വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈ സീസണില്‍ സിഎസ്‌കെയുടെ ഗെയിം ചേഞ്ചര്‍ ആര്? പാര്‍ഥീവ് പട്ടേല്‍ പറയുന്നു

മോയിന്‍ അലിയെയാണ് പാര്‍ഥീവ് തിരഞ്ഞെടുത്തത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഉജ്ജ്വല ഫോമിലായിരുന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2020ലെ സീസണില്‍ പ്ലേഓഫ് പോലും കാണാതെ ഏഴാംസ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന സിഎസ്‌കെയുടെ ശക്തമായ തിരിച്ചുവരവാണ് ഈ സീസണില്‍ കണ്ടത്. 29 മല്‍സരങ്ങള്‍ക്കു ശേഷം ഈ സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഇത്തവണ എങ്ങനെയാണ് സിഎസ്‌കെ ഇത്രയധികം മാറിയതെന്നും അവരുടെ ഗെയിം ചേഞ്ചര്‍ ആരാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാര്‍ഥീവ് പട്ടേല്‍.

1

പുതുതായി ഈ സീസണില്‍ സിഎസ്‌കെയിലെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ഗെയിം ചേഞ്ചറെന്നാണ് പാര്‍ഥീവിന്റെ അഭിപ്രായം. ആറു മല്‍സരങ്ങളില്‍ നിന്നും 34.33 ശരാശരിയില്‍ 157.25 സ്‌ട്രൈക്ക്‌റേറ്റോടെ 206 റണ്‍സ് അലി നേടിയിരുന്നു. മൂന്നാം നമ്പറിലായിരുന്നു സിഎസ്‌കെ അദ്ദേഹത്തെ ബാറ്റിങിന് അയച്ചത്. 6.16 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത് അലി ബൗളിങിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആരാധകരെ ഞെട്ടിച്ച ആറ് സര്‍പ്രൈസ് പ്രകടനങ്ങള്‍IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആരാധകരെ ഞെട്ടിച്ച ആറ് സര്‍പ്രൈസ് പ്രകടനങ്ങള്‍

ടി20 ലോകകപ്പ്: ബുംറ 7, ഭുവി 3, ആവേശ് 14! ഇന്ത്യന്‍ സംഘത്തില്‍ ഡിസി പേസര്‍ വേണം, ഇതാ കാരണങ്ങള്‍ടി20 ലോകകപ്പ്: ബുംറ 7, ഭുവി 3, ആവേശ് 14! ഇന്ത്യന്‍ സംഘത്തില്‍ ഡിസി പേസര്‍ വേണം, ഇതാ കാരണങ്ങള്‍

സിഎസ്‌കെയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍ മോയിന്‍ അലിയാണെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹത്തിനു ഓപ്പണ്‍ ചെയ്യാന്‍ കഴിയും, മൂന്നാം നമ്പറിലും കളിക്കാം, ഈ പൊസിഷനില്‍ അലി നല്ല പ്രകടനം നടത്തുകയും ചെയ്തു. ഓപ്പണര്‍മാരായ ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവര്‍ ചേര്‍ന്നു നല്‍കിയ മികച്ച തുടക്കം അതുപോലെ തന്നെ മുന്നോട്ടുകൊണ്ടു പോവാന്‍ അലിക്കു സാധിക്കുന്നു. അലി ഇത്രയും നന്നായി പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും പാര്‍ഥീവ് പറഞ്ഞു.

2

ഈ സീസണിലെ മികച്ച പ്രകടനത്തിനു പിന്നില്‍ സിഎസ്‌കെയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നു പാര്‍ഥീവ് നിരീക്ഷിച്ചു. ഇതു ടീം വര്‍ക്കിന്റെ കൂടി വിജയമാണ്. ടീമിലെ എല്ലാവരും ഒരുപോലെ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള ശ്രമം നടത്തി. സിഎസ്‌കെയില്‍ സംഭവിച്ചത് ഇതു തന്നെയാണ്. ഓപ്പണര്‍മാരുടെ പ്രകടനം മികച്ചതായിരുന്നു, മധ്യനിരയുടെ ഫോമാണ് കൂടുതല്‍ നിര്‍ണായകമായത്. അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന എന്നിവര്‍ ഫിഫ്റ്റി നേടി, രവീന്ദ്ര ജഡേജ ലഭിക്കുന്ന അവസരങ്ഹള്‍ മുതലെടുക്കുകയും ചെയ്യുന്നുവെന്നും പാര്‍ഥീവ് വിശദമാക്കി.

Story first published: Sunday, May 9, 2021, 16:44 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X