
എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണ പോരാട്ടങ്ങള്‍ നടക്കുക. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണുള്ളത്. ഇത്തവണയും എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ വലിയ പ്രതീക്ഷയിലാണ്. അവസാന സീസണിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും ഒപ്പം കൂട്ടാന്‍ ധോണിപ്പടയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഫഫ് ഡുപ്ലെസിസിന്റെ അഭാവവും 14 കോടിക്ക് ടീമിലെത്തിച്ച ദീപക് ചഹാറിന്റെ പരിക്കും സിഎസ്‌കെയ്ക്ക് തലവേദനയാണ്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിക്കാനുള്ള ടീം കരുത്തും ആത്മവിശ്വാസവും സിഎസ്‌കെയ്ക്കുണ്ട്.
ഇപ്പോഴിതാ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ സിഎസ്‌കെ കാട്ടുന്ന ഒരു ബുദ്ധിമോശം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര. ധോണിയുള്ളപ്പോള്‍ ഭാവി നായകനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ടീം തയ്യാറാകുന്നില്ലെന്നാണ് ആകാശ് ചൂണ്ടിക്കാട്ടുന്നത്. ധോണിയുള്ളപ്പോള്‍ ടീം ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും ആകാശ് ചൂണ്ടിക്കാട്ടുന്നു.

'താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ എങ്ങനെയാണത് ചെയ്യേണ്ടതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സീസണ്‍ തുടങ്ങിയ ശേഷം കൂട്ടത്തിലുള്ള ഏതെങ്കിലുമൊരു താരത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയാണ് പല ടീമുകളും ചെയ്യുന്നത്. ഇത് ചെയ്യുമ്പോള്‍ കൃത്യമായ ദീര്‍ഘവീക്ഷണമോ ഭാവിയെക്കുറിച്ചുള്ള ചിന്തയോ ഇല്ല.
സിഎസ്‌കെയില്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി എന്നിവര്‍ തീരുമാനമെടുക്കുന്ന സംഘത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരാണ്. എന്നാല്‍ എംഎസ് ധോണിയുള്ളപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ധോണിയെക്കാള്‍ കൂടുതല്‍ തുകയ്ക്ക് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയത് ഭാവി നായകനായി കണ്ടുകൊണ്ടാവണം. എന്നാല്‍ യുവനായകന്മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് കരുതുന്നില്ല '- ആകാശ് ചോപ്ര പറഞ്ഞു.

എംഎസ് ധോണി ഇതിഹാസ നായകനാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകന്‍ എന്നതിനോടൊപ്പം സിഎസ്‌കെയെ നാല് തവണ ഐപിഎല്‍ കിരീടം ചൂടിക്കാനും ധോണിക്കായിട്ടുണ്ട്. നായകനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായുമെല്ലാം തിളങ്ങുന്ന ധോണിക്ക് കീഴില്‍ യുവതാരത്തെ ലഭിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനാവും. എന്നാല്‍ ഇതിന് സിഎസ്‌കെ ശ്രമിക്കുന്നില്ലെന്നാണ് ആകാശ് ചൂണ്ടിക്കാട്ടുന്നത്.

എംഎസ് ധോണി ഇതിഹാസ നായകനാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകന്‍ എന്നതിനോടൊപ്പം സിഎസ്‌കെയെ നാല് തവണ ഐപിഎല്‍ കിരീടം ചൂടിക്കാനും ധോണിക്കായിട്ടുണ്ട്. നായകനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായുമെല്ലാം തിളങ്ങുന്ന ധോണിക്ക് കീഴില്‍ യുവതാരത്തെ ലഭിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനാവും. എന്നാല്‍ ഇതിന് സിഎസ്‌കെ ശ്രമിക്കുന്നില്ലെന്നാണ് ആകാശ് ചൂണ്ടിക്കാട്ടുന്നത്.

വിരാട് കോലി ഉദാഹരണമാണ്. ധോണിയുടെ അഭാവത്തില്‍ ഡ്വെയ്ന്‍ ബ്രാവോ നല്ല ക്യാപ്റ്റനാണ്. സിപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ ബ്രാവോക്ക് സാധിച്ചിട്ടുണ്ട്. ജഡേജ, മോയിന്‍ അലി എന്നിവരെയും പരിഗണിക്കാവുന്നതാണ്. സമയമാവുമ്പോള്‍ സിഎസ്‌കെ തന്നെ പുതിയ നായകനെ പ്രഖ്യാപിക്കും'- വസിം ജാഫര്‍ പറഞ്ഞു.
15ാം സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞത് ധോണിക്ക് ഇഷ്ടമുള്ളപ്പോള്‍ വിരമിക്കാമെന്നാണ്. നിലവിലെ സാധ്യത പ്രകാരം ഈ വര്‍ഷത്തോടെ ധോണി കളിമതിയാക്കിയേക്കും. വിരമിച്ചാലും ധോണി ഉപദേഷ്ടാവിന്റെ റോളില്‍ തിരിച്ചെത്താനാണ് സാധ്യത കൂടുതല്‍.


Click it and Unblock the Notifications
