
നായകന്മാര്‍ വരികയും പോവുകയും ചെയ്യും എന്നാല്‍ എന്നാല്‍ ധോണിയെപ്പോലെയുള്ള ഇതിഹാസങ്ങളെ ഒരിക്കല്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നതെന്നതാണ് അജയ് ജഡേജ പറഞ്ഞത്. ' ധോണി ഒപ്പമുണ്ടാവുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് എപ്പോഴും പോസിറ്റീവ് നല്‍കുന്ന കാര്യമാണ്. ഇന്ത്യന്‍ ടീമിലും ധോണി വളരെ ഇംപാക്ട് ഉണ്ടാക്കുന്നു. അവന്റെ ക്യാപ്റ്റന്‍സിയാണ് അവസാന മത്സരത്തില്‍ സിഎസ്‌കെയെ ജയിപ്പിച്ചതെന്നല്ല ഞാന്‍ പറയുന്നത്.
ധോണിക്ക് കീഴിലും സിഎസ്‌കെ തോറ്റിട്ടുണ്ട്. താരങ്ങളും ക്യാപ്റ്റന്മാരും വരികയും പോവുകയും ചെയ്യും. എന്നാല്‍ ധോണിയെപ്പോലുള്ള നായകന്മാര്‍ അപൂര്‍വ്വമായി മാത്രം ഉണ്ടാവുന്നതാണ്. ധോണി ഉള്ളപ്പോള്‍ സവിശേഷമാണ് കാര്യങ്ങള്‍. 2007 മുതല്‍ ഇത് അവന്‍ ചെയ്യുന്നു. അവനെക്കുറച്ച് കൂടുതലൊന്നും വിശദീകരിക്കേണ്ട ആവിശ്യമില്ല'- അജയ് പറഞ്ഞു.

ഇനി അഞ്ച് മത്സരങ്ങള്‍ സിഎസ്‌കെയ്ക്ക് ശേഷിക്കുന്നു. ധോണിക്ക് കീഴില്‍ തുടര്‍ ജയങ്ങള്‍ തന്നെയാണ് ടീം സ്വപ്‌നം കാണുന്നത്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യത മറ്റ് ടീമുകളുടെ പ്രകടന ഫലത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ ടീമിന് പുത്തന്‍ ഉണര്‍വ് ലഭിച്ചിട്ടുണ്ട്. വരുന്ന മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം നേടി സിഎസ്‌കെയ്ക്ക് പ്രതീക്ഷ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ചില താരങ്ങളുടെ പരിക്ക് സിഎസ്‌കെയെ പ്രതികൂലമായി ബാധിക്കുന്നു. ആദ്യ മത്സരങ്ങളില്‍ ശിവം ദുബെ തിളങ്ങിയെങ്കിലും നിലവില്‍ അദ്ദേഹം പരിക്കേറ്റ് പുറത്താണ്. ദുബെ ഫിറ്റാണെങ്കില്‍ സിഎസ്‌കെ തീര്‍ച്ചയായും പ്ലേയിങ് 11ല്‍ ഉണ്ടാവണമെന്നാണും അജയ് ജഡേജ അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ മത്സരങ്ങളെടുത്തല്‍ ശിവം ദുബെ മാത്രമാണ് സിഎസ്‌കെ നിരയില്‍ തിളങ്ങിയത്. അതുകൊണ്ട് ദുബെ ഫിറ്റാണെങ്കില്‍ തീര്‍ച്ചയായും പ്ലേയിങ് 11ല്‍ വേണം. ഡ്വെയ്ന്‍ ബ്രാവോക്ക് പരിക്കാണെങ്കില്‍ തിരിച്ചുവരാന്‍ സമയമെടുത്തേക്കും. അവനെ ലഭ്യമാകുമെങ്കില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് പകരം കളിപ്പിക്കണം. ഡെവോണ്‍ കോണ്‍വെ ടോപ് ഓഡറില്‍ തിളങ്ങുമ്പോള്‍ മാറ്റം ആവിശ്യമില്ല'-അജയ് ജഡേജ പറഞ്ഞു.

ഇന്ന് ആര്‍സിബിക്കെതിരേയാണ് സിഎസ്‌കെയുടെ മത്സരം. ഇന്ന് ജയിക്കേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷിച്ച അവസാനിച്ചുവെന്ന് തന്നെ പറയാം. ഇതുവരെ 2020ല്‍ മാത്രമാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇതിനെ പകരം 2021ല്‍ കിരീടം നേടിയാണ് സിഎസ്‌കെ തിരിച്ചുവന്നത്. എന്നാല്‍ ഇത്തവണ പ്ലേ ഓഫ് കാണാതെ മടങ്ങിയാല്‍ സിഎസ്‌കെയ്ക്കത് വലിയ നാണക്കേടായി മാറിയേക്കുമെന്നുറപ്പ്.
ഇത്തവണത്തോടെ എംഎസ് ധോണി വിരമിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധോണി മികച്ച പ്രകടനം നടത്തി കൈയടി നേടുന്നുണ്ടെങ്കിലും അടുത്ത സീസണില്‍ കൂടി കളിക്കാനാവുമോയെന്നത് കണ്ടറിയണം. അദ്ദേഹം അവസാന മത്സരത്തില്‍ നല്‍കിയ സൂചനകള്‍ പ്രകാരം അടുത്ത മത്സരത്തിലും ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications
