Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 4, 5, 6, 7, ധോണി എവിടെ ബാറ്റ് ചെയ്യണം ? കണക്കുകള്‍ നോക്കി പരിശോധിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല കാരണങ്ങള്‍ക്കൊണ്ട് സവിശേഷമായതാണ്. 2011ന് ശേഷം 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കൂടാതെ എംഎസ് ധോണി നായകനല്ലാതെ കളിക്കുന്നു എന്ന വലിയ സവിശേഷതയും ഇത്തവണത്തെ സീസണിനുണ്ട്. 2008 മുതല്‍ സിഎസ്‌കെയുടെ നായകനായി ധോണിയുണ്ടായിരുന്നു. ഇതാദ്യമായാണ് ധോണിയുടെ സാന്നിധ്യത്തില്‍ സിഎസ്‌കെയുടെ സ്ഥിരം നായകനായി മറ്റൊരാള്‍ എത്തുന്നത്.

1

രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയുടെ നായകന്‍. ഇത്തവണ ധോണി മുഴുവന്‍ മത്സരം കളിക്കില്ലെന്ന് സിഎസ്‌കെ തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ധോണി. ഫിനിഷറെന്ന നിലയില്‍ ധോണിയുടെ പകരക്കാരന്‍ ഇനി ജനിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ 40 പിന്നിട്ട ധോണിക്ക് ഇപ്പോള്‍ പഴയ വീര്യമില്ല. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പകരം വെക്കാനില്ലാത്ത താരമാണെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിക്ക് പഴയ മിടുക്കുകാട്ടുക എളുപ്പമല്ല.

1

അവസാന മൂന്ന് സീസണിലെ ധോണിയുടെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കൂടുതലും നാല്, അഞ്ച്, ആറ് നമ്പറുകളിലാണ് ധോണി ബാറ്റ് ചെയ്തിരുന്നത്. മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് നായകനായ ധോണി ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് ധോണിക്ക് ഇത് നടക്കില്ല. ഇത്തവണ ധോണിക്ക് ബാറ്റ് ചെയ്യാന്‍ അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഏതാണ് ? പരിശോധിക്കാം.

2015 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ സീസണിലും പ്രകടനം മോശമാവുകയാണ് ചെയ്തത്. 2015ല്‍ 17 മത്സരത്തില്‍ നിന്ന് 372 റണ്‍സ് നേടിയപ്പോള്‍ 2016ലേക്കെത്തിയപ്പോള്‍ 14 മത്സരത്തില്‍ നിന്ന് 284 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 2017ല്‍ 16 മത്സരത്തില്‍ നിന്ന് 290 റണ്‍സും നേടി. 2018ല്‍ 16 മത്സരത്തില്‍ നിന്ന് 455 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. 2019ലേക്ക് വരുമ്പോള്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 314 റണ്‍സാണ് അദ്ദേഹം നേടിയത്.

2

2020 സീസണില്‍ 200 റണ്‍സാണ് ധോണി നേടിയത്. സ്‌ട്രൈക്കേറ്റ് 116. അവസാന സീസണില്‍ സിഎസ്‌കെ കിരീടം നേടിയെങ്കിലും ധോണിക്ക് നേടാനായത് വെറും 114 റണ്‍സാണ്. 106 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 2020ല്‍ 4,5 അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റിങ്ങിനിറങ്ങി തുടങ്ങിയ ധോണി പിന്നീട് സ്വയം 6,7 സ്ഥാനങ്ങളിലേക്കിറങ്ങി. നാലാമനായി ഒരു തവണ മാത്രമാണ് അവസാന സീസണില്‍ ധോണി ഇറങ്ങിയത്.

3

2021ലെ ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരേ 6 പന്തില്‍ 18* റണ്‍സുമായി ധോണി സിഎസ്‌കെയ്ക്ക് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തു. മൂന്ന് ഫോറും ഒരു സിക്‌സുമാണ് ധോണി പറത്തിയത്. ഏഴാം നമ്പറിലാണ് ധോണി അന്ന് ബാറ്റിങ്ങിനിറങ്ങിയത്. ധോണിക്ക് പഴയ പോലെ ഏറെ നേരം ക്രീസില്‍ തുടര്‍ന്ന് വലിയ ഇന്നിങ്‌സുകള്‍ കളിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ അവസാന രണ്ട് ഓവറുകളിലേക്ക് ഇറങ്ങാവുന്ന തരത്തില്‍ ബാറ്റിങ് ഓഡര്‍ ക്രമീകരിക്കുകയാവും നന്നാവുക.

4

ഏഴാം നമ്പറാണ് നിലവിലെ സാഹചര്യത്തില്‍ ധോണിക്ക് അനുയോജ്യം. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് പൊസിഷന്‍ മാറ്റാം. അവസാന സീസണിലെ ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരേ കാഴ്ചവെച്ചതുപോലെയുള്ള ഇന്നിങ്‌സുകള്‍ ഇപ്പോഴും നടത്താന്‍ ധോണിക്ക് സാധിച്ചേക്കും. അനുഭവസമ്പന്നായ ധോണിക്ക് വലിയ ഇന്നിങ്‌സ് കളിക്കാനാവാത്തതിനാല്‍ത്തന്നെ ചെറിയ പന്തുകളില്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള റോള്‍ നല്‍കാവുന്നതാണ്. ആംഗര്‍ റോളിലേക്ക് ധോണിയെ പരിഗണിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ ധോണിക്ക് സാധിക്കാത്തതിനാല്‍ ഏഴാം നമ്പര്‍ തന്നെയാണ് അനുയോജ്യം.

Story first published: Saturday, March 26, 2022, 16:54 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+