For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇതു ടി20യോ, ടെസ്‌റ്റോ? നാണക്കേടിന്റെ റെക്കോര്‍ഡിട്ട് സിഎസ്‌കെ

അവസാന അഞ്ചോവറില്‍ ഒരു ബൗണ്ടറി പോലുമില്ല

മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമിനുമില്ലാത്ത നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലാണ് വിരസമായ ബാറ്റിങിലൂടെ സിഎസ്‌കെ ആരാധകരെ ബോറടിപ്പിച്ചത്. വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും ടെസ്റ്റിനു സമാനമായ ബാറ്റിങിലൂടെ സിഎസ്‌കെ താരങ്ങള്‍ കാണികളുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു. ഇതോടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡും ചെന്നൈയെ തേടിയെത്തിയത്.

1

ടി20 മല്‍സരത്തിലെ ഏറ്റവും നിര്‍ണായക ഓവറുകളെന്നു ചൂണിക്കാണിക്കപ്പെടുന്നത് അവസാനത്തെ അഞ്ചോവറുകളാണ്. മല്‍സരഗതി തന്നെ മാറ്റിമറിക്കാറുള്ള ഈ ഡെത്ത് ഓവറിലായിരുന്നു സിഎസ്‌കെയുടെ വിരസമായ ബാറ്റിങ് പ്രകടനം.
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അപ്രസക്തമായ മല്‍സരത്തില്‍ ഡെത്ത് ഓവറില്‍ ഒരു ബൗണ്ടറി പോലും നേടാനാവാതെയാണ് സിഎസ്‌കെ ദുരന്തമായി മാറിയത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഒരിന്നിങ്‌സില്‍ മുമ്പൊരു ടീമും അവസാന അഞ്ചോവറില്‍ ഒരു ബൗണ്ടറി പോലുമില്ലാതെ ഇത്തരമൊരു ദയനീയ ബാറ്റിങ് കാഴ്ചവച്ചിട്ടില്ല.

2

എട്ടു വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും അവസാനത്തെ അഞ്ചോവറില്‍ വെറും 24 റണ്‍സാണ് ചെന്നൈയ്ക്കു സ്‌കോര്‍ ചെയ്യാനായത്. മാത്രമല്ല മൂന്നു വിക്കറ്റുകളും ഇതിനിടെ ചെന്നൈ കളഞ്ഞുകുളിച്ചു. 15 ഓവറുകള്‍ കഴിയുമ്പോള്‍ ചെന്നൈ രണ്ടു വിക്കറ്റിനു 109 റണ്‍സെന്ന നിലയിലായിരുന്നു. 160-170 റണ്‍സെങ്കിലും സിഎസ്‌കെ സ്‌കോര്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് അഞ്ചു വിക്കറ്റിനു 133 റണ്‍സ് മാത്രം. 4, 3, 3, 8, 6 എന്നിങ്ങനെയായിരുന്നു അവസാനത്തെ അഞ്ചോവറില്‍ ഓരോ ഓവറിലും ചെന്നൈയ്ക്കു നേടാനായത്.

3

റാഷിദ് ഖാനായിരുന്നു 16ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ക്രീസിലുള്ളത് റുതുരാജ് ഗെയ്ക്വാദും എന്‍ ജഗദീശനും. ആദ്യ രണ്ടു ബോളില്‍ റുതുരാജും ജഗദീശനും ഓരോ സിംഗിളെടുത്തു. മൂന്നാമത്തെ ബോൡ റണ്ണില്ല. അടുത്ത രണ്ടു ബോളില്‍ വീണ്ടും രണ്ടു സിംഗിളുകള്‍. അവസാന ബോളില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച റുതുരാജിനു പിഴച്ചു. നേരെ മാത്യു വേഡിന്റെ കൈയില്‍.
17ാമത്തെ ഓവറില്‍ അല്‍സാറി ജോസഫായിരുന്നു ബൗളര്‍. ആദ്യ ബോളില്‍ സിംഗിള്‍, രണ്ടാമത്തേതില്‍ റണ്ണിസ്സ. മൂന്നാമത്തെ ബോളില്‍ പുതുതായി ക്രീസിലെത്തിയ ശിവം ദുബെ പുറത്ത്. അടുത്ത രണ്ടു ബോളിലും റണ്ണില്ല. അവസാന ബോളില്‍ ധോണി ഡബിള്‍ നേടി.

4

18ാം ഓവര്‍ റാഷിദിനായിരുന്നു. ആദ്യ ബോളില്‍ സിംഗിള്‍. രണ്ടാമത്തേതില്‍ ധോണിയുടെ ഡബിള്‍. മൂന്നാമത്തേതില്‍ സിംഗിള്‍. നാലാമത്തെ ബോളില്‍ റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ ജഗദീശന്‍ സിംഗിള്‍ നേടി. അവസാന ബോളില്‍ റണ്ണുമില്ല. 19ാം ഓവറിലെ ബൗളര്‍ യഷ് ദയാലായിരുന്നു. അഞ്ചു സിംഗിളിലും മൂന്നു വൈഡുമടക്കം ഈ ഓവറില്‍ ലഭിച്ചത് എട്ടു റണ്‍സ്. മുഹമ്മദ് ഷമിയാണ് അവസാന ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ സിംഗിള്‍, രണ്ടാമത്തതില്‍ ഡബിള്‍. മൂന്നാമത്തെ ബോളില്‍ ധോണി പുറത്ത്. ശേഷിച്ച മൂന്നു ബോളില്‍ മൂന്നു റണ്‍സ് മാത്രമേ സിഎസ്‌കെയ്ക്കു ലഭിച്ചുള്ളൂ.

ചെന്നൈ്ക്കു വന്‍ തോല്‍വി

ചെന്നൈ്ക്കു വന്‍ തോല്‍വി

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഈ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കനത്ത പരാജയമേറ്റു വാങ്ങുകയും ചെയ്തു. ഏഴു വിക്കറ്റിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും സംഘവും ധോണിപ്പടയെ കെട്ടുകെട്ടിച്ചത്. 134 റണ്‍സെന്ന ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ജിടി അഞ്ചു ബോളുകളും ഏഴു വിക്കറ്റുകളും ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു. ഓപ്പണര്‍ വൃധിമാന്‍ സാഹയുടെ (67*) അപരാജിത ഫിഫ്റ്റിയാണ് ജിടിയുടെ വിജയം അനായാസമാക്കിയത്. 57 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. മാത്യു വേഡ് 20ഉം ശുഭ്മാന്‍ ഗില്‍ 28ഉം റണ്‍സെടുത്തു. സാഹയും ഡേവിഡ് മില്ലറും (15*) ചേര്‍ന്നാണ് ടൈറ്റന്‍സിന്റെ വിജയം പൂര്‍ത്തിയാക്കിയത്.
നേരത്തേ 53 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് സിഎസ്‌കെയുടെ ടോപ്‌സ്‌കോററായത്. 49 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. എന്‍ ജഗദീശന്‍ പുറത്താവാതെ 39 റണ്‍സുമെടുത്തു.

Story first published: Sunday, May 15, 2022, 19:52 [IST]
Other articles published on May 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+