IPL 2022: ധോണിയെ കാത്ത് വമ്പന്‍ നേട്ടങ്ങള്‍- വേണ്ടത് ഫിഫ്റ്റി!, ക്യാച്ചിലും റെക്കോര്‍ഡ്
ഐപിഎല്ലിന്റെ 15ാം സീസണില്‍ ക്യാപ്റ്റന്റെ തൊപ്പിയില്ലാതെ ഇതിഹാസ താരം എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വെറുമൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമായി ഇത്തവണ കാണാം. വ്യാഴാഴ്ചയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. പകരം രവീന്ദ്ര ജഡേജയ്ക്കു ധോണി ചുമതല നല്‍കുകയും ചെയ്തിരുന്നു.
ശനിയാഴ്ച ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ സിഎസ്‌കെയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. സിഎസ്‌കെയെ പുതിയ ക്യാപ്റ്റന്‍ ജഡേജ നയിക്കുന്നതു പോലെ മറുഭാഗത്ത് കെകെആറിനെ പുതിയ നായകന്‍ ശ്രേയസ് അയ്യരാണ് നയിക്കുക. ചില നാഴികക്കല്ലുകള്‍ ധോണിയെ ഈ മല്‍സരത്തില്‍ കാത്തിരിക്കുകയാണ്. ഇവ ഏതൊക്കെയാണന്നു നോക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമായി 346 മല്‍സരങ്ങളില്‍ എംഎസ് ധോണി കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 38.31 ശരാശരിയില്‍, 134.37 സ്‌ട്രൈക്ക് റേറ്റോടെ 6935 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 7000 റണ്‍സെന്ന നാഴികക്കല്ല് തികയ്ക്കാന്‍ ധോണിക്കു ഇനി 65 റണ്‍സ് കൂടി മതി.

കെകെആറിനെതിരേ ഇത്രയും റണ്‍സെടുക്കാനായാല്‍ 7000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി ധോണി മാറും. വിരാട് കോലി (10,273), രോഹിത് ശര്‍മ (9895), ശിഖര്‍ ധവാന്‍ (8775), സുരേഷ് റെയ്‌ന (8654), റോബിന്‍ ഉത്തപ്പ (7042) എന്നിവരാണ് നിലവില്‍ 7000ത്തിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. ലോക ക്രിക്കറ്റിലേക്കു വന്നാല്‍ 33 പേര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

ഇന്ത്യക്കു വേണ്ടി ടി20യില്‍ നിന്നും 2006 മുതല്‍ 2019 വരെയുള്ള കാലയളവില്‍ എംഎസ് ധോണിയുടെ സമ്പാദ്യം 1617 റണ്‍സാണ്. ബാക്കിയുള്ള 5000ത്തോളം റണ്‍സും ഐപിഎല്ലില്‍ നിന്നാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന അദ്ദേഹം 4746 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 4172 റണ്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ്.
ബാക്കിയുള്ള റണ്‍സ് രണ്ടു സീസണുകളിലായി റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനും ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനും വേണ്ടി നേടിയതാണ്. സിഎസ്‌കെ രണ്ടു വര്‍ഷത്തേക്കു ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ 2016, 17 സീസുകളിലാണ് ധോണി പൂനെയ്ക്കു വേണ്ടി ഇറങ്ങിയത്. 2016ല്‍ ടീമിന്റെ നായകനും അദ്ദേഹമായിരുന്നു.

റണ്‍സില്‍ മാത്രമല്ല ക്യാച്ചിലും വലിയൊരു നാഴികക്കല്ല് ഉദ്ഘാടന മല്‍സരത്തില്‍ എംഎസ് ധോണിയെ കാത്തിരിക്കുന്നുണ്ട്. ടി20യില്‍ 200 ക്യാച്ചുകളെന്ന റെക്കോര്‍ഡാണിത്. ഇതിനു വേണ്ടി അദ്ദേഹത്തിനു വെറും രണ്ടു ക്യാച്ചുകള്‍ മാത്രം മതി. നിലവില്‍ 198 ക്യാച്ചുകള്‍ ധോണിയുടെ പേരിലുണ്ട്.

ഐപിഎല്ലില്‍ ധോണി ക്യാപ്റ്റനല്ലാതെ കളിക്കുന്ന രണ്ടാമത്തെ സീസണാണിത്. നേരത്തേ 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിലാണ് വെറും വിക്കറ്റ് കീപ്പര്‍ മാത്രമായി ഇറങ്ങിയത്. അന്നു ടീമിനെ നയിച്ചത് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു. 2016ല്‍ ടീമിന്റെ മോശം പ്രകടനം കാരണമായിരുന്നു ധോണിയെ നായകസ്ഥാനത്തു നിന്ന് നീക്കിയത്. 2017ല്‍ സ്മിത്തിനു കീഴില്‍ പൂനെ ഫൈനലിലുമെത്തിയിരുന്നു. കലാശക്കളിയില്‍ നേരിയ മാര്‍ജിനിലായിരുന്നു മുംബൈ ഇന്ത്യന്‍സിനോടു പൂനെ പരാജയപ്പെട്ടത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്
രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications