IPL 2021: 'എങ്കില്‍ മാത്രമേ ഞങ്ങള്‍ക്കു അതിനു കഴിയൂ' മോയിന്‍ അലിയെ മൂന്നാമനാക്കാന്‍ കാരണം ധോണി പറയും
ഇംഗ്ലണ്ടിനു വേണ്ടി ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാംനമ്പറില്‍ ഇറക്കിയത് പലരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. കാരണം ഏറെ നിര്‍ണായമകായ ഈ പൊസിഷനില്‍ അലിയെപ്പോലൊരാളെ എത്രത്തോളം ആശ്രയിക്കാനാവുമെന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെ ഇവരുടെ സംശയം അവസാനിച്ചിരിക്കുകയാണ്. കാരണം സിഎസ്‌കെ ബാറ്റിങ് നിരയില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് അലിയാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 24 ബോളില്‍ 36 റണ്‍സുമായി സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറിയ അദ്ദേഹം പഞ്ചാബ് കിങ്‌സിനെതിരേ 31 ബോളില്‍ 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. എന്തുകൊണ്ടാണ് അലിക്കു നിര്‍ണായകമായ മൂന്നാം നമ്പര്‍ പൊസിഷന്‍ നല്‍കിയത് എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിഎസ്‌കെ നായകന്‍ എംഎസ് ധോണി. പഞ്ചാബിനെതിരായ മല്‍സരശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം
മോയിന്‍ അലിയെ മുന്‍നിരയില്‍ ഇറക്കിയാല്‍ ഞങ്ങള്‍ക്കു ലഭിച്ച വിഭവങ്ങളെ പരാമവധി പ്രയോജപ്പെടുത്താമെന്നു തോന്നി. വളരെ മികച്ച ടൈമിങോടെ ബാറ്റ് ചെയ്യുന്ന താരമാണ് മോയിന്‍. വളരെ ആധികാരികമായ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. ടീമിലെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ധോണി വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പം
കഴിഞ്ഞ സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു അലി. പക്ഷെ അദ്ദേഹത്തിനു ആര്‍സിബിയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. വെറും 12 റണ്‍സും ഒരു വിക്കറ്റും മാത്രമായിരുന്നു അലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്നു സീസണിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.
ഈ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ അലിക്കു വലിയ ഡിമാന്റാണുണ്ടായത്. താരത്തിനു വേണ്ടി വീറോടെ രംഗത്തുണ്ടായിരുന്ന സിഎസ്‌കെ ഒടുവില്‍ ഏഴു കോടിക്കു തങ്ങളുടെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു.

ഏറെ ആസ്വദിക്കുന്നു
സിഎസ്‌കെ ടീമിലെ അന്തരീക്ഷം താന്‍ ഏറെ ആസ്വദിക്കുന്നതായും ഇതാണ് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ തന്നെ സഹായിക്കുന്നതെന്നും അലി പറയുന്നു. ആസ്വദിച്ചു കളിക്കണമെന്നു മാത്രമായിരുന്നു എംഎസ് (ധോണി) എന്നോടു പറഞ്ഞത്. ക്രീസിലെത്തിയാല്‍ വലിച്ചടിക്കാന്‍ മുതിരാതെ ബോള്‍ ടൈം ചെയ്യാന്‍ ശ്രമിക്കുയെന്നു ധോണിയുടെ ഉപദേശം.
കടുപ്പക്കാരായ പലര്‍ക്കും കോച്ചുമാര്‍ക്കുമൊപ്പം ഞാന്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സിഎസ്‌കെയിലെ അന്തരീക്ഷം ഞാന്‍ ഏറെ ആസ്വദിക്കുന്നു. ഇതിനുള്ള പ്രതിഫലം കളിക്കളത്തില്‍ തങ്ങള്‍ക്കു ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അലി കൂട്ടിച്ചേര്‍ത്തു.

മൂന്നാം നമ്പര്‍ റോള്‍
സിഎസ്‌കെയ്ക്കു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുകയാണ്. കളിയില്‍ ഒരു ഇംപാക്ടുണ്ടാക്കാന്‍ സഹായിക്കുന്ന പൊസിഷനാണിത്. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇംഗ്ലണ്ടിന്റേത് അത്രയും ശക്തമായ ടീമായതിനാല്‍ അവിടെ എനിക്കു ഏഴാം നമ്പറില്‍ കളിക്കേണ്ടി വരുന്നു.
മുന്‍നിരയില്‍ ബാഫറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ അതു സ്വീകരിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിനു വേണ്ടിയുള്ള ശ്രമം സ്വന്തം ഭാഗത്തു നിന്നുണ്ടാവില്ല. സിഎസ്‌കെയില്‍ ഇപ്പോള്‍ താനൊരു ബാറ്റ്‌സ്മാനെപ്പോലെയാണ് ചിന്തിക്കുന്നതെന്നും അലി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications