For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റെയ്‌നയ്ക്കു വിശ്രമമോ, ഒഴിവാക്കിയതോ? കാരണം ധോണി തന്നെ വെളിപ്പെടുത്തി

ഈ സീസണില്‍ ഇതാദ്യമാണ് താരം പുറത്തിരിക്കുന്നത്

1

ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മിന്നുന്ന പ്രകടനം നടത്തുമ്പോഴും ഒരാളുടെ ഫോമില്‍ അവര്‍ക്കു ആശങ്കയുണ്ടായിരുന്നു. വൈസ് ക്യാപ്റ്റനും ആരാധകരുടെ സ്വന്തം ചിന്നത്തലയുമായ സുരേഷ് റെയ്‌നയുടെ കാര്യത്തിലായിരുന്നു ഇത്. ബാറ്റിങില്‍ പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ ടീമിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയായ അദ്ദേഹത്തിനു ഇത്തവണ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നു റെയ്‌നയ്ക്കു പകരം റോബിന്‍ ഉത്തപ്പയ്ക്കു സിഎസ്‌കെ എന്തുകൊണ്ട് അവസരം നല്‍കുന്നില്ലെന്നു ചോദ്യങ്ങളുയരുകയും ചെയ്തിരുന്നു.

ഒടുവില്‍ ഇതു തന്നെ സംഭവിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ സിഎസ്‌കെ ഇറങ്ങിയപ്പോള്‍ ടീമില്‍ റെയ്‌നയില്ലായിരുന്നു. നേരത്തേ പലരും നിര്‍ദേശിച്ചതു പോലെ ഉത്തപ്പ പ്ലെയിങ് ഇലവനിലേക്കു വരികയും ചെയ്തു. ഇതോടെ റെയ്‌നയെ ഒഴിവാക്കിയതാണോയെന്ന കാര്യത്തില്‍ സംശയങ്ങളുമുയര്‍ന്നു. പക്ഷെ ധോണി തന്നെ ഇക്കാര്യത്തില്‍ ടോസിനു ശേഷം വിശദീകരണം നല്‍കുകയും ചെയ്തു. ചില മാറ്റങ്ങളോടെയാണ് ഞങ്ങള്‍ ഈ മല്‍സരത്തില്‍ കളിക്കുന്നത്. സാം കറെനു പകരം ഡ്വയ്ന്‍ ബ്രാവോ ടീമിലേക്കു വന്നിരിക്കുകയാണ്. കെഎം ആസിഫിനു പകരം ദീപക് ചാഹറും തിരിച്ചെത്തിയിട്ടുണ്ട്. സുരേഷ് റെയ്‌നയുടെ ഇടതു കാല്‍മുട്ടിന് പരിക്കേറ്റിരിക്കുകയാണ്, അതുകൊണ്ട് റോബിന്‍ ഉത്തപ്പ ടീമിലേക്കു വന്നതായും ടോസിനു ശേഷം ധോണി വ്യക്തമാക്കുകയായിരുന്നു.

2

കഴിഞ്ഞ സീസണിലെ അവസാനത്തെ ലീഗ് മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേയാണ് റെയ്‌നയില്ലാതെ സിഎസ്‌കെ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ഈ കളിയില്‍ മാത്രമല്ല സീസണിലെ ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു സീസണിനു തൊട്ടുമുമ്പ് റെയ്‌ന പിന്‍മാറുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒമ്പതാം തവണ മാത്രമാണ് റെയ്‌നയില്ലാതെ സിഎസ്‌കെ ഒരു മല്‍സരം കളിച്ചത്.

റെയ്‌നയുടെ ഈ സീസണിലെ പ്രകടനമെടുത്താല്‍ 12 മല്‍സരങ്ങളിലാണ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. സീസണിലെ ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഫിഫ്റ്റിയുമായി തുടങ്ങിയ റെയ്‌നയ്ക്കു പക്ഷെ പിന്നീടുള്ള മല്‍സരങ്ങളില്‍ ഈ മികവ് ആവര്‍ത്തിക്കാനായില്ല. സീസണില്‍ അദ്ദേഹത്തിന്റെ ഏക ഫിഫ്റ്റിയും ഇതു തന്നെയാണ്.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിപാല്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജോഷ് ഹേസല്‍വുഡ്, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍.

ഡല്‍ഹിക്കു 137 റണ്‍സ് വിജയലക്ഷ്യം

ഡല്‍ഹിക്കു 137 റണ്‍സിന്റെ വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെ അവര്‍ സിഎസ്‌കെയെ 150നുള്ളില്‍ ഒതുക്കുകയായിരുന്നു. അഞ്ചു വിക്കറ്റിന് 136 റണ്‍സാണ് ചെന്നൈയ്ക്കു നേടാനായത്. അമ്പാട്ടി റായുഡുവിന്റെ (55*) ഫിഫ്റ്റിയാണ് സിഎസ്‌കെയെ രക്ഷിച്ചത്. 43 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. റോബിന്‍ ഉത്തപ്പ (19), നായകന്‍ എംഎസ് ധോണി (18), റുതുരാജ് ഗെയ്ക്വാദ് (13), ഫഫ് ഡുപ്ലെസി (10) എന്നിവരാണ് രണ്ടക്കം പിന്നിട്ട മറ്റുള്ളവര്‍.

Story first published: Monday, October 4, 2021, 21:33 [IST]
Other articles published on Oct 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+