For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മങ്കാദിലൂടെ 'ചതിച്ചു', അശ്വിന്‍ ഇനി ബട്‌ലറുടെ ടീമംഗം! സഞ്ജുവിന് പണിയാവുമോ?

അശ്വിന്‍ പഞ്ചാബ് ടീമിലായിരുന്നപ്പോഴായിരുന്നു സംഭവം

ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ചത് ഒടുവില്‍ ഐപിഎല്ലില്‍ സംഭവിക്കാന്‍ പോവുന്നു. 2019ലെ ടൂര്‍ണമെന്റിലെ വിവാദനായകനായ ആര്‍ അശ്വിനും അന്നു 'ചതിക്കപ്പെട്ട' ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറും ഇനി ഒരേ ടീമില്‍ കളിക്കും. മെഗാ ലേലത്തില്‍ മെഗാ ലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അശ്വിനെ അഞ്ചു കോടി രൂപയ്ക്കു സ്വന്തമാക്കിയതോടെയാണിത്. മാര്‍ക്വി താരമായ അദ്ദേഹത്തിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയായിരുന്നു.

Three years after mankad saga, Ashwin, Buttler in same team | Oneindia Malayalam

എന്നാല്‍ മുന്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപ്പിറ്റല്‍സും അശ്വിനു വേണ്ടി ലേലത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി. തുടര്‍ന്നാണ് അഞ്ചു കോടി രൂപയ്ക്കു അദ്ദേഹത്തെ റോയല്‍സ് കൈക്കലാക്കിയത്. ഇതോടെയാണ് ബട്‌ലറും അശ്വിനും ടീമംഗങ്ങളായി മാറിയത്. ഐപിഎല്ലില്‍ അശ്വിന്‍ കളിക്കുന്ന അഞ്ചാമത്തെ ഫ്രാഞ്ചൈസി കൂടിയാണ് റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവയില്‍ നിന്നാണ് അദ്ദേഹം റോയല്‍സിന്റെ കൂടാരത്തിലേക്കു വന്നിരിക്കുന്നത്.

1

2019ലെ ഐപിഎല്ലിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തു വലിയ കോളിളക്കമുണ്ടാക്കിയ മങ്കാദ് വിവാദം. അന്നും ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൂടാരത്തിലുണ്ടായിരുന്നു. അശ്വിനാവട്ടെ പഞ്ചാബ് കിങ്‌സിന്റെ താരവുമായിരുന്നു. ബൗള്‍ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ബട്‌ലറെ അശ്വിന്‍ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയത്.

2

പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കറായ ബട്‌ലര്‍ ക്രീസിന് പുറത്ത് നില്‍ക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അശ്വിന്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ ബട്‌ലറുടെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ഇതു കണ്ട് ഞെട്ടലോടെ നിന്ന ബട്‌ലര്‍ അശ്വിന് അരികിലേക്കു വരികയും ഈ നീക്കത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ് ബട്‌ലര്‍ അന്നു ക്രീസ് വിട്ടത്.

3

പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് 185 റണ്‍സ് ചേസ് ചെയ്യവെയായിരുന്നു നാടകീയ രംഗങ്ങള്‍. റോയല്‍സ് രണ്ടു വിക്കറ്റിന് 109 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴാണ് ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്തത്. അദ്ദേഹം അപ്പോള്‍ 69 റണ്‍സ് നേടിയിരുന്നു.
എന്നാല്‍ ബട്‌ലറുടെ അസാധാരണമായ പുറത്താവല്‍ റോയല്‍സിന്റെ താളം തെറ്റിച്ചു പിന്നീട് അവര്‍ക്കു ബാറ്റിങ് തകര്‍ച്ച നേരിടുകയും തോല്‍വിയിലേക്കു വീഴുകയും ചെയ്തു. ഒമ്പതു വിക്കറ്റിനു 170 റണ്‍സാണ് റോയല്‍സിനു നേടാനായത്. പഞ്ചാബ് 14 റണ്‍സിനു മല്‍സരത്തില്‍ ജയിക്കുകയും ചെയ്തു.

4

സംഭവത്തിനു ശേഷം ആര്‍ അശ്വിനെതിരോ സോഷ്യല്‍ മീഡിയയില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നുമെല്ലാം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണ് താരത്തിന്റെ നടപടിയെന്നായിരുന്നു ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്.
പക്ഷെ തന്റെ പ്രവര്‍ത്തിയുടെ പേരില്‍ ഒരിക്കലും മാപ്പു പറയാനോ, ഖേദം പ്രകടിപ്പിക്കാനോ അശ്വിന്‍ തയ്യാറായില്ല. നിയമവിരുദ്ധമായി താന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ഐസിസിയുടെ നിമയത്തില്‍ പറഞ്ഞിട്ടുള്ളതാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മാത്രമല്ല ഭാവിയിലും ബൗള്‍ ചെയ്യുംമുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ ഇനിയും മങ്കാദ് ചെയ്യാന്‍ മടിയില്ലെന്നു അശ്വിന്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.

5

പിന്നീട് പഞ്ചാബ് കിങ്‌സ് വിട്ട് ആര്‍ അശ്വിന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു ചേക്കേറിയപ്പോള്‍ മുഖ്യ കോച്ചായ റിക്കി പോണ്ടിങ് അദ്ദേഹത്തോടു ആദ്യം സംസാരിച്ചത് മങ്കാദിനെക്കുറിച്ചായിരുന്നു. ഇതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും ഡിസിയില്‍ കളിക്കുമ്പോള്‍ ഇതു പാടില്ലെന്നും അദ്ദേഹം അശ്വിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒടുവില്‍ അദ്ദേഹത്തിനു ഇതു സമ്മതിക്കേണ്ടി വരികയും ചെയ്തിരുന്നു.

Story first published: Saturday, February 12, 2022, 14:05 [IST]
Other articles published on Feb 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+