Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമേറ്റു വാങ്ങി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ പൃഥ്വി ഷായെ ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. ഫുട്ട് മൂവ്‌മെന്റില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ട് ആദ്യ ടെസ്റ്റിനു ശേഷം ടീമില്‍ നിന്നും പുറത്തായ പൃഥ്വി ഇപ്പോള്‍ പഴയ പൃഥ്വിയല്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ കൂടിയായ അദ്ദേഹം ഇതു കാണിച്ചു തന്നിരിക്കുകയാണ്.

1

വിസ്മയിപ്പിക്കുന്ന ടൈമിങോടെയായിരുന്നു പൃഥ്വി ബാറ്റ് ചെയ്തത്. മികച്ച ഫുട്ട് മൂവ്‌മെന്റും അദ്ദേഹത്തിന്റെ ബാറ്റിങില്‍ കാണാമായിരുന്നു. മുമ്പത്തേതു പോലെ നിന്നിടത്തു നിന്ന് അനങ്ങാതെ ഷോട്ട് കളിക്കുന്ന പൃഥ്വിയെ ഈ മല്‍സരത്തില്‍ കണ്ടില്ല. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും അസാധാരണ ടൈമിങോടെ അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു.

വെറും 38 ബോളില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം പൃഥ്വി വാരിക്കൂട്ടിയത് 72 റണ്‍സായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനോടൊപ്പം അദ്ദേഹം നേടിയ 138 റണ്‍സാണ് ഡിസിയുടെ വിജയത്തിനു അടിത്തറയിട്ടത്. പൃഥ്വിയുടെ പ്രകടനം വലിയ സര്‍പ്രൈസായി ആരും കാണുന്നില്ല. കാരണം അടുത്തിടെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി റണ്‍മഴ പെയ്യിക്കാന്‍ താരത്തിനായിരുന്നു. നാലു സെഞ്ച്വറികളടക്കം എട്ടിന്നിങ്‌സുകളില്‍ നിന്നും 800ന് മുകളില്‍ റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും താരം കുറിച്ചു.

2

ഈ ഫോം ഐപിഎല്ലിലെ ആദ്യ കളിയിലും പൃഥ്വി ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് അധികം വൈകാതെയുണ്ടാവുമെന്ന് തെളിയിക്കുന്ന ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. തന്റെ ഫോമിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് മല്‍സരശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതു മുതല്‍ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും നേരത്തേ തിരിച്ചെത്തിയ ശേഷം വിജയ് ഹസാരെ ട്രോഫിക്കു മുമ്പ് പ്രവീണ്‍ ആംറെയ്ക്കു കീഴില്‍ ബാറ്റിങ് പരിശീലനം നടത്തി വരികയായിരുന്നു. വ്യക്തമായ പ്ലാനോടു കൂടിയായിരുന്നു വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചത്. അതു ലക്ഷ്യം കാണുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ആലോചിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം എന്നെ സംബന്ധിച്ച് ഏറെ നിരാശനാക്കിയ നിമിഷമായിരുന്നു അത്. ഞാന്‍ അതില്‍ നിന്നും മുന്നോട്ടു പോയി. ബാറ്റിങ് ടെക്‌നിക്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ഞാന്‍ അതു മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി കഠിനമായി ശ്രമിക്കുകയും ചെയ്തതായും പൃഥ്വി വെളിപ്പെടുത്തി.

Story first published: Sunday, April 11, 2021, 0:27 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+