For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബി ആരെ നായകനാക്കും? വെസ്റ്റ് ഇന്‍ഡീസ് താരത്തെ നിര്‍ദേശിച്ച് ആകാശ് ചോപ്ര

നിലവിലെ എട്ട് ടീമുകളില്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് ക്യാപ്റ്റനെ തിരക്കേണ്ട ആവിശ്യമില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12, 13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. പുതിയതായി രണ്ട് ടീമുകള്‍ക്കൂടി വരുന്നതോടെ പുതിയ സീസണ്‍ ഏറ്റവും മനോഹരമായിത്തന്നെ നടത്താനുള്ള പദ്ധതികളാണ് മെനയുന്നത്.

ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. നിലവിലെ എട്ട് ടീമുകളില്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് ക്യാപ്റ്റനെ തിരക്കേണ്ട ആവിശ്യമില്ല. അഹമ്മദാബാദ് ഹര്‍ദിക് പാണ്ഡ്യയേയും ലഖ്‌നൗ കെ എല്‍ രാഹുലിനേയും നായകനാക്കും. ആര്‍സിബി, പഞ്ചാബ് കിങ്‌സ്, കെകെആര്‍ ടീമുകള്‍ക്കാണ് നായകനെ വേണ്ടത്.

1

വിരാട് കോലി നയിച്ചിരുന്ന ടീമാണ് ആര്‍സിബി. അവസാന സീസണിലും ബാറ്റിങ്ങില്‍ ഫോമിലേക്കുയരാനാവാതെ വന്നതിനും ടീമിനെ കിരീടത്തിലേക്കെത്തിക്കാനാവാതെ വന്നതിനും പിന്നാലെ ആര്‍സിബിയുടെ നായകസ്ഥാനം കോലി ഒഴിയുകയായിരുന്നു. പകരമാരെന്നത് പ്രസക്തമായ ചോദ്യമാണ്. നിലനിര്‍ത്തിയ താരങ്ങളില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ മാത്രമാണ് ആര്‍സിബിക്ക് നായകനാക്കാനാവുക. എന്നാല്‍ അത് ഗുണം ചെയ്യില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

മെഗാ ലേലത്തില്‍ നായകനാക്കാന്‍ സാധിക്കുന്ന താരങ്ങളായി ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാമുണ്ട്. എന്നാല്‍ ഇവരെയൊന്നുമല്ല ആര്‍സിബി നായകരാക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ആകാശ് നിര്‍ദേശിച്ചിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് പേസ് ഓള്‍റൗണ്ടറായ ജേസന്‍ ഹോള്‍ഡറെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഹോള്‍ഡറെ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലേലത്തില്‍ ഹോള്‍ഡറെ സ്വന്തമാക്കി നായകനാക്കണമെന്നാണ് ആകാശ് പറയുന്നത്.

1

' ജേസന്‍ ഹോള്‍ഡറെ ആര്‍സിബിക്ക് പരിഗണിക്കാവുന്നതാണ്. ബംഗളൂരുവിലെ ബൗണ്ടറികള്‍ വളരെ ചെറുതാണ്. മീഡിയം പേസ് ഓള്‍റൗണ്ടറാണവന്‍. പെട്ടെന്ന് പിടികൊടുക്കാത്ത സ്വഭാവക്കാരനാണ്. ഒരിക്കലും സ്വയം മുന്നോട്ട് വരാന്‍ അവന്‍ ശ്രമിക്കുന്നതായി കണ്ടിട്ടില്ല. പിന്നാമ്പുറങ്ങളില്‍ നിന്ന് തന്റെ ജോലി അവന്‍ കൃത്യമായി ചെയ്യുന്നു. ആര്‍സിബി പോലൊരു ഫ്രാഞ്ചൈസിക്ക് അനുയോജ്യനായ താരമാണ് അവനെന്നാണ് കരുതുന്നത്. അവനൊരു ഓള്‍റൗണ്ടറായതിനാല്‍ത്തന്നെ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ അവസരം നല്‍കണം. വെസ്റ്റ് ഇന്‍ഡീസ് നായകനെന്ന നിലയിലും മിടുക്കുകാട്ടാന്‍ അവനായിട്ടുണ്ട്. വിരാട് കോലി ഇപ്പോഴും ആര്‍സിബിയിലുണ്ട്. അതുകൊണ്ട് നായകനായെത്തുന്ന താരത്തിന് എല്ലാവിധ പിന്തുണയും കോലി നല്‍കും' -ആകാശ് ചോപ്ര പറഞ്ഞു.

ടി20യില്‍ തീരെ മോശമില്ലാത്ത റെക്കോഡിനുടമയാണ് ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസിനായി 32 ടി20യില്‍ നിന്ന് 226 റണ്‍സും 29 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവറില്‍ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ഹോള്‍ഡര്‍. സിഎസ്‌കെ, കെകെആര്‍ ടീമുകളുടെയും ഭാഗമായിട്ടുള്ള അദ്ദേഹം 26 ഐപിഎല്ലില്‍ നിന്നായി 35 വിക്കറ്റും 189 റണ്‍സും നേടിയിട്ടുണ്ട്. മികച്ച പിന്തുണ ലഭിച്ചാല്‍ അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹോള്‍ഡര്‍.

1

ആര്‍സിബിയുടെ സാഹചര്യത്തില്‍ നായകനായെത്തുന്ന താരം വിരാട് കോലിയുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന താരമായിരിക്കണം. ഡേവിഡ് വാര്‍ണറെത്തിയാല്‍ കോലിയുമായി അഭിപ്രായ ഭിന്നതയുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ശ്രേയസ് അയ്യര്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശ്രേയസ് കോലിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കെല്‍പ്പുള്ള താരമാണ്. വമ്പന്‍ താരനിര ഒപ്പമുണ്ടായിട്ടും ഇതുവരെ കപ്പടിക്കാന്‍ സാധിക്കാത്ത ആര്‍സിബിക്ക് ഇത്തവണ അത്ഭുതം സൃഷ്ടിക്കാനാവുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, January 26, 2022, 19:38 [IST]
Other articles published on Jan 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+