For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'യോര്‍ക്കറുകള്‍ ഇങ്ങനെ എറിയണം, ബുംറയ്ക്കു ഭുവി കാണിച്ചുകൊടുത്തു!'

ആകാശ് ചോപ്രയുടേതാണ് അഭിപ്രായം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഭുവനേശ്വര്‍ കുമാറിനെ പുകഴ്ത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. ഹൈദരാബാദ് മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയ കളിയില്‍ ഭുവിയെറിഞ്ഞ 19ാം ഓവറായിരുന്നു വഴിത്തിരിവായത്. ഈ ഓവര്‍ മെയ്ഡനാക്കിയ ഭുവി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

1

മുംബൈയ്ക്കു അവസാന രണ്ടോവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ഭുവിയുടെ മാജിക്കല്‍ സ്‌പെല്‍. അവാസന ഓവറില്‍ 15 റണ്‍സ് മുംബൈ 15 റണ്‍സ് അടിച്ചെടുത്തെങ്കിലും ഹൈദരാബാദ് നേരിയ മാര്‍ജിനില്‍ ജയിച്ചുകയറി. ഇതോടെ അവര്‍ നേരിയ പ്ലേഓഫ് സാധ്യതയും നിലനിര്‍ത്തിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലായിരുന്നു ഭുവനേശ്വര്‍ കുമാറിന്‍െ സൂപ്പര്‍ ഓവറിനെ ചോപ്ര പ്രശംസിച്ചത്.

2

മുംബൈ ഇന്ത്യന്‍സ് ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കു കണ്ണാടി കാണിച്ചുകൊടുക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍ ചെയ്തത്. ഇതാ ഇങ്ങനെയായിരിക്കണം യോര്‍ക്കറുകള്‍ എറിയേണ്ടതെന്നാണ് ബുംറ കാണിച്ചുകൊടുത്തത്. ഇങ്ങനെയായിരിക്കണം യോര്‍ക്കറുള്‍ എറിയേണ്ടത്. ഒന്നിനു പിറകെ ഒന്നായി അളന്നു മുറിച്ച യോര്‍ക്കറുകള്‍. മാച്ച് വീഡിയോ ഗെയിമിലൂടെയാണ് പോവുന്നതെന്നു അതു കണ്ടപ്പോള്‍ തോന്നിപ്പോയി. അഞ്ചു ഡോട്ട് ബോളുകള്‍, സഞ്ജയ് യാദവിന്റെ വിക്കറ്റെടുക്കുകയും ചെയ്തു. 19ാം ഓവര്‍ വിക്കറ്റ് മെയ്ഡന്‍, അവിസ്മരണീയം തന്നെയെന്നു ആകാശ് ചോപ്ര വിലയിരുത്തി.

3

19ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ ചെയ്യാനെത്തുന്നതു വരെ മുംബൈ ഇന്ത്യന്‍സ് വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ ഭുവി തന്റെ വിന്റേജ് ബൗളിങ് പ്രകടനം പുറത്തെടുത്തതോടെ മുംബൈയുടെ മുട്ടിടിക്കുകയായിരുന്നു. ആദ്യ ബോള്‍ നേരിട്ടത് സഞ്ജയ് യാദവായിരുന്നു. താരം ആഞ്ഞുവീശിയെങ്കിലും റണ്ണില്ല. അടുത്തത് സ്ലോ ബോളായിരുന്നു. യാദവിന്റെ ഷോട്ട് ഡീപ്പ് പോയിന്റില്‍ ജെ സുജിത്തിന്റെ കൈകളിലൊതുങ്ങി.

4

തുടര്‍ന്നു ക്രീസിലെത്തിയത് ജസ്പ്രീത് ബുംറയാണ്. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോള്‍ ബുംറയ്ക്കു കണക്ട് ചെയ്യാനായില്ല. നാലാമത്തേത് തകര്‍പ്പനൊരു യോര്‍ക്കര്‍. അതിലും ബുംറയ്ക്കു റണ്ണെടുക്കാനായില്ല. അഞ്ചാമത്തെ ബോളും യോര്‍ക്കര്‍ തന്നെ. ഇത്തവണം ബുംറ ബീറ്റ് ചെയ്യപ്പെട്ടു. അവസാന ബോളും യോര്‍ക്കറിനു സമാനാമായിരുന്നു. ബുംറ അതു മിഡ് വിക്കറ്റിലേക്കു കളിച്ചെങ്കിലും റണ്‍സ് ലഭിച്ചില്ല. കളിയില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 26 റണ്‍സിനു ഒരു വിക്കറ്റാണ് ഭുവി വീഴ്ത്തിയത്.

5

ഭുവനേശ്വര്‍ കുമാറിനെ മാത്രമല്ല ഹൈദരാബാദ് സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെയും ആകാശ് ചോപ്ര പ്രശംസിക്കുകയും അതോടൊപ്പം കെയ്ന്‍ വില്ല്യംസണിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഉമ്രാന്‍ മാലിക്ക് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി, പക്ഷെ കെയ്ന്‍ വില്ല്യംസണിന്റെ ക്യാപ്റ്റന്‍സിക്കു എന്താണ് സംഭവിച്ചത്? ബാറ്റിങില്‍ അദ്ദേഹത്തിനു വേണ്ടത്ര റണ്‍സെടുക്കാന്‍ കഴിയുന്നില്ല.

6

പക്ഷെ അതല്ല പ്രധാനം, കെയ്‌നിന്റെ പല ക്യാപ്റ്റന്‍സി തീരുമാനങ്ങളും ആശ്ചര്യപ്പെടുത്തി. ആന്ദ്രെ റസ്സലിനെതിരേ വാഷിങ്ടണ്‍ സുന്ദറിനെക്കൊണ്ട് 20ാം ഓവര്‍ ബൗള്‍ ചെയ്യിച്ചു, റസ്സലിനെതിരേ തന്നെ 20ാം ഓവര്‍ ജഗദീശ സുചിത്തിനു നല്‍കി. മുംബൈയ്‌ക്കെതിരേ മൂന്നോവര്‍ ബൗള്‍ ചെയ്ത ഉമ്രാന്‍ 23 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തു. പക്ഷെ നാലാം ഓവര്‍ ബൗള്‍ ചെയ്യിച്ചില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

7

ഹൈദരാബാദിനു വേണ്ടി ബാറ്റിങില്‍ കസറിയ രാഹുല്‍ ത്രിപാഠി, പ്രിയം ഗാര്‍ഗ് എന്നിവരുടെ പ്രകടനത്തെയും ആകാശ് ചോപ്ര പുകഴ്ത്തി. ത്രിപാഠി 44 ബോളില്‍ ഒമ്പതു ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കം 76 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ഓപ്പണറായി ഇറങ്ങിയ ഗാര്‍ഗ് 26 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം വാരിക്കൂട്ടിയത് 42 റണ്‍സാണ്.
പ്രിയം ഗാര്‍ഗിനെയും പ്രശംസിച്ചേ തീരൂ, കാരണം അവന്‍ 26 ബോളില്‍ 42 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. വളരെ മികച്ച ഇന്നിങ്‌സായിരുന്നു ഗാര്‍ഗിന്റേത്. കാരണം അഭിഷേക് തുടക്കത്തില്‍ പുറത്തായപ്പോള്‍ അവരുടെ ഇന്നിങ്‌സ് തകരുമെന്നാണ് തോന്നിയത്. ടി20 ഓപ്പണറായി ഗാര്‍ഗിന്റെ രണ്ടാമത്തെ മാത്രം ഇന്നിങ്‌സായിരുന്നു ഇത്. പുതിയ റോളില്‍ അവന്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തതായും ചോപ്ര വിലയിരുത്തി.

Story first published: Wednesday, May 18, 2022, 14:16 [IST]
Other articles published on May 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+