Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിക്ക് പകരക്കാരന്‍ വേണം, ഈ അഞ്ച് പേര്‍ യോഗ്യര്‍, ലേലത്തില്‍ സിഎസ്‌കെ കരുതിത്തന്നെ

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ മെഗാ ലേലമായതിനാലും പുതിയ രണ്ട് ടീമുകള്‍ക്കൂടി ടൂര്‍ണമെന്റിലേക്കെത്തുമെന്നതിനാലും വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ നാല് താരങ്ങളെയാണ് നിലനിര്‍ത്തിയത്. രവീന്ദ്ര ജഡേജ, എംഎസ് ധോണി, റുതുരാജ് ഗെയ്ക്‌വാദ്, മോയിന്‍ അലി എന്നിവരാണ് സിഎസ്‌കെ വിശ്വാസം അര്‍പ്പിച്ച നാല് താരങ്ങള്‍.

15ാം സീസണിലും എംഎസ് ധോണി തന്നെ സിഎസ്‌കെയെ നയിക്കും. ഇത് ധോണിയുടെ അവസാന സീസണായിരിക്കുമെന്നുറപ്പാണ്. 16ാം സീസണിന് മുന്നോടിയായി സിഎസ്‌കെയ്ക്ക് ധോണിയുടെ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ മെഗാ ലേലത്തില്‍ വളരെ ചിന്തിച്ച് മാത്രമെ സിഎസ്‌കെ പണം മുടുക്കുകയുള്ളൂ. ധോണിയുടെ പകരക്കാരനെ ഈ സീസണില്‍ത്തന്നെ ടീം സ്വന്തമാക്കേണ്ടതായുണ്ട്. അത്തരത്തില്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

സിഎസ്‌കെയ്ക്ക് വിക്കറ്റര്‍ കീപ്പറായി പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍ ക്വിന്റന്‍ ഡീകോക്കാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഇടം കൈയനും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനുമാണ്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ഡീ കോക്ക് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണുള്ളത്. 77 മത്സരത്തില്‍ നിന്ന് 2256 റണ്‍സാണ് ഡീകോക്കിന്റെ പേരിലുള്ളത്. 16 സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അനുഭവസമ്പത്തും വിക്കറ്റ് കീപ്പിങ്ങിലെ മികവും പരിഗണിക്കുമ്പോള്‍ ധോണിയുടെ പകരക്കാരനായി സിഎസ്‌കെയിലെത്താന്‍ ഡീകോക്കിന് യോഗ്യതയുണ്ട്.

പ്രഭ്‌സിംറാന്‍ സിങ്

പ്രഭ്‌സിംറാന്‍ സിങ്

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മിടുക്കനാണ് വിക്കറ്റ് കീപ്പറാണ് പ്രഭ്‌സിംറാന്‍ സിങ്. പഞ്ചാബിന്റെ താരമായ അദ്ദേഹം ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരങ്ങളിലൊരാളാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണെന്നതാണ് പ്രഭ്‌സിംറാന്‍ സിങ്ങിന്റെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ട് തന്നെ സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. ധോണിയുടെ ഉത്തമ പകരക്കാരന്‍ ഒരിക്കലും സാധ്യമാവാത്ത കാര്യമാണ്. എന്നാല്‍ മധ്യനിരയിലെ ബാറ്റിങ് മികവില്‍ പ്രഭ്‌സിംറാന്‍ സിങ് വലിയ പ്രതീക്ഷ നല്‍കുന്നു.

വിഷ്ണു വിനോദ്

വിഷ്ണു വിനോദ്

കേരള താരം വിഷ്ണു വിനോദിനെയും സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട റെക്കോഡുള്ള വിഷ്ണുവിന് ഇതുവരെ ഐപിഎല്ലില്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ വിഷ്ണുവിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സിഎസ്‌കെയ്ക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് വിഷ്ണു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്തിന്റെ കുറവ് വിഷ്ണുവിനുണ്ട്. ആവിശ്യത്തിന് പരിശീലനവും മികച്ച ടീം സാഹചര്യവും നല്‍കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്നതിനാല്‍ വിഷ്ണു ടീമിന് മുതല്‍ക്കൂട്ടായി മാറിയേക്കും.

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് നിക്കോളാസ് പുരാന്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് പുരാനെങ്കിലും സ്ഥിരതയില്ല. എന്നാല്‍ മികച്ച പരിശീലകര്‍ക്ക് കീഴില്‍ ലഭിച്ചാല്‍ വലിയ മുതല്‍ക്കൂട്ടായി മാറാന്‍ പുരാന് പ്രതിഭയുണ്ട്. അതുകൊണ്ട് തന്നെ നിക്കോളാസ് പുരാനെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. നിലയുറപ്പിച്ചാല്‍ എതിര്‍ ടീമിന്റെ അന്തകനാവാന്‍ പുരാന് മിടുക്കുണ്ട്. അതുകൊണ്ട് തന്നെ പുരാനായി ലേലത്തില്‍ വാശിയേറിയ പോരാട്ടം ഉറപ്പാണ്. സിഎസ്‌കെയ്ക്കും ഭാവി വിക്കറ്റ് കീപ്പറായി പരിഗണിക്കാവുന്ന താരമാണ് പുരാന്‍.

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോണി ബെയര്‍സ്‌റ്റോക്ക് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണുള്ളത്. വമ്പനടിക്കാരനായ ബാറ്റ്‌സ്മാനാണെങ്കിലും വിക്കറ്റിന് പിന്നില്‍ അത്ര മികവില്ല. എങ്കിലും സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്ന താരമാണ് ബെയര്‍‌സ്റ്റോ. 28 മത്സരത്തില്‍ നിന്ന് 41.52 ശരാശരിയില്‍ 1038 റണ്‍സാണ് ബെയര്‍സ്‌റ്റോയുടെ പേരിലുള്ളത്. ഇതില്‍ ഏഴ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ബെയര്‍സ്‌റ്റോയെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിടുകയായിരുന്നു. ടോപ് ഓഡറിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടുന്നത്. സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ജോണി ബെയര്‍സ്‌റ്റോ.

Story first published: Wednesday, January 19, 2022, 12:19 [IST]
Other articles published on Jan 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+