Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ധോണിക്ക് കീഴില്‍ കളിക്കുകയെന്നത് സ്വപ്നം', ആഗ്രഹം വെളിപ്പെടുത്തി ചേതന്‍ സക്കറിയ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. മെഗാ ലേലമായതിനാല്‍ത്തന്നെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണുള്ളത്. പുതിയ സീസണിലേക്ക് പുതിയതായി രണ്ട് ടീമുകള്‍ക്കൂടി വന്നതോടെ 10 ടീമുമായാവും ഇത്തവണ ഐപിഎല്‍ നടക്കുക. ടീമുകളുടെ എണ്ണം ഉയര്‍ന്നതോടെ കൂടുതല്‍ താരങ്ങള്‍ക്കും അവസരം ലഭിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അവസാന സീസണില്‍ മികച്ച പ്രകടനം നടത്തിയ യുവ താരങ്ങളെല്ലാം ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങിയ ഇടം കൈയന്‍ പേസറാണ് ചേതന്‍ സക്കറിയ. ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറായിരുന്ന താരത്തെ 2021ല്‍ രാജസ്ഥാന്‍ പരീക്ഷിച്ചപ്പോള്‍ ലഭിച്ചത് മികച്ചൊരു ഇടം കൈയന്‍ പേസറെയാണ്. അരങ്ങേറ്റ സീസണില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ ചേതന് ഇത്തവണ വലിയ പ്രതിഫലം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അവസാന സീസണില്‍ 1.2 കോടിയാണ് രാജസ്ഥാന്‍ അദ്ദേഹത്തിന് നല്‍കിയത്. മെഗാ ലേലത്തില്‍ യുവ താരത്തിന് വമ്പന്‍ പ്രതിഫലം തന്നെ പ്രതീക്ഷിക്കപ്പെട്ടുന്നു.

1

ഇപ്പോഴിതാ തനിക്ക് കളിക്കാന്‍ ആഗ്രഹമുള്ള ടീമേതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ചേതന്‍ സക്കറിയ. എംഎസ് ധോണിക്ക് കീഴില്‍ കളിക്കുകയെന്നതാണ് സ്വപ്‌നമെന്നാണ് അദ്ദേഹം പറഞ്ഞത്. ധോണിയുടെ വലിയ ആരാധകനായ ചേതന്‍ 2021 സീസണില്‍ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് ശേഷം ധോണിക്കൊപ്പം ചിത്രം എടുക്കുകയും ഇത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരപമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ചെറുപ്പം മുതല്‍ ആരാധിക്കുന്ന ധോണിക്ക് കീഴില്‍ ഒരു മത്സരമെങ്കിലും കളിക്കുകയെന്നതാണ് യുവതാരത്തിന്റെ വലിയ ആഗ്രഹം.

2

'അവസാന ലേലമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ധോണിക്ക് കീഴില്‍ കളിക്കുകയെന്നതാണ് സ്വപ്നം. നിരവധി ബൗളര്‍മാര്‍ക്ക് വളരാനുള്ള വഴി ധോണി തുറന്ന് കൊടുത്തിട്ടുണ്ട്. ധോണിയുടെ ബുദ്ധിയും മുന്നൊരുക്കവും നേരിട്ട് കണ്ട് പഠിക്കാനായാല്‍ എന്റെ മത്സരത്തെ മറ്റൊരു തലത്തിലേക്കെത്തിക്കാനാവും. അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ ഏത് ടീമിനൊപ്പം പോയാലും ഏറ്റവും മികച്ചത് തന്നെ ഞാന്‍ നല്‍കും'- ചേതന്‍ പറഞ്ഞു.

ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവും. എന്നാല്‍ ഇനിയൊരു സീസണില്‍ക്കൂടി ധോണി കളിക്കാരനായി തുടരാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ചേതന് ധോണിക്ക് കീഴില്‍ കളിക്കണമെങ്കില്‍ ഈ സീസണില്‍ത്തന്നെ കളിക്കണം. അല്ലെങ്കില്‍ ഇനിയൊരവസരം ലഭിച്ചേക്കില്ല. 42കാരനായ ധോണി തന്നെ ഇത്തവണയും സിഎസ്‌കെയെ നയിക്കുമെന്ന് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

3

ഇതിനിടെ ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനും ചേതന് സാധിച്ചിരുന്നു. രണ്ട് ടി20കളും ഒരു ഏകദിനവും കളിച്ച താരം മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യമായി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴുണ്ടായ സന്തോഷവും ചേതന്‍ പങ്കുവെച്ചു. 'ഇന്ത്യയുടെ ഡ്രസിങ് റൂമിലേക്ക് ഞാന്‍ ആദ്യമായി കടന്ന് ചെല്ലുന്നത് സ്വപ്‌നങ്ങളുടെ ലോകത്തേക്ക് ഒരു കുട്ടി കടന്ന് ചെല്ലുന്ന പോലെയാണ്. കുട്ടികളെപ്പോലെ എല്ലാവരെയും അത്ഭുതത്തോടെ നോക്കുകയാണ് ഞാന്‍ ചെയ്തത്. അവരുടെ മുന്നൊരുക്കങ്ങള്‍ കണ്ട് പഠിച്ചു. അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. സീനിയര്‍ താരങ്ങളില്‍ നിന്ന് കാര്യങ്ങള്‍ കണ്ട് പഠിച്ചു. അവരെല്ലാം എന്നെ വളരെയധികം പിന്തുണക്കുകയും സ്വാഗതം ചെയ്യുകയാണുണ്ടായത്'- ചേതന്‍ കൂട്ടിച്ചേര്‍ത്തു.

ഇടം കൈയന്‍ പേസര്‍മാരെ ഒട്ടുമിക്ക ടീമിനും ആവിശ്യമാണ്. ന്യൂബോളില്‍ മികച്ച നിയന്ത്രണമുള്ള ചേതനായി വാശിയേറിയ ലേലം തന്നെ നടന്നേക്കും. മികച്ച പരിശീലനം ലഭിച്ചാല്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള ബൗളറാണ് ചേതന്‍. മെഗാ ലേലത്തില്‍ ഏത് ടീമിനൊപ്പമാവും യുവ താരം ഉണ്ടാവുകയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, February 4, 2022, 14:36 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+