IPL 2022: കലക്കന്‍ ബാറ്റിങ് ലൈനപ്പ്, ഇവരെ ഭയക്കണം- ഇതാ മൂന്നു ടീമുകള്‍
ഐപിഎല്ലിന്റെ 15ാം സീസണിന് ഈ മാസം 26നു തുടക്കമാവുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും തമ്മിലാണ് കന്നിയങ്കം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഈ ഗ്ലാമര്‍ പോരാട്ടത്തിനു വേദിയാവുന്നത്. പത്തു ടീമുകളാണ് പുതിയ സീസണിലെ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. നേരത്തേയുള്ള ടീമുകള്‍ക്കൊപ്പം ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ലീഗില്‍ ഇത്തവണ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നത്.
മെഗാ ലേലത്തില്‍ മികച്ച കളിക്കാരെ ടീമിലേക്കു കൊണ്ടു വരാന്‍ ഓരോ ഫ്രാഞ്ചൈസിയും ശ്രമിച്ചിരുന്നു. വരാനിരിക്കുന്ന സീസണില്‍ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പുള്ള മൂന്നു ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വരാനിരിക്കുന്ന സീസണിലും ശക്തമായ ടീമിനെയാണ് അണിനിരത്തുന്നത്. സൗത്താഫ്രിക്കയുടെ സൂപ്പര്‍ താരമായ ഫഫ് ഡുപ്ലെസിയെ കൈവിട്ടെങ്കിലും പകരം ന്യൂസിലാന്‍ഡിന്റെ മികച്ച ബാറ്ററായിട്ടുള്ള ഡെവന്‍ കോണ്‍വെയെ കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്കായിരുന്നു.
കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ റുതുരാജ് ഗെയ്ക്വാദിന്റെ ഓപ്പണിങ് പങ്കാളി കോണ്‍വേയായിരിക്കും. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, നായകന്‍ എംഎസ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരുടെ സാന്നിധ്യവും സിഎസ്‌കെ ബാറ്റിങ്‌നിരയെ കൂടുതല്‍ ശക്തമാക്കും. ഇവരുടെ അനുഭവസമ്പത്ത് സിഎസ്‌കെയെ ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറാന്‍ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
പുതിയ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ശക്തമായ ബാറ്റിങ് ലൈനപ്പുള്ള മറ്റൊരു ടീം. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ലഖ്‌നൗ ടീമിനെ നയിക്കുക. കഴിഞ്ഞ സീസണ്‍ വരെ പഞ്ചാബ് കിങ്‌സിന്റെ നായകനും റണ്‍മെഷീനുമായിരുന്നു അദ്ദേഹം. സീസണിനു ശേഷം ടീം വിട്ട രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ലേലത്തിനു മുമ്പ് തന്നെ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു. ഒപ്പം നായകസ്ഥാനവും നല്‍കി.

രാഹുലും സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നായിരിക്കും ലഖ്‌നൗ ടീമിനു വേണ്ടി പുതിയ സീസണില്‍ ഓപ്പണ്‍ ചെയ്യുക. പിന്നാലെ മനീഷ് പാണ്ഡെ, ദീപക് ഹൂഡ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും. മല്‍സരം ഫിനിഷ് ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും എന്നിവരും ലഖ്‌നൗ ടീമിലുണ്ട്. ഈ ബാറ്റിങ് ലൈനപ്പ് തീര്‍ച്ചയായും എതിര്‍ ടീമുകള്‍ക്കു ഭീഷണിയുയര്‍ത്തുമെന്നുറപ്പാണ്.

പഞ്ചാബ് കിങ്‌സ്
പഞ്ചാബ് കിങ്‌സാണ് ശക്തമായ ബാറ്റിങ് ലൈനപ്പുള്ള മറ്റൊരു ടീം. അപകടകാരികളായ ഒരുപിടി ബാറ്റര്‍മാര്‍ പഞ്ചാബ് സംഘത്തിലുണ്ട്. മായങ്ക് അഗര്‍വാളിനു കീഴിലാണ് പഞ്ചാബ് പുതിയ സീസണില്‍ കളിക്കുക. ടീം വിട്ട കെഎല്‍ രാഹുലിനു പകരമാണ് മായങ്കിനെ പുതിയ ക്യാപ്റ്റനാക്കിയിരിക്കുന്നത്. മായങ്കും ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാനും ചേര്‍ന്നായിരിക്കും പഞ്ചാബിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങുക.

ഇവര്‍ക്കു ശേഷം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോ, ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടറും മറ്റൊരു വെടിക്കെട്ട് താരവുമായ ലിയാം ലിവിങ്‌സ്റ്റണും കളിക്കും. ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനായിരിക്കും ഫിനിഷറുടെ റോള്‍. വമ്പനടികളുടെ ശ്രദ്ധേയനായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡെയ്ന്‍ സ്മിത്തും പഞ്ചാബ് ടീമിന്റെ ഭാഗമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications