For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഒരു ടീമില്‍ അഞ്ചു വിദേശ താരങ്ങള്‍ വേണം! വമ്പന്‍ നിര്‍ദേശവുമായി ചോപ്ര

10 ടീമുകളാണ് അടുത്ത സീസണിലുണ്ടാവുക

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയര്‍ന്നതോടെ നിയമത്തിലും വമ്പന്‍മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. നാലിനു പകരം അഞ്ചു വിദേശ താരങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീമുകളെ അനുവദിക്കണമെന്നാണ് യൂട്യുബ് ചാനലിലൂടെ ചോപ്ര ആവശ്യപ്പെട്ടിരിക്കുന്നത്.

അഹമ്മദാബാദ്, ലഖ്‌നൗ എന്നീവിടങ്ങളില്‍ നിന്നാണ് രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ ഐപിഎല്ലിലെത്തിയത്. തിങ്കളാഴ്ചയായിരുന്നു ടീമുകളെയും ടീമുടമകളെയും ബിസിസിഐ പ്രഖ്യാപിച്ചത്. ആര്‍പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പാണ് ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം നേടിയെടുത്തതെങ്കില്‍ അഹമ്മദാബാദ് ടീമിന്റെ ഉടമകള്‍ സിവിസി ക്യാപ്പിറ്റല്‍ ഗ്രൂപ്പാണ്.

 അഞ്ചു പേര്‍ വേണമെന്നു ചോപ്ര

അഞ്ചു പേര്‍ വേണമെന്നു ചോപ്ര

2022ലെ ഐപിഎല്ലില്‍ അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കാന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കണം. നിലവില്‍ പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ അനുമതിയുള്ളൂ. ഒരാളെക്കൂടി ഇനി ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കേണ്ടതുണ്ട്. ഫ്രാഞ്ചൈസിക്കു വേണമെങ്കില്‍ 11 ഇന്ത്യക്കാരെ കളിപ്പിക്കാം. പക്ഷെ ചുരുങ്ങിയത് അഞ്ചു വിദേശികളെയെങ്കിലും കളിപ്പിക്കാമെന്ന ഒരു ഓപ്ഷന്‍ ടീമുകള്‍ക്കു നല്‍കുന്നത് നല്ലതാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഫ്രാഞ്ചൈസികള്‍ അഞ്ചു പേരെ ഇറക്കുമോ, ഇല്ലയോയെന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണെന്നും ചോപ്ര വ്യക്തമാക്കി.

 ഫ്രാഞ്ചൈസികളെ സഹായിക്കും

ഫ്രാഞ്ചൈസികളെ സഹായിക്കും

അഞ്ചു വിദേശ താരങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി നല്‍കിയാല്‍ അതു ചില ഫ്രാഞ്ചൈസികള്‍ക്കു ഏറെ സഹായകരമാവുമെന്നു ചോപ്ര വിലയിരുത്തി. ചില ഫ്രാഞ്ചൈസികള്‍ക്കു മികച്ച ഇന്ത്യന്‍ താരങ്ങള്‍ കുറവായിരിക്കും. അതുകൊണ്ടു തന്നെ മികച്ചൊരു പ്ലെയിങ് ഇലവന്‍ കണ്ടെത്താന്‍ ഇവര്‍ പാടുംപെടും. വിദേശ താരങ്ങളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയാല്‍ അതു ഇത്തരം ഫ്രാഞ്ചൈസികള്‍ക്കു രക്ഷയാവും.
മെഗാ ലേലത്തിനു മുന്നോടിയായി മൂന്നു ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താന്‍ അനുമതി നല്‍കിയാല്‍ എട്ടു ഫ്രാഞ്ചൈസികളും കൂടി 24 പേരെ നിലനിര്‍ത്തും. അങ്ങനെ വന്നാല്‍ ലേലത്തില്‍ ലേലത്തില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും എങ്ങനെയാണ് മികച്ച ഇന്ത്യന്‍ കളിക്കാരെ ലഭിക്കുകയെന്നും ചോപ്ര ചോദിക്കുന്നു.

 തടയാന്‍ ആര്‍ക്കും കഴിയില്ല

തടയാന്‍ ആര്‍ക്കും കഴിയില്ല

ഫ്രാഞ്ചൈസികള്‍ താരങ്ങളെ നിലനിര്‍ത്തുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ടു തന്നെ പുതിയ ഫ്രാഞ്ചൈസികളുടെ പക്കല്‍ പണമുണ്ടാവുമെങ്കിലും മികച്ച ഇന്ത്യന്‍ കളിക്കാടെ അഭാവം കാരണം അവര്‍ക്കു ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്നില്ല. അത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ വിദേശ കളിക്കാരെ ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയും, ഇന്ത്യന്‍ താരങ്ങളുടെ ഗ്രൂപ്പിനെ പടി പടിയായി വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്നും ചോപ്ര വിലയിരുത്തി.

 മെഗാ ലേലം ഇനിയുടനെ ഉണ്ടാവില്ല

മെഗാ ലേലം ഇനിയുടനെ ഉണ്ടാവില്ല

വരാനിരിക്കുന്ന മെഗാ ലേലേ കഴിഞ്ഞാല്‍ അടുത്ത അഞ്ച്-ആറു വര്‍ഷത്തേക്കു മറ്റൊരു മെഗാ താരലേലം നടക്കാന്‍ സാധ്യതയില്ല. ഇത്തവണത്തെ മെഗാലേലം കഴിഞ്ഞാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സാധാരണ രീതിയിലുള്ള ലേലം മാത്രമായിരിക്കും നടക്കുക. ഒരുപാട് മെഗാ ലേലങ്ങള്‍ നടത്തുകയാണെങ്കില്‍ ഒരു ബ്രാന്‍ഡെന്ന നിലയില്‍ അതു ഐപിഎല്ലിനെ വളരാന്‍ സഹായിക്കില്ല. ഓരോ ഫ്രാഞ്ചൈസിയും ചില താരങ്ങള്‍ക്കൊപ്പം കുറച്ചു കാലമെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുക. കളിക്കാര്‍ ദീര്‍ഘകാലത്തേക്കു ഫ്രാഞ്ചൈസിയുടെ ഭാഗമല്ലെങ്കില്‍ അവര്‍ക്കു വേണ്ടി ആരും പണമിറക്കില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഐപിഎല്ലിന്റെ 14ാമത്തെ സീസണായിരുന്നു ഇത്തവണ ഇന്ത്യ, യുഎഇ എന്നീവിടങ്ങളിലായി നടന്നത്. എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടം സ്വന്തമാക്കിയിരുന്നു. അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് അവര്‍ ഒരു പടി കൂടി അടുക്കുയും ചെയ്തു. ഫൈനലില്‍ ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയായിരുന്നു ചെന്നൈ തകര്‍ത്തുവിട്ടത്. ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനല്‍ പോലുമെത്താതെ പുറത്താവുകയായിരുന്നു.

Story first published: Tuesday, October 26, 2021, 20:40 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+