IPL 2022: 'ഓഫ് സ്പിന്നറാണെന്ന് മറന്നോ', ആര്‍ അശ്വിന് ട്രോള്‍, വിമര്‍ശിച്ച് സെവാഗും

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയിരിക്കുകയാണ്. തീപാറും പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും ഗുജറാത്തിന്റെ ഏകപക്ഷീയ ജയമാണ് ഫൈനലില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 11 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ തീരുമാനം പാളി. തൊട്ടതെല്ലാം ടീമിന് പിഴച്ചു. ബാറ്റിങ് നിരയുടെ മോശം പ്രകടനത്തോടൊപ്പം ബൗളിങ് നിരക്കും അവസരത്തിനൊത്ത് ഉയരാനായില്ല. സഞ്ജു സാംസണ്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത് ബൗളര്‍മാരുടെ മികവില്‍ വിശ്വസിച്ചാണ്. യുസ് വേന്ദ്ര ചഹാലും ട്രന്റ് ബോള്‍ട്ടും മികച്ച് നിന്നെങ്കിലും മറ്റുള്ളവര്‍ക്കൊന്നും മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനായില്ല.

ഇതില്‍ ആര്‍ അശ്വിന്റെ സ്പിന്‍ ബൗളിങ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. മൂന്ന് ഓവറില്‍ 32 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇത് ടീമിനെ വളരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ അശ്വിനെതിരേ ട്രോളുകള്‍ ഉയരുകയാണ്. പല പ്രമുഖ താരങ്ങളും അശ്വിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഓഫ് സ്പിന്നറാണെന്ന് അശ്വിന്‍ മറന്നോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അശ്വിന് രാജസ്ഥാന്റെ തോല്‍വിയില്‍ വളരെ ഉത്തരവാദിത്തം ഉണ്ട്. ചഹാല്‍ നന്നായി പന്തെറിഞ്ഞപ്പോഴും അശ്വിന് ഇവിടുത്തെ സാഹചര്യങ്ങളെ മുതലാക്കാന്‍ സാധിച്ചില്ല. അശ്വിനെ കൃത്യമായി ഗുജറാത്ത് ലക്ഷ്യം വെച്ചു. ഹര്‍ദിക് പാണ്ഡ്യ അശ്വിന്റെ ഓവറിനായി കാത്തിരുന്ന് ആക്രമിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാ രാജസ്ഥാന്‍ ആരാധകരേയും അശ്വിന്‍ നിരാശപ്പെടുത്തിയെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. ഇതാദ്യമായല്ലെന്നും ഇതിന് മുമ്പും ഫൈനലില്‍ അശ്വിന്‍ തല്ലുവാങ്ങിയിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

സഞ്ജു അശ്വിനില്‍ നിന്ന് വളരെ അധികം പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ലെന്ന് പറയാം. അനുഭവസമ്പത്തിനനുസരിച്ച് അശ്വിന് തിളങ്ങാനായില്ല. ഇത് അഞ്ചാം തവണയാണ് അശ്വിന്‍ ഐപിഎല്‍ ഫൈനല്‍ തോല്‍ക്കുന്നത്. മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഐപിഎല്‍ ഫൈനല്‍ തോല്‍ക്കുന്ന രണ്ടാമത്തെ താരമാണ് അശ്വിന്‍.
അശ്വിന്റെ ലൈനും ലെങ്തും എല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു. റണ്ണൊഴുക്ക് തടയാന്‍ അശ്വിന് സാധിച്ചില്ലെന്നതാണ് പ്രധാന പ്രശ്‌നം. സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തമുള്ള അശ്വിന്‍ റണ്‍സ് വഴങ്ങി ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് ചെയ്തത്. ട്രന്റ് ബോള്‍ട്ടും ചഹാലും പരമാവധി റണ്‍സ് വഴങ്ങാതെ പിടിമുറുക്കാന്‍ ശ്രമിച്ചപ്പോഴും അശ്വിന്റെ ഓവറുകളില്‍ രാജസ്ഥാന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി.

അശ്വിന്റെ പിഴവിനെ വീരേന്ദര്‍ സെവാഗും ചൂണ്ടിക്കാട്ടി. തന്റെ ഓഫ് സ്പിന്‍ കരുത്തില്‍ അശ്വിന്‍ ഉറച്ച് നില്‍ക്കണമായിരുന്നുവെന്നാണ് സെവാഗും പറഞ്ഞത്. 'അശ്വിന്‍ തന്റെ ഓഫ് സ്പിന്‍ പന്തുകളില്‍ നിലയുറപ്പിച്ച് നില്‍ക്കണമായിരുന്നു. അതാണ് ബാറ്റ്‌സ്മാനെ കൂടുതലായും കുഴപ്പിക്കുന്നത്. ക്യാരം ബോളുകള്‍കൊണ്ട് ഈ പിച്ചില്‍ കാര്യമില്ല. ഹര്‍ദിക്കിനെയും ശുബ്മാന്‍ ഗില്ലിനേയും ഓഫ് സ്പിന്നില്‍ കുടുക്കാമായിരുന്നു. എന്നാല്‍ അവന്‍ മറ്റൊരു രീതിയിലാണ് ചിന്തിച്ചത്. വേരിയേഷനുകളിലൂടെ വിക്കറ്റ് നേടാന്‍ ശ്രമിച്ചു.
രാജസ്ഥാന്‍ പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നേടിയിരുന്നെങ്കില്‍ മത്സരം മാറാന്‍ സാധ്യതയുണ്ടായിരുന്നു. പൂജ്യത്തിന് നില്‍ക്കുമ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ ക്യാച്ച് ചഹാലിന് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സര ഫലം മാറിയേനെ. അത്ര വലിയ വിജയലക്ഷ്യമല്ല രാജസ്ഥാന്‍ മുന്നോട്ട് വെച്ചത്' - സെവാഗ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications