IPL 2021: അശ്വിന്‍ എന്തുകൊണ്ട് വീണ്ടും 'ചീത്ത' കുട്ടിയാവുന്നു? മോര്‍ഗനെ പിന്തുണച്ച് വോണ്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള പോരാട്ടത്തിനിടെയുണ്ടായ ഒയ്ന്‍ മോര്‍ഗന്‍- ആര്‍ അശ്വിന്‍ വാക്‌പോരിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ചൊവ്വാഴ്ച വൈകീട്ട് നടന്ന ഡിസി-കെകെആര്‍ മല്‍സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഡിസി ഇന്നിങ്‌സില്‍ അവസാന ഓവറിലെ ആദ്യ ബോളില്‍ പുറത്തായി ക്രീസില്‍ നിന്നും മടങ്ങവെയായിരുന്നു അശ്വിനും കെകെആര്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനും തമ്മില്‍ വാക്‌പോരുണ്ടായത്.
മോര്‍ഗനോടു കയര്‍ത്തു സംസാരിച്ച് അടുത്തേക്കു വന്ന അശ്വിനെ കെകെആര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് തടയുകയും പവലിയനിലേക്കു മടങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മോര്‍ഗനെ പിന്തുണച്ചും അശ്വിനെ വിമര്‍ശിച്ചുമാണ് വോണ്‍ ഈ വിഷയത്തില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. ശക്തമായ ഭാഷയിലാണ് വോണിന്റെ പ്രതികരണം.

അശ്വിന്‍ എന്തുകൊണ്ട് വീണ്ടും അതേയാളാവുന്നു?
കെകെആറും ഡിസിയും തമ്മിലുള്ള കളിക്കിടെ അശ്വിനും മോര്‍ഗനും തമ്മിലുള് വാക്‌പോരിന്റെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പം ഫോക്‌സ് ക്രിക്കറ്റിന്റെ ട്വീറ്റിനു മറുപടിയായിട്ടാണ് വോണ്‍ പ്രതികരിച്ചത്. ആവേശഭരിതമായ ഐപിഎല്‍ മല്‍സരത്തില്‍ അശ്വിന്‍ വീണ്ടും ക്രിക്കറ്റിന്റെ സ്പിരിറ്റ് തകര്‍ത്തപ്പോള്‍ ലോകം രണ്ടു തട്ടില്ലാണെന്നായിരുന്നു ഫോക്‌സ് ക്രിക്കറ്റിന്റെ ട്വീറ്റ്.
ഇതിനു മറുപടിയായാണ് വോണ്‍ ട്വീറ്റ് ചെയ്തത്. ഈ വിഷയത്തിലും അശ്വിന്റെ കാര്യത്തിലും ലോകം രണ്ടു തട്ടിലാവാന്‍ പാടില്ല. ഇതു വളരെ സിംപിളാണ്- ഇതു അപമാനകരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. എന്തുകൊണ്ടാണ് അശ്വിന്‍ വീണ്ടും അതേയാളാവുന്നത്? അദ്ദേഹത്തിനു നേരെ പ്രതികരിക്കാനുള്ള എല്ലാ അവകാശവും ഒയ്ന്‍ മോര്‍ഗനുണ്ടെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു വോണ്‍ കുറിച്ചത്.

കാര്‍ത്തികിന്റെ വെളിപ്പെടുത്തല്‍
എന്തായിരുന്നു മോര്‍ഗനും അശ്വിനും തമ്മിലുള്ള വാക്‌പോരിലേക്കു നയിച്ചതെന്നു മല്‍സരശേഷം ഇതില്‍ ഇടപെട്ട ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു-
പുറത്തായി മടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഓവറിലെ അവസാന ബോളില്‍ അശിനും റിഷഭ് പന്തും ബാറ്റ് ചെയ്യവെ
രാഹുല്‍ ത്രിപാഠിയുടെ ത്രോ റിഷഭിന്റ ദേഹത്ത് തട്ടിത്തെറിച്ചിരുന്നു. ഇരുവരും സിംഗിള്‍ പൂര്‍ത്തിയാക്കവെയായിരുന്നു ഇത്. ബോള്‍ റിഷഭിനെ തട്ടി വഴിമാറി പോയപ്പോള്‍ അവസരം മുതലെടുത്ത അശ്വിന്‍ രണ്ടാമത്തെ റണ്‍സിനായി ഓടാന്‍ റിഷഭിനെ ക്ഷണിച്ചു. അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.
ഇതിനെ മോര്‍ഗന്‍ അഭിനന്ദിക്കുമെന്നു എനിക്കു തോന്നുന്നില്ല. ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റിനായി എതിരായി പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ല.
റണ്ണെടുക്കനെ ഈ തരത്തില്‍ ബോള്‍ ബാറ്റ്‌സ്മാന്റെ ദേഹത്തോ പാഡിലോ തട്ടിത്തെറിച്ചാല്‍ അവസരം മുതലെടുത്ത് വീണ്ടുമൊരു റണ്ണെടുക്കുന്നതിനോടു മോര്‍ഗന്‍ യോജിക്കില്ല. ഇക്കാര്യത്തില്‍ എനിക്ക് സ്വന്തമായൊരു അഭിപ്രായമുണ്ട്. അശ്വിനും മോര്‍ഗനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി ഇടപെടാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്. ഇതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ നല്ല നിലയിലുമാണ്.

റിഷഭ് പന്ത് പറഞ്ഞത്
അശ്വിനും മോര്‍ഗനും തമ്മിലുള്ള ഈ കൊമ്പുകോര്‍ക്കല്‍ വലിയ വിഷയമായി കാണേണ്ടതില്ലെന്നും രണ്ടു പേരും ടീമിനെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് ശ്രമിച്ചതെന്നുമായിരുന്നു സംഭവത്തെക്കുറിച്ച് ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് പ്രതികരിച്ചത്.
ഇവയെല്ലാം ഒരു കളിയുടെ ഭാഗമായി സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ്. രണ്ടു ടീമുകളും വിജയത്തിനു വേണ്ടി നന്നായി പൊരുതി നോക്കി. ഇതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ നടക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ സ്പിരിറ്റായാണ് ഞാന്‍ ഇവയെയെല്ലാം കാണുന്നത്. ടീമിന്റെ വിജയത്തിനു വേണ്ടി ശ്രമിക്കവെ അശ്വിനും മോര്‍ഗനും തമ്മില്‍ തെറ്റായ ചില ആശയവിനിമയങ്ങള്‍ സംഭവിച്ചതായേക്കാമെന്നും റിഷഭ് അഭിപ്രായപ്പെട്ടിരുന്നു.

അശ്വിന്‍ നേരത്തേയും വിവാദ നായകന്‍
ഇതാദ്യമായിട്ടല്ല അശ്വിന്‍ ഐപിഎല്ലിനിടെ വിവാദ നായകനാവുന്നത്. നേരത്തേ പഞ്ചാബ് കിങ്‌സിനായി കളിക്കവെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദ് ചെയ്ത് പുറത്താക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ബൗളിങ് പൂര്‍ത്തിയാക്കും മുമ്പ് ക്രീസിന്റെ പുറത്തേക്കു ഇറങ്ങി നിന്ന നോണ്‍ സ്‌ട്രൈക്കറായ ബട്‌ലറിനെ അശ്വിന്‍ മങ്കാദ് ചെയ്യുകയായിരുന്നു.
ക്രിക്കറ്റിന്റെ സ്പിരിറ്റിനു ഒട്ടും യോജിക്കാത്ത പ്രവര്‍ത്തിയെന്നായിരുന്നു അശ്വിന്റെ നടപടിയെ പല മുന്‍ താരങ്ങളും വിമര്‍ശിച്ചത്. പക്ഷെ അശ്വിനെ ഇതിലൊന്നും കുലുങ്ങിയില്ല. ക്രിക്കറ്റിന്റെ നിയമാവലിയില്‍ പറഞ്ഞിട്ടുള്ള കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മാത്രമല്ല വേണമെങ്കില്‍ ഇതിനും ഇതാവര്‍ത്തിക്കുമെന്നും അശ്വിന്‍ തുറന്നടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications