. 42 കോടിയാണ് സിഎസ്‌കെയ്ക്ക് ശേഷിക്കുന്നത്. 21 താരങ്ങളെ സ്വന്തമാക്കാനുള്ള അവസരവും ടീമിനുണ്ട്. ടീം ലേലത്തില്‍ നോട്ടമിടുന്ന സിഎസ്‌കെയുടെ ഭാഗമായിരുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

സീനിയര്‍ താരം ഫഫ് ഡുപ്ലെസിസിനെ മറ്റ് വഴികളില്ലാത്തതിനാല്‍ മാത്രമാണ് സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയത്. അവസാന സീസണില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഡുപ്ലെസിസ് ടീമിന്റെ കിരീട നേട്ടത്തിന് വേണ്ടി കഠിനമായി അധ്വാനിച്ച താരമാണ്. ഡുപ്ലെസിസിനെ തിരികെ എത്തിക്കാന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നുണ്ടെന്നാണ് ടീം വൃത്തം സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഡുപ്ലെസിസിനായി പല ടീമുകളും സജീവമായി രംഗത്തെത്തിയേക്കും. അതുകൊണ്ട് തന്നെ ചെറിയ തുകയ്ക്ക് ഡുപ്ലെസിസിനെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കില്ലെന്നുറപ്പ്.

ദീപക് ചഹാര്‍

ദീപക് ചഹാര്‍

പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാര്‍ സിഎസ്‌കെയിലെത്തിയ ശേഷമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കപ്പെട്ട താരത്തെ സിഎസ്‌കെ തിരികെ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ടീം വൃത്തം വ്യക്തമാക്കിയത്. ദീപക് സമീപകാലത്തായി ബാറ്റിങ്ങിലും തിളങ്ങുന്നുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ വിശ്വസ്തനായി താരം മാറിയിട്ടുണ്ടെന്ന് പറയാം. അതുകൊണ്ട് തന്നെ ദീപക്കിനായി പല പ്രമുഖ ടീമുകളും രംഗത്തെത്തിയേക്കും. എന്നാല്‍ താരത്തെ ചെറിയ തുകയ്ക്ക് സ്വന്തമാക്കാനായേക്കില്ല. വാശിയേറിയ പോരാട്ടം തന്നെ ദീപക്കിനായി നടന്നേക്കും.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

സിഎസ്‌കെയുടെ ഭാഗമായിരുന്ന മറ്റൊരു പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ ഠാക്കൂര്‍. ലോര്‍ഡ് ശര്‍ദുലെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. കൂടാതെ ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാനുമുള്ള കഴിവുണ്ട്. ഇന്ത്യന്‍ ടീമിലും സജീവ സാന്നിധ്യമായിട്ടുള്ള ശര്‍ദുലിനെ സിഎസ്‌കെ ലേലത്തിലൂടെ തിരികെ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പുതിയ രണ്ട് ടീമുകള്‍ക്കും ശര്‍ദുലില്‍ നോട്ടമുണ്ട്. അതുകൊണ്ട് തന്നെ ചെറിയ പ്രതിഫലത്തില്‍ ശര്‍ദുലിനെ സ്വന്തമാക്കാമെന്ന് സിഎസ്‌കെ സ്വപ്‌നം കാണേണ്ട. ഇത്തവണ വലിയ പ്രതിഫലം സ്വന്തമാക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ശര്‍ദുല്‍.

Story first published: Sunday, February 6, 2022, 14:37 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+