For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'അവര്‍ തീര്‍ച്ചയായും ഫൈനല്‍ കളിക്കും', വമ്പന്‍ പ്രവചനവുമായി ബ്രാഡ് ഹോഗ്

മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ എന്നിവരുടെ ടീമുകളാണ് അല്‍പ്പം കൂടി ശക്തമെന്ന് പറയാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 600 താരങ്ങള്‍ പങ്കെടുത്ത മെഗാ ലേലത്തില്‍ നിന്ന് 204 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇത്തവണ 10 ടീമുകള്‍ എത്തുന്നതോടെ പോരാട്ടം കൂടുതല്‍ കടുക്കുമെന്നുറപ്പ്. മികച്ച താരനിരയാണ് ഇത്തവണ എല്ലാ ടീമുകള്‍ക്കൊപ്പമുള്ളത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം തന്നെ നടക്കുമെന്ന കാര്യം ഉറപ്പാണ്.

മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ എന്നിവരുടെ ടീമുകളാണ് അല്‍പ്പം കൂടി ശക്തമെന്ന് പറയാം. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ തകര്‍പ്പന്‍ താരനിരയോടെയാണ് എത്തുന്നത്. എംഎസ് ധോണി നായകനായ സിഎസ്‌കെയില്‍ പഴയ പുലികളില്‍ ഭൂരിഭാഗം പേരും ഉണ്ടെന്ന് തന്നെ പറയാം.

1

ഇപ്പോഴിതാ മെഗാ ലേലം കഴിയുമ്പോള്‍ വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ധോണിയുടെ സിഎസ്‌കെ ഫൈനല്‍ കളിക്കുമെന്നാണ് ഹോഗ് പ്രവചിച്ചിരിക്കുന്നത്. മികച്ച താരനിര തന്നെ സിഎസ്‌കെയ്‌ക്കൊപ്പമുണ്ടെന്നാണ് ഹോഗിന്റെ വിലയിരുത്തല്‍. 'ലേല ടേബിളില്‍ ഒരിക്കല്‍ കൂടി സിഎസ്‌കെ മികവ് കാട്ടിയിരിക്കുകയാണ്. ബാക് അപ്പ് താരങ്ങളെക്കുറിച്ച് കൃത്യമായ ധാരണ അവര്‍ക്കുണ്ട്.

ആഭ്യന്തര താരങ്ങളെക്കുറിച്ച് മികച്ച പഠനം നടത്തിയിട്ടുണ്ട്. ഇതവരുടെ അനുഭവസമ്പത്തില്‍ നിന്നുള്ളതാണ്. ഫഫ് ഡുപ്ലെസിസിന്റെ ഉത്തമ പകരക്കാരനാണ് കോണ്‍വെ. ആദം മില്‍നെയും ക്രിസ് ജോര്‍ദാനും വിദേശ പേസര്‍മാരിലെ മികച്ച തിരഞ്ഞെടുപ്പുകളാണ്. ജോര്‍ദാന് ഡെത്ത് ഓവറില്‍ മികവ് കാട്ടാനാവുമ്പോള്‍ എക്‌സ്ട്രാ പേസുള്ള ബൗളറാണ് മില്‍നെ. എംഎസ് ധോണി നയിക്കുന്ന ഈ ടീം തീര്‍ച്ചയായും ഫൈനല്‍ കളിക്കും'- ഹോഗ് പറഞ്ഞു.

1

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം കരുത്തിനെയും ഹോഗ് വിലയിരുത്തി. 'ഡല്‍ഹിയാണ് ലേലത്തെ ഫലപ്രദമായി ഉപയോഗിച്ച മറ്റൊരു ടീം. അവസാന സീസണിലേതുപോലെ തന്നെ സംതുലിതമായൊരു ടീമിനെ അവര്‍ക്ക് ഇത്തവണയും ലഭിച്ചിട്ടില്ല. ധവാന്റെ അഭാവം നികത്താന്‍ വാര്‍ണര്‍ അവര്‍ക്കൊപ്പമുണ്ട്. മധ്യനിരയിലെ കരുത്ത് അവര്‍ അല്‍പ്പം കൂടി ഉയര്‍ത്തിയിട്ടുണ്ട്. ബാറ്റിങ് നിര അതിശക്തമാണ്. കുല്‍ദീപ് യാദവിനെ ഫോമാണ് അല്‍പ്പം പ്രശ്‌നമായതുള്ളത്. സംതുലിതമാണെന്നതാണ് പ്രധാന കാര്യം' ഹോഗ് പറഞ്ഞു.

1

ലേലത്തില്‍ ഏറ്റവും മികച്ച നീക്കങ്ങള്‍ നടത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണെന്നാണ് താന്‍ കരുതുന്നതെന്നും ഹോഗ് പറഞ്ഞു. 'എന്നെ സംബന്ധിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ലേലത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത്. നിലനിര്‍ത്തിയ താരങ്ങളിലെ രണ്ട് പേര്‍ അനുഭവസമ്പത്ത് കുറവുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ മികച്ച സീനിയര്‍ താരങ്ങളെ അവര്‍ക്ക് വേണമായിരുന്നു. കെയ്ന്‍ വില്യംസണില്‍ മികച്ചൊരു നായകനെ അവര്‍ കാണുന്നു. ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനെയും ടി നടരാജനെയും പരിഗണിച്ചത് മികച്ച നീക്കമാണ്. മികച്ച സ്പിന്നര്‍മാരില്ലെന്നത് ഹൈദരാബാദിന്റെ ദൗര്‍ബല്യമാണ്. ശ്രേയസ് ഗോപാലിനും വാഷിങ്ടണ്‍ സുന്ദറിനും എത്രത്തോളം മികവ് കാട്ടാനാവുമെന്നത് അറിയണം'- ഹോഗ് കൂട്ടിച്ചേര്‍ത്തു.

1

മികച്ച യുവതാരങ്ങളെ ഇത്തവണ ടീമുകളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. ഭാവി മുന്നില്‍ക്കണ്ടുള്ള നീക്കമാണ് പല ടീമുകളും നടത്തിയിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകള്‍ അവസാന സീസണിലെ തങ്ങളുടെ സൂപ്പര്‍ താരങ്ങളെയെല്ലാം ഇത്തവണ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമെന്ന നിലയില്‍ പെട്ടെന്ന് ഒത്തിണക്കത്തിലേക്കെത്താന്‍ ഇവര്‍ക്ക് വലിയ പ്രയാസം ഉണ്ടാവില്ല. പുതിയതായി എത്തിയ ലഖ്‌നൗ, ഗുജറാത്ത് ടീമുകള്‍ പഴയ എട്ട് ടീമുകള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

Story first published: Tuesday, February 15, 2022, 15:06 [IST]
Other articles published on Feb 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+